Wednesday, April 20, 2011

മഴവില്‍ക്കാഴ്ച

സ്നേഹം നനച്ചു,
മുല്ലകള്‍ പടര്‍ത്തുമെന്നു
ആരോ കൊതിപ്പിച്ച
മനസ്സിന്റെ മുറ്റം
കാറ്റും മഴയും
വെയിലുമറിയാതെ
ശിലയായി  മാറുന്നതെത്ര വേഗമെന്നോ!!

നിന്‍റെ അധരസിന്ദൂരത്താല്‍
ചുവപ്പാര്‍ന്ന കവിളുകളില്‍
കണ്ണുനീര്‍ തുമ്പികള്‍
പാറിക്കളിച്ചതും എത്ര പൊടുന്നനെയാണ്?

കെട്ടിപിണഞ്ഞ കാട്ടുവള്ളികളെ പോലെ
ഉരുകിയൊന്നായി തീര്‍ന്ന മനസ്സുകള്‍
അഴിഞ്ഞകലുന്നത്
നാം അറിയുന്നതെയില്ലല്ലോ?

നിനക്കായി മാത്രം പൂത്തൊരു
ഇലഞ്ഞിയും
അതിന്‍റെ ചില്ലയിലെ ഊഞ്ഞാലും
മുക്കുറ്റിപ്പൂക്കള്‍ കോര്‍ത്തൊരു മാലയും
കാറ്റിന്‍റെ കൈകളില്‍ കളിക്കോപ്പാവുന്നു.

പ്രണയമിത്ര ക്ഷണികമായൊരു
മഴവില്‍ കാഴ്ചയാണോ?

21 comments:

  1. pranayam chilappol pratheekshayaakaam,
    chilappol vedanayum.

    ReplyDelete
  2. പ്രണയമിത്ര ക്ഷണികമായൊരു
    മഴവില്‍ കാഴ്ചയാണോ?

    ആണോ?.....:)

    ReplyDelete
  3. പ്രണയം മിന്നുന്ന വാളാണ്
    രാഗി മിനുക്കിയില്ലെങ്കില്‍ മൂര്‍ച്ച പോകാവുന്നത്
    പ്രണയം മധുരത്തേനാണ്
    നുകര്‍ന്നില്ലെങ്കില്‍ കെട്ടു പോകാവുന്നത്
    ചന്ദ്രികയുള്ള മനസ്സുകളിലെ
    അസ്തമിക്കാത്ത നിലാവാണ്‌
    തുടുത്ത മേഘങ്ങളെ പേറുന്നവരുടെ
    ഒഴിയാത്ത മഴയും മഴവില്ലുമാണ്.

    ReplyDelete
  4. പ്രണയനഷ്ടം മരണമാണ്.
    അതികഠിനമാണ്.
    ഭ്രാന്തു പിടിക്കും.
    ലോകമേ പ്രണയിക്കരുതേ എന്നു ഹൃദയം വിലപിക്കും.
    പക്ഷേ ബുദ്ധി ചാർജെടുക്കും
    ലോകത്തോടു പിന്നേയും തിരുത്തിപ്പറയും. പ്രണയിക്കൂ.
    നിങ്ങൾ ജീവിതമറിയൂ.
    നിസ്വാർത്ഥതയറിയൂ, ആത്മസായൂജ്യമറിയൂ.ലോകസൌന്ദര്യമറിയൂ
    നിങ്ങൾ ദൈവമാവൂ എന്ന്

    ReplyDelete
  5. സുഖമുള്ള നോവാണ് പ്രണയം.

    വിഷു ആശംസകള്‍.

    ReplyDelete
  6. പ്രണയമിത്ര ക്ഷണികമായൊരു
    മഴവില്‍ കാഴ്ചയാണോ????

    ReplyDelete
  7. നിന്‍റെ അധരസിന്ദൂരത്താല്‍ .. ആ നാലുവരികളുടെ സൌന്ദര്യം ഒന്നു വേറെ തന്നെ. അവസാനത്തെ ചോദ്യം പ്രസക്തമെന്ന് കരുതുന്ന ഒരാളാണ് ഞാൻ.

    ReplyDelete
  8. പ്രണയം അത്ര ക്ഷണികമായൊരു കാഴ്ച അല്ല.പ്രണയമാണെങ്കില്‍....

    ReplyDelete
  9. "നുകരുംതോറും മധുരമേറുന്ന,
    തീരാത്ത മധുവാണ് പ്രണയം...!!”
    കവിത നന്നായി- ആസംസകള്‍...!!!

    ReplyDelete
  10. "നുകരുംതോറും മധുരമേറുന്ന,
    തീരാത്ത മധുവാണ് പ്രണയം...!!”
    കവിത നന്നായി- ആസംസകള്‍...!!!

    ReplyDelete
  11. പ്രണയമിത്ര ക്ഷണികമായൊരു
    മഴവില്‍ കാഴ്ച തന്നെ .

    ReplyDelete
  12. ഇന്ന് പ്രണയം ക്ഷണികവുമാണ് യാന്ത്രികവുമാണ്

    ReplyDelete
  13. പ്രണയമിത്ര ക്ഷണികമായൊരു
    മഴവില്‍ കാഴ്ചയാണോ?

    ഒന്നും പറയാന്‍ പറ്റില്ലാന്നേയ്,ആളും തരോം നോക്കിയല്ലേ ഇപ്പോ പ്രണയം :)

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. "പ്രണയമിത്ര ക്ഷണികമായൊരു
    മഴവില്‍ കാഴ്ചയാണോ?"

    ഒരിക്കലുമല്ല.പ്രേമം ദിവ്യമാണ്,
    പവിത്രമാണ്.ഹൃദയം ഹൃദയതോടലിഞ്ഞു ചേരുമ്പോഴുണ്ടാകുന്ന മാസ്മരികമായ ഒരാനുഭൂതിയാനത്..
    പ്രഭാത കിരണമേറ്റ് തിളങ്ങുന മഞ്ഞിന്‍ കണം പോലെ ഒന്നോന്നിനോട് ലയിചില്ലാതാകുന്ന
    സിദ്ധിയാണ് പ്രേമം.ആദിയുഗാം തൊട്ടു
    യുഗാവസാനം വരെ നുകര്‍ന്നാലും കൊതിയണ
    യാത്ത അമ്രുതമാണീ പ്രണയം.
    അങ്ങിനെ നീണ്ടു നീണ്ടു പോകും.

    പക്ഷേ...പ്രേമം അതിന്‍റെ ദിവ്യ പരിവേഷം നഷ്ടപ്പെടുന്നിടത്,ഇത്രയേറെ വിരസമാകുന്ന
    അവസ്ഥ പ്രപഞ്ചത്തിനുണ്ടോ വേറെ?

    പ്രണയിതാക്കള്‍ അതിന്‍റെ പവിത്രത കാത്തു സൂക്ഷിക്കേണ്ടതുണ്ട്.എങ്കിലേ പ്രണയത്തിന്റെ
    ആസ്വാദ്യത അനുഭവിക്കാനാവു.

    വരികള്‍ക്ക് വശ്യത അവകാശപ്പെടാനില്ലാതെ
    വരുന്നത്,വിഷയം ആവര്‍ത്തന മാകുനത്
    കൊണ്ടാണ്.എഴുത്തില്‍ നമ്മുടെ കാഴ്ചപ്പാടുകളെ, വഴിവിട്ടു സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍, വിഷയം ആവര്‍ത്തന മാകില്ല.

    ഭാവുകങ്ങളോടെ,
    --- ഫാരിസ്‌

    ReplyDelete
  16. പുതുമ തീരെ ഇല്ലാത്ത വരികള്‍...പ്രണയമല്ലേ......ഏവരും പറഞ്ഞു പറഞ്ഞ്...എന്തെങ്കിലും കൊണ്ടുവരന്മായിരുന്നു...നന്ദി

    ReplyDelete
  17. “ വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരു വട്ടം “
    “ ഒരിക്കല്‍ നീ പറഞ്ഞൂ, പതുക്കെ നീ പറഞ്ഞൂ പ്രണയം ഒഴുകും പുഴയാണെന്ന് പ്രണയം ഒഴുകും പുഴയാണെന്ന് “

    പ്രണയം അവര്‍ണനീയമാണ്! എനിക്ക് വര്‍ണ്ണിക്കാന്‍ അറിയില്ല

    http://www.chemmaran.blogspot.com/

    ReplyDelete
  18. വായനക്കും അഭിപ്രായങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.വിമര്‍ശനങ്ങള്‍ക്ക് നന്ദി.തീര്‍ച്ചയായും ഇനിയുള്ള എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം.

    ReplyDelete
  19. പ്രണയം സുഖമുള്ള നൊമ്പരമാണ്...ക്ഷണികമാണോ.?

    ReplyDelete