സ്വപ്നമേഘങ്ങളിലൊരു പട്ടമായ്
പറന്നലയാന്‍ മോഹം
മണ്ണില്‍ വേരുകള്‍ ഉറപ്പിച്ചു
ആകാശത്തില്‍ ചിറകുകള്‍ വിരിച്ചു
സൂര്യതാപത്തില്‍ കൊഴിയാതെ
മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി പരന്നു...
കൊക്കുരുമ്മും മഴമേഘങ്ങള്‍
ഉയര്‍ത്തിയ ഹുങ്കാരത്തില്‍ ഭയന്ന്
മണ്ണിന്‍റെ നെഞ്ചില്‍
വേരുകളില്‍ തല ചായ്ക്കാനൊരു മോഹം
താഴേയ്ക്കുള്ള പറക്കല്‍ ?
നീണ്ടൊരു ആലോചനക്കൊടുവില്‍ ....
മധുരമുള്ള നോവാണീ പ്രവാസം
മണ്ണിലേക്ക് മടങ്ങുന്നതെന്തിനു നീ?
വിണ്ണില്‍ പറന്നു കളിച്ചു
മണ്ണിനെ മോഹിക്കുന്നതല്ലേ സുഖം?
സ്വാതന്ത്ര്യത്തിലേക്കുള്ള അവസാന പടി..
ബലഹീനമായ ആ ചരട്...
പഴകി പിന്‍ജിയിട്ടും,ശക്തി ചോരാതെ...
വേരുകള്‍ അടരാതെ കാക്കുന്നത്..
സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാനായി
പൊട്ടിച്ചു എറിയുക തന്നെ വേണം...