അകപ്പെട്ടാല്‍ പുറത്തേയ്ക്കുള്ള വഴി
മറന്നേ പോകുന്ന
അന്തമില്ലാത്ത വലയ്ക്കുള്ളില്‍
ഒളിഞ്ഞും മറഞ്ഞും
പേര് മാറ്റിയും
പ്രണയവും ജീവിതവും നെയ്യുന്നവര്‍
കവിത ചൊല്ലിയും
കഥ പറഞ്ഞും
നഷ്ടസ്വപ്നങ്ങളില്‍ വെറുതെ വിതുമ്പിയും
പ്രണയക്കരുക്കള്‍ നീക്കുന്നു
കളി വീണ്ടും പഴയത് തന്നെ
ഏണിയും പാമ്പും
ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
പാമ്പിന്‍ വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും
Wednesday, January 12, 2011
Friday, December 17, 2010
അവള്‍
മണി മന്ദിരങ്ങളും പട്ടു ചേലകളും
മനം മയക്കുന്ന രത്നാഭരണങ്ങളും
പെണ്മനം കൊതിക്കുന്നതെന്തും
സമ്മാനിച്ചതില്ലേ ഞാന്‍ നിനക്ക്?
നിന്‍റെ മനസ്സൊഴികെ എല്ലാമെനിക്ക് സ്വന്തം
നിന്‍റെ ആത്മാവൊഴികെ എല്ലാമെന്റെ അടിമ..
നിശബ്ദയായി ,നിരാലംബയായി
മിഴി താഴ്ത്തി നില്‍ക്കുന്ന
നിന്നോടാണ് എനിക്ക് ആവേശം.
എന്നെ കൊതിപ്പിക്കുന്നതും
ലഹരി പിടിപ്പിക്കുന്നതും
നിന്‍റെ അംഗ സൌഷ്ടവമാണ്
അതിനുള്ളിലെ നീയെനിക്കെന്നും
അന്യയും അസ്പര്‍ശ്യയുമായി നില്‍ക്കുന്നു
ഞാന്‍ ഉദിച്ചു അസ്തമിക്കുന്ന വേളയില്‍
കണ്ണുകളടച്ചു
പ്രാര്തനയിലെന്ന പോല്‍
നീ മുഴുകുന്നതേത് ധ്യനത്തിലാണ്?
മനം മയക്കുന്ന രത്നാഭരണങ്ങളും
പെണ്മനം കൊതിക്കുന്നതെന്തും
സമ്മാനിച്ചതില്ലേ ഞാന്‍ നിനക്ക്?
നിന്‍റെ മനസ്സൊഴികെ എല്ലാമെനിക്ക് സ്വന്തം
നിന്‍റെ ആത്മാവൊഴികെ എല്ലാമെന്റെ അടിമ..
നിശബ്ദയായി ,നിരാലംബയായി
മിഴി താഴ്ത്തി നില്‍ക്കുന്ന
നിന്നോടാണ് എനിക്ക് ആവേശം.
എന്നെ കൊതിപ്പിക്കുന്നതും
ലഹരി പിടിപ്പിക്കുന്നതും
നിന്‍റെ അംഗ സൌഷ്ടവമാണ്
അതിനുള്ളിലെ നീയെനിക്കെന്നും
അന്യയും അസ്പര്‍ശ്യയുമായി നില്‍ക്കുന്നു
ഞാന്‍ ഉദിച്ചു അസ്തമിക്കുന്ന വേളയില്‍
കണ്ണുകളടച്ചു
പ്രാര്തനയിലെന്ന പോല്‍
നീ മുഴുകുന്നതേത് ധ്യനത്തിലാണ്?
Monday, November 29, 2010
ഭ്രമം
ആവര്‍ത്തിച്ചു പറഞ്ഞു കള്ളങ്ങളെ
സത്യമാക്കുന്ന മാന്ത്രിക വിദ്യ
നീ എന്ത് കാണണം,കേള്‍ക്കണം,
ചിന്തിക്കണം
അതെന്‍റെ കൈപ്പിടിയിലാണ്
നിനക്കൊന്നുമറിയില്ല
കാഴ്ച്ചയുടെ മായാജാലങ്ങളില്‍ പെട്ട്
സ്വയം നഷ്ടമായത് തിരിച്ചറിയാത്ത വിഡ്ഢി
ത്രിസന്ധ്യകള്‍ വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍
കണ്ണും മനവും പൂഴ്ത്തുമ്പോള്‍
പോരും പകയും നുരയുന്ന കഥകളില്‍
ആവേശത്തോടെ മുഴുകുമ്പോള്‍
ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
ദാഹനീര്‍ കിട്ടാത്തൊരു തുളസി കരിഞ്ഞു
കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
കാത്തിരുന്ന കുഞ്ഞു മനസ്സും
സ്നേഹ വാല്സല്യങ്ങളോടെ
കഥ പറയാന്‍ കൊതിച്ചൊരു
മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി
സത്യമാക്കുന്ന മാന്ത്രിക വിദ്യ
നീ എന്ത് കാണണം,കേള്‍ക്കണം,
ചിന്തിക്കണം
അതെന്‍റെ കൈപ്പിടിയിലാണ്
നിനക്കൊന്നുമറിയില്ല
കാഴ്ച്ചയുടെ മായാജാലങ്ങളില്‍ പെട്ട്
സ്വയം നഷ്ടമായത് തിരിച്ചറിയാത്ത വിഡ്ഢി
ത്രിസന്ധ്യകള്‍ വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍
കണ്ണും മനവും പൂഴ്ത്തുമ്പോള്‍
പോരും പകയും നുരയുന്ന കഥകളില്‍
ആവേശത്തോടെ മുഴുകുമ്പോള്‍
ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
ദാഹനീര്‍ കിട്ടാത്തൊരു തുളസി കരിഞ്ഞു
കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
കാത്തിരുന്ന കുഞ്ഞു മനസ്സും
സ്നേഹ വാല്സല്യങ്ങളോടെ
കഥ പറയാന്‍ കൊതിച്ചൊരു
മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി
Tuesday, November 23, 2010
അവസ്ഥാന്തരങ്ങള്‍
വാശി പിടിച്ചൊരു കുട്ടിയെപ്പോലെന് ഹൃദയം
ചായാന്‍ ചുമലുള്ള നേരത്ത്
ക്ഷീണമേറിയും
താങ്ങാന്‍ കയ്യുള്ളപ്പോള്‍ മാത്റം
ഇടറി വീണും
മഴയായി പെയ്തിറങ്ങാന്‍ നീ -
കൊതിപൂണ്ട നേരം
വരണ്ടുണങ്ങിയ മരുഭൂമിയായും
വാത്സല്യം നിറഞ്ഞോരച്ഛനായ് നീ
അരികിലെത്തുമ്പോള്‍ മകളായും
പ്രണയത്തിന്‍ മഴവില്ലായി നീ
വിരിയുന്ന വേളയില്‍
കാറൊഴിഞ്ഞൊരു നീലാകാശമായും
തനിച്ചാകുന്ന നേരമൊക്കെയും
തിരയൊഴിഞ്ഞ കടല്‍പോല്‍ ശാന്തമായ്
സ്വച്ഛമായ്
താങ്ങോ തണലോ കൊതിക്കാതെ
വേനലും വറുതിയുമറിയാതെ
തോല്‍ക്കാന്‍ മനസ്സില്ലെന്ന വീറോടെ
മുന്പോട്ടൊഴുകുന്ന പുഴപോലെന് ഹൃദയം...
Sunday, October 3, 2010
പൂവ് പറയാതെ പോയത്
ചെടിയില്‍ നിന്നടര്‍ത്തി മാറ്റി
പൂവിനെ പ്രണയിക്കുന്നവരല്ലേ നിങ്ങള്‍?
തണ്ടൊടിഞ്ഞ വേദനയില്‍
പൂവ് നീറുമ്പോള്‍
അഭിമാനത്തോടെ നിങ്ങളതിനെ
പ്രിയതമയുടെ മുടിക്കെട്ടിലോ
ദേവന്റെ കാല്ച്ചുവട്ടിലോ അര്‍ച്ചിക്കുന്നു.
കാറ്റും വെയിലും മഴയും
കിനാവ് കണ്ടവള്‍,
കബരീ ഭാരത്തില്‍
വാടി ഉണങ്ങുകയോ
ഇലച്ചീന്തില്‍ പ്രസാദം ആവുകയോ ചെയ്യുന്നത് ആരറിയുന്നു?
വണ്ടുകള്‍ നുകരാതെ പോയ തേന്‍കണങ്ങള്‍
കരിഞ്ഞുണങ്ങും മുന്‍പേ
ഉറുമ്പിന്‍ കൂട്ടത്തിനു
തീന്‍ മേശ ഒരുക്കിയേക്കും...
Saturday, September 18, 2010
കുഞ്ഞ്
വിതയ്ക്കുന്നവനും വിത്തും
ഒരു കാലവും അനുവാദം
ചോദിക്കാറില്ല ഈ മണ്ണിനോട് ..
മഴയും വെയിലും മഞ്ഞും
ആഞ്ഞു പതിക്കുമ്പോള്‍
ധ്യാന മൂകമിരിക്കുമീ ഭൂമി
ജന്മ ബന്ധത്താല്‍ നീയെന്നോടും
കര്‍മ്മ ബന്ധത്താല്‍ ഞാന്‍ നിന്നോടും
ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കിലും കുഞ്ഞേ,
ഒരു മാത്ര പോലും നീ എന്റേതെന്നു
കരുതുന്നതില്ല ഞാന്‍
മുറിഞ്ഞു പോയ പൊക്കിള്‍കൊടി
എനിക്ക് നല്‍കുന്നത്
വയറും മനസ്സും നിറഞ്ഞൊരു കാലത്തിന്‍റെ
ഓര്‍മ്മപ്പൊട്ടുകള്‍ ആണ്
ഒന്‍പതു മാസക്കാലം
എന്റെ ശ്വാസം നിന്റെതും
എന്‍റെ ജീവരക്തം നിന്‍റെ ജീവനുമായിരുന്നു
ലോകത്തിന്‍റെ മായക്കാഴ്ചകള്‍ കാണാതെ
നിന്‍റെ ഹൃദയമിടിപ്പിനും
പാദ സ്പര്‍ശനത്തിനും മാത്രമായി
കാതോര്‍ത്തു കഴിഞ്ഞൊരു കാലം
പിന്നെ വേദനയുടെ അന്ത്യത്തില്‍
നമ്മള്‍ രണ്ടായി ..
നീ ജനിച്ചു എന്ന അത്യാഹ്ലാദം
നാമിനിയൊന്നല്ല എന്ന തിരിച്ചറിവ്
ഇനി നിനക്ക് അകന്നു പോകണം
നിന്‍റെ ആകാശവും ഭൂമിയും തേടി
നിന്‍റെ ചിന്തയ്ക്കും ബുദ്ധിക്കും മേലെ
നിഴല്‍ പാടുകള്‍ വീഴ്ത്താതെ
അകന്നു മാറാന്‍
എന്‍റെ സ്നേഹം എന്നോട് പറയുന്നു ..
എങ്കിലും നിന്‍റെ കണ്ണിനു വെളിച്ചവും
പാതയില്‍ വിളക്കുമാകാന്‍
അവസാന ശ്വാസം വരെ
അമ്മയുടെ നെഞ്ചിലൊരു നേരിപ്പോടെരിയുന്നു ..
Sunday, August 22, 2010
തെറ്റുകള്‍
തെറ്റുകള്‍ പല വിധം
അറിയാത്തൊരു കൈപ്പിഴ
മാപ്പ് പറഞ്ഞു
അവസാനിപ്പിക്കാവുന്നത്
നൊന്തവനും നോവിച്ചവനും
നൊന്തവനും നോവിച്ചവനും
ഒന്നു പോലെ മറന്നു കളയുന്നത് ...
മനസ്സറിയാതെ സംഭവിക്കുന്നത്
അറിയുന്ന നിമിഷം
മനസ്സാക്ഷിക്കു മുന്‍പിലൊരു
മാപ്പ് പറച്ചിലില്‍ മായുന്നത് ...
പിന്നെ ചിലത് ...
ഒരിക്കലും തിരുത്താന്‍ ആവാത്തത്
കൂട്ടുമ്പോളും കുറയ്ക്കുമ്പോളും
ശെരിയുത്തരം കിട്ടാത്തൊരു
കണക്കു പോലെ
തിരുത്താന്‍ നോക്കും തോറും
കൂടുതല്‍ തെറ്റിലേയ്ക്ക് ...
അഴിയുമ്പോളും മുറുകുമ്പോളും
വല്ലാതെ നോവിച്ചു
അഴിഞ്ഞകലാന്‍ മടിച്ചു
അന്ത്യശ്വാസം വരെ ..
ഉണങ്ങാന്‍ മടിക്കുമൊരു
വ്രണം പോലെ..
Subscribe to:
Posts (Atom)