Monday, September 22, 2008

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും..

പതിവ് പോലെ മോളെയും കൂട്ടി വൈകുന്നേരത്തെ നടപ്പിനു ഇറങ്ങിയതാണ് ദേവ.എങ്ങോട്ട് ആണെന്ന് ദേവക്കു അറിയില്ല?മോള്‍ പറയും പോലെ..അല്ലെങ്കില്‍ ഭര്‍ത്താവു പറയും പോലെ.ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്നോ നഷ്ടമായതാണ് ദേവയ്ക്ക്.ചരട് പൊട്ടിയ പട്ടം പോലെ കാറ്റിനൊപ്പം പറന്നു പറന്നു..പുതിയ ഫ്ലാറ്റിന്റെ പണി നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയാകെ പൊടി മൂടി ഇരിക്കുന്നു..മോള്‍ടെ കയ്യും പിടിച്ചു മെല്ലെ നടന്നു..

പണിക്കു വേണ്ടി തമിഴ് നാട്ടില്‍ നിന്നും വന്ന ഒരു പാട് ആളുകള്‍..കല്ല്‌ അടിക്കുകയും കട്ട ചുമക്കുകയും ഒക്കെ ചെയ്യുന്നു.കാഴ്ചകള്‍ പതിവുള്ളത് തന്നെ.പക്ഷെ അവളുടെ രൂപം എന്ത് കൊണ്ടോ മനസ്സില്‍ ഉടക്കി ..മരത്തിന്റെ കൊമ്പില്‍ കെട്ടിയ തൊട്ടിലില്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞും..എന്തോ വാശി പോലെ ഒരു നിമിഷം പോലും ഇളയ്ക്കാതെ ആഞ്ഞു ആഞ്ഞു കല്ലിലേക്ക് പതിയുന്ന ചുറ്റികയും ..വളകള്‍ ഒന്നും ഇടാത്ത കൈകളും ..മുറുക്കി ചുവപ്പിക്കാത്ത ചുണ്ടുകളും ..അവളുടെ അടുത്ത് പുസ്തക താളില്‍ സ്വയം മറന്നിരിക്കുന്ന ഒരു ചെറിയ ആണ്‍ കുട്ടിയും ...

എന്‍റെ പുഞ്ചിരി അവള്‍ കണ്ടില്ലെന്നു നടിച്ചു..പിന്നെയും പല വൈകുന്നേരങ്ങളിലും അവളെയും കുട്ടികളെയും കണ്ടു..ചിലപ്പോള്‍ പണി കഴിഞ്ഞു സാധനങളും വാങ്ങി വരുന്നത് .മറ്റു ചിലപ്പോള്‍ അവരുടെ ചെറിയ കൂരയ്ക്ക് മുന്നിലെ അടുപ്പില്‍ പാചകത്തിന്റെ തിരക്കില്‍...ഉറക്കം പിണങ്ങി നില്‍ക്കുന്ന രാത്രികളില്‍ ബാല്‍ക്കണി യിലെ ചാരുകസേരയില്‍ മാനത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കവേ കുഞ്ഞുങ്ങളെ കൂരയ്ക്കുള്ളില്‍ ഉറക്കി ,കീറിയൊരു കമ്പിളി പുതപ്പില്‍ നക്ഷത്രങ്ങളുടെ താഴെ അവള്‍ ഉറങ്ങുന്നു...പകലത്തെ അധ്വാനത്തിന്റെ ക്ഷീണത്തില്‍ അല്ലലില്ലാതെ സ്വസ്ഥമായി... അങ്ങനെ എല്ലാം മറന്നു സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട് എത്ര കാലമായെന്ന് ദേവ ചിന്തിച്ചു പോയി..

ഇടയ്ക്ക് ഫ്ലാറ്റിന്റെ പണി മുടങ്ങിയപ്പോള്‍ ബാക്കി ഉള്ള പണിക്കാര്‍ ഒക്കെ പുതിയ സ്ഥലത്തേയ്ക്ക് പോയി..പക്ഷെ അവളും കുഞ്ഞുങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നു... അപ്പര്ട്മെന്ടില് പല വീടുകളിലും അവള്‍ ജോലിക്ക് വന്നു പോകുന്നു ...ഭര്‍ത്താവു ഒഫീഷ്യല്‍ ട്രിപ്പ്‌ നും മോള്‍ ടൂറിനും പോയ സമയം..ദേവ പനി പിടിച്ചു കിടപ്പിലായി..അങ്ങനെ ദേവയുടെ കൂട്ടുകാരിയാണ്‌ അവളെ അവിടെ കൊണ്ടാക്കിയത്‌ ..ഭര്‍ത്താവു വരും വരെ ദേവയെ നോക്കാന്‍.....മെല്ലെ മെല്ലെ ദേവയോട് അവള്‍ സ്വന്തം കാര്യങ്ങള്‍ പറയാന്‍ തുടങ്ങി...

പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും ചെറിയ പ്രായത്തിലെ വിവാഹം കഴിപ്പിച്ചത്..പക്വത എത്താത്ത പ്രായത്തില്‍ 2 കുട്ടികളുടെ അമ്മ ആയതു..സ്നേഹമോ കരുതലൊ എന്തെന്നറിയാത്ത ഒരു മനുഷ്യന്റെ ഭാര്യ ആയി കാലങ്ങള്‍ കഴിച്ചത്...സഹനത്തിന്റെ അവസാന പടിയും കടന്നപ്പോള്‍ താലി പൊട്ടിച്ചെറിഞ്ഞു കുഞ്ഞുങ്ങളെയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്‌....ഒരു തണല്‍ ആവാന്‍ അച്ഛനമ്മമാരോ സഹോദരങ്ങളോ തയ്യാര്‍ ആകാഞ്ഞത്...അല്ലെന്കിലും അത് പെണ്ണിന്റെ മാത്രം വിധിയാണല്ലോ.. ചില നേരങ്ങളില്‍ ജനിച്ചു വളര്‍ന്ന വീട്ടിലും ചെന്ന് കയറിയിടത്തും എല്ലാം ഒരേ പോലെ അവള്‍ അന്യയായി പോകുന്നു...അക്കാ മരിക്കാന്‍ എളുപ്പമാണ് ...ജീവിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടും...ഒരൊറ്റ നിമിഷത്തെ ധൈര്യം മതി എല്ലാം മതിയാക്കാന്‍..പക്ഷെ എന്‍റെ കുഞ്ഞുങ്ങള്‍..വാശിയാണ് തോന്നിയത് ജീവിതത്തോട്..തോറ്റു കൊടുക്കാന്‍ എനിക്ക് മനസ്സില്ല..അവളുടെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ ചൂട് ...

ഒരു ആണ്‍ തുണയില്ലാതെ ഒരു സുരക്ഷിതത്വവുമില്ലാതെ നീ എങ്ങനെ കഴിയുന്നു ?അക്കാ താലിയുടെ ധാര്‍ഷ്ട്യത്തില്‍ എന്‍റെ ഭര്‍ത്താവു പിടിച്ചു വാങ്ങിയതോ രാത്രിയ്ടെ മറവില്‍ എന്‍റെ നിസ്സഹായതയില്‍ ഭയപ്പെടുത്തി തട്ടിയെടുക്കുന്നതോ ഒന്നും എനിക്കൊരു നഷ്ടവും വരുത്തുന്നില്ല..പെണ്ണിന് മാത്രമായി ഈ ലോകത്ത് ഒരു പരിശുദ്ധിയും ഇല്ല..എന്നെങ്കിലുമൊരിക്കല്‍ എന്‍റെ മനസ്സറിഞ്ഞു ഒപ്പം ജീവിക്കാന്‍ തന്റേടം ഉണ്ടെന്നു പറയാന്‍ ഒരാള്‍ ഉണ്ടായാല്‍ അയാളെ ഞാന്‍ പ്രണയിക്കുക തന്നെ ചെയ്യും ..അയാളുടെ ഒപ്പം ഞാന്‍ ജീവിക്കുകയും ചെയ്യും ..അവളുടെ വാക്കുകള്‍ ദേവയെ ഞെട്ടിക്കുക തന്നെ ചെയ്തു..സത്യമല്ലേ..പെണ്ണിന് മാത്രമായി എന്താണുള്ളത്?അവളുടെ മനസ്സറിയാതെ സ്നേഹം നേടാതെ തട്ടിയെടുക്കപ്പെടുന്നതില്‍ അവള്‍ക്കെന്തു വിശുദ്ധി നഷ്ടമാവാനാണ്‌...?
പനി മരുന്നുങ്ങള്‍ കാരണമോ എന്തോ ദേവ അന്ന് രാത്രി ശാന്തമായി ഉറങ്ങി..രാത്രിയുടെ നിറവില്‍ ,ആകാശത്ത് നിന്ന് നക്ഷത്രങ്ങളുടെ തേരില്‍ അവളെ കാണാനായി മാത്രം താഴേയ്ക്ക് വരുന്നൊരു ഗന്ധര്‍വനെ സ്വപ്നം കണ്ടു മയങ്ങി ....

32 comments:

  1. valare nannaayirikkunnu shree, inyum thudaruka

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. i got 2 know u from rajeswari(via sreejith)..
    culd feel some pain in ur stories..
    gud...keep writing..let me also thnk of blogging..
    al d best wishes

    ReplyDelete
  4. alavalathi -ഈ പേരില്‍ വിളിക്കാന്‍ തീരെയും താല്പര്യമില്ല.എന്നാല്‍ കമന്റ് ഇട്ടതു ആ id യില്‍ ആയതു കൊണ്ട് മാത്രം അങ്ങനെ എഴുതുന്നു...വായനയ്ക്കും കമ്മന്റിനും വളരെ നന്ദി..
    rohit - ചില കഥകളില്‍ ദുഃഖം ഉണ്ടാവാം..രാജി യുടെ ഫ്രണ്ട് ആണല്ലേ..വായനക്കും ആശംസക്കും വളരെ നന്ദി

    ReplyDelete
  5. Hats off to you. Excellent story... keep writing.. Manu

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. നന്നായിട്ടുണ്ട് ശ്രീ....

    നഷ്ടങ്ങള്‍ ഒരിക്കലും ഒരാളുടെ മാത്രം ആകുന്നില്ല, പ്രത്യേകിച്ചും സ്ത്രീകളുടെ മാത്രം ആകുന്നില്ല എന്ന തിരിച്ചറിവാണ്‌ ഈ കഥയുടെ അന്ത:സത്ത എന്നെനിക്കു തോന്നുന്നു.


    ഇനിയും ഒരുപാടെഴുതുക..... കാത്തിരിക്കുന്നു പ്രീയ സുഹൃത്തേ നിന്‍‌റ്റെ ചിന്തകള്‍ക്ക് തീപീക്കുന്ന കാലവും നോക്കി................


    സ്നേഹപൂര്‍വ്വം............... ഹരി.

    ReplyDelete
  8. പെണ്ണിന് മാത്രമായി ഈ ലോകത്ത് ഒരു പരിശുദ്ധിയും ഇല്ല..
    എന്നെങ്കിലുമൊരിക്കല്‍ എന്‍റെ മനസ്സറിഞ്ഞു ഒപ്പം ജീവിക്കാന്‍ തന്റേടം ഉണ്ടെന്നു പറയാന്‍ ഒരാള്‍ ഉണ്ടായാല്‍ അയാളെ ഞാന്‍ പ്രണയിക്കുക തന്നെ ചെയ്യും ....

    മനസ്സു നിറയുന്ന വരികള്‍...

    സ്നേഹപൂര്‍വ്വം

    ReplyDelete
  9. ശ്രീകുട്ടി ... കണ്ണുനിറഞ്ഞു പോയി വളരെ നന്നായിട്ടുണ്ട് കഥ

    സ്ത്രീക്കു മാത്രമായി ഒരു പ്രത്യേകതയും ഇല്ല ഈ ഒരു തിരിച്ചറിവാണു ഈ കഥയുടെ പ്രത്യേകത ,....നിന്റെ വരികളില്‍ ഒരി അഗ്നി ഒളിഞ്ഞിരുപ്പുണ്ട് . അതിനെ ഊതി ജ്വലിപ്പിക്കു എന്റെ ശ്രീക്കുട്ടി

    ReplyDelete
  10. very good, you may continue with good ideas
    by
    sunil
    pattambisunil@gmail.com

    ReplyDelete
  11. എഴുത്ത്‌ വളരെ നന്നായിട്ടുണ്ട്‌.
    സന്ദേശവും വളരെ നല്ലത്‌...

    ReplyDelete
  12. ഓരോ പുകമറയ്ക്കുപുറകിലും നിസ്സംഗതയുടെ ചില അടയാളങ്ങള്‍ കണ്ടെടുക്കാനാകും. തീര്‍ച്ചയായും അവ കണ്ടെത്തുന്ന കണ്ണുകള്‍‌ തന്നെയാണ് പ്രസക്തം. എല്ലാ കണ്ണുകള്‍ക്കും അത് കാണുവാന്‍ കഴിയില്ലല്ലോ?നന്നായിട്ടുണ്ട്.

    ReplyDelete
  13. തന്റെ മനസ്സിനു നല്ല ഡെപ്തുണ്ട് ശ്രീ..

    ReplyDelete
  14. manu -നന്ദി പറയുന്നില്ല...തിരക്കിനിടയിലും വായിക്കാന്‍ നേരം കണ്ടെത്തുന്നല്ലോ..
    ഹൃദയപൂര്‍വ്വം,ഹരി -വായനക്കും അഭിപ്രായത്തിനും നന്ദി
    nachiketh - സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി കേട്ടോ :)
    sahyan -നന്ദി
    കിച്ചു - സന്ദര്‍ശനത്തിനും വായനക്കും കൂട്ടുകാരി നിന്നോട് ഞാന്‍ നന്ദി പറയുന്നില്ല
    sunil -thx a ton for yr comments..
    പിന്‍ - ഓരോ കമന്റും എനിക്ക് വിലപ്പെട്ടതാണ്‌ ..അങ്ങേയറ്റം നന്ദി..
    ഷാനവാസ്‌ - സന്ദര്‍ശനത്തിന് ,വായനയ്ക്ക് ...ആഴത്തിലുള്ള കംമെന്റ്നു എല്ലാം വളരെ നന്ദി...
    ആഗ്നേയ -നന്ദി പറയുന്നില്ല......:)

    ReplyDelete
  15. നന്നായിരിക്കുന്നു

    ReplyDelete
  16. കൊള്ളാംസ്..ഇഷ്ടമായി
    പണ്ട്‌കാലത്തെപ്പോലെയല്ല ഇന്ന് ജനങ്ങള്ക്ക് വിനോദ ഉപാധികള്‍ അനവധിയാണ്. ഒന്നു സ്വിച്ചമര്ത്തിയാല്‍ നില്ക്കുന്നതൊ മാറ്റാവുന്നതോ ആയ വിനോദോപാധികളുടെ ലോകത്താണ്‍ ജീവിക്കുന്നത്..അതിനിടയില്‍ ആളുകള്‍ എഴുതിയത് ഒക്കെ വായിക്കണം ആകര്ഷിക്കണം എന്നൊക്കെവേണമെങ്കില്‍
    എന്തെങ്കിലും പുതിയതായി വേണം ..ഒരു പാട് പുതിയ പുതിയ കഥകള്‍ ഇനിയും എഴുതു..ആശംസകളോടെ പ്രദീപ്.

    ReplyDelete
  17. Sreedevi ,

    Good one...

    I have read your recent 2 posts only.
    In noth the posts ,I find that there is a similarity somewhere in the basic theme of the stories.But ofcourse presented in 2 different ways..

    Good..Keept it up !

    Prayers ,

    ReplyDelete
  18. keep writing yente kootukari....ninnile sahitya kariye kooduthal energetic aakuu....GOOD LUCK...
    hope u still write poems too...

    ReplyDelete
  19. "അവളുടെ മനസ്സറിയാതെ സ്നേഹം നേടാതെ തട്ടിയെടുക്കപ്പെടുന്നതില്‍ അവള്‍ക്കെന്തു വിശുദ്ധി നഷ്ടമാവാനാണ്‌...?"

    ഈയൊരു വാചകം ഈ പോസ്റ്റിലില്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോ മിണ്ടാതെ പോകുമായിരുന്നു. ഇതിലെ ആശയം നന്ന്. അത് പറയണമെന്ന് തോന്നി.


    പിന്നെ കഥയില്‍ പുതുമയില്ല. പലരും കൈവെച്ച വിഷയമാണിത്. ചെറിയ variation ല്‍ ഈ കഥ തിരിച്ചും മറിച്ചും എത്ര തരത്തിലും എഴുതാം. കഥയിലെ അടുത്ത ടേണ്‍ വായനക്കാര്‍ക്ക് കുറേയൊക്കെ ഊഹിയ്ക്കാം.

    ഒരു വ്യക്തി പറയുന്ന തരത്തില്‍ എഴുതുമ്പോള്‍ കഥയുടെ പുള്‍ കുറയുമെന്നാണ് എന്റെ അനുഭവം.
    അത്യാവശ്യം റിപ്പോര്‍ട്ടഡ് സ്പീച്ച് കലര്‍ത്തി എഴുതി ശീലിച്ച് നോക്കൂ.

    കഥയുടെ ടൈറ്റില്‍ കഥയുറ്റെ ഉള്ളടക്കവുമായി വിയോജിക്കുന്നു.
    ദേവ ഭര്‍ത്താവില്‍ നിന്നോ മക്കളില്‍ നിന്നോ എന്തെങ്കിലും അവഗണന നേരിടുന്നുണ്ടെന്ന് കഥയില്‍ പറഞ്ഞിട്ടില്ല. ഒരു സന്ദര്‍ഭത്തില്‍ അവരുടെ അസാന്നിധ്യം ഫീല്‍ ചെയ്തു അത്ര മാത്രം.

    ഞാന്‍ ഇങ്ങിനെ എഴുതിയത് ശ്രീദേവിയില്‍ തരക്കേടില്ലാതെ എഴുതിയത് കൊണ്ടാണ്. ചില ന്യൂനതകള്‍ ഉണ്ട് അത് ശരിയാക്കാവുന്നതേയുള്ളൂ.

    ഇനിയും നന്നായി എഴുതുക.
    ആശംസകള്‍..!
    :-)
    ഉപാസന

    ഓ. ടോ: ഒരു പോസ്റ്റ് മാത്രം വായിച്ച് എഴുതിയ അഭിപ്രായമാണ് മുകളിലുള്ളത്.

    ReplyDelete
  20. കഥക്കുപിന്നിലെ കഥയാണ്‌ യഥാര്‍ത്ഥ കഥ. സ്നേഹംതന്നെ പലപ്പോഴും ബന്ധനമാണെന്നു തോന്നാറില്ലെ? ധാരാളം വായിക്കു. കുറേ കാലത്തിനു ശേഷമാണിവിടെ. പലതും വായിക്കാന്‍ ബാക്കിയാണ്. പതുക്കെയാവാം. ആശംസകള്‍...

    ReplyDelete
  21. kannadi yanu enne ee blog ileku ethichathu ... vayana eniku oru sheelamalla.. njan vayikare illa ennathanu sathyam .. pakshe sreedviyude blogukal enikishtamayi .. i wl be keep visitin .. so keep writing ... :)

    ReplyDelete
  22. വൈകിയാണെത്തിയത്....
    കാമ്പുള്ള കഥ..........

    ReplyDelete
  23. അസ്സല്‍ കഥ,ചിന്തിപ്പിക്കുന്ന കഥ ........Keep it up......

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും......... സംഗതി ഞാന്‍ വിചാരിച്ചപോലെ ലളിതമല്ല. കഥ ഒരുപ്പഞ്ചമായി വപരന്നുകിടപ്പണ്ട്‌. സ്വന്തം മനസ്സില്‍നിന്ന്‌ പുറത്ത്‌ കടക്കാന്‍ കഴിയുമ്പോള്‍മാത്രമേ എഴുത്തുകാരനും എഴുത്തുകാരിയും സാക്ഷാത്‌കരിക്കുകയുള്ളൂ. എത്ര അനുഭവങ്ങള്‍കുിട്‌ക്കുന്നു പുറത്ത്‌, പച്ചയായ ജീവിതാനുഭവങ്ങള്‍? അതാണ്‌ ഈ കഥയില്‍കാണുപന്നത്‌. ഭാവുകങ്ങള്‍.

    ReplyDelete
  26. ചേച്ചി, ഇപ്പോഴാണു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.
    നന്നായിരിക്കുന്നു.
    വളരെ ശരിയാണു നിങ്ങള്‍ പറഞ്ഞത്.
    പെണ്ണിനു മാത്രമായി എന്ത് പരിശുദ്ധിയാണുള്ളത് ?
    രണ്ടും മൂന്നും കാമുകിമാരെ ഒരേ സമയം പലവിധത്തിലും 'അഡ്ജസ്റ്റ്' ചെയ്യുന്ന എന്റെ പല സുഹ്രുത്തുക്കളും അവരുടെ ഭാവി വധുവിന്റെ പരിശുദ്ധിയെക്കുറിച്ച് വാചാലമാകുന്നത് കാണുമ്പോള്‍ ഞാനും ചിന്തിച്ച് പോയിട്ടുണ്ട് ഈ സംഗതി.

    ReplyDelete
  27. viplavakaramaya nilapatukal uyarthunnu ee katha.
    theerchayaayum pakalmaanyathakku nereyulla mushtiyaanee kahta

    ReplyDelete
  28. ഇക്കഥയും നന്നായി

    ReplyDelete