ഓരോ ഉറക്കവും , ഒരു കൊച്ചു മരണമെന്നാരോ പറഞ്ഞത്...
നേരെന്നു കരുതുവാനാവില്ലിനി..
ഉണര്‌വ്വിനേക്കാളെത്ര ജീവിച്ചു ഞാനാ കൊച്ചു മരണങ്ങളില്‍...
ദൃഢമാര്‍ന്നോരാ കൈ വിരലുകള്‍ ചേര്‍ത്തു പിടിച്ചൊരുസ്വപ്നത്തിന്‍ ചിറകില്..,
ഉണര്‌വ്വിനേക്കാളെത്ര ജീവിച്ചു ഞാനാ കൊച്ചു മരണങ്ങളില്‍...
ദൃഢമാര്‍ന്നോരാ കൈ വിരലുകള്‍ ചേര്‍ത്തു പിടിച്ചൊരുസ്വപ്നത്തിന്‍ ചിറകില്..,
എവിടേയ്ക്ക് ഞാനൊരു യാത്ര പോയ്...
പൂക്കളായ് വിരിഞ്ഞുലഞ്ഞൊരാ നക്ഷത്രങ്ങളും
സ്നേഹം നിലാ മഴയായ് പെയ്തിറങ്ങിയൊരാ
മേഘങ്ങള്‍ മറ തീര്‍ത്ത വഴിത്താരയില്‍...
എത്ര കാതമൊന്നായലിഞ്ഞു നടന്നുവേന്നോ നാം ..
അറിയാതെ കണ്ചിമ്മി തുറന്ന മാത്രയില്‍ മാഞ്ഞു പോയ് നക്ഷത്രങ്ങള് ....
പൂക്കളും സ്നേഹനിലാവും...
കണ്ണൊന്നു ഇറുക്കി തിരികെ നടക്കാന്‍ കൊതിക്കവേ..
നമുക്കിടയിലൂടൊഴുകുന്ന പ്രകാശ വര്‍ഷങ്ങള്‍
എന്റെ നിദ്രയും തട്ടി പറിച്ചെടുത്തെങ്ങോ മറഞ്ഞു ....
good one :-)
ReplyDeleteമരണം ഒരു യാഥാര്‍ഥ്യമാണ് അംഗീകരിച്ചാലും ഇല്ലെങ്കിലും
ReplyDeleteസ്വപ്നാടനം..,
ReplyDeleteഒരുടവാളാണ്.
ഇരുതല മൂര്‍ച്ചയുള്ളത്..
ആദ്യവായനയില്‍ ചോര പൊടിഞ്ഞു..
ഇങ്ങനെ എഴുതാതിരിക്കുക !
വളരെ നന്നായിട്ടുണ്ട്.....യാഥാര്‍ത്‌ഥ്യങ്ങളില്‍ മരിയ്ക്കുകയും സ്വപ്നങ്ങളില്‍ ജീവിയ്ക്കുകയും ചെയ്യുന്നവര്‍.....ആശംസകള്‍...
ReplyDeleteഒത്തിരി ഇഷ്ടമായ് വരികൾ
ReplyDeleteവളരെ നന്നായിട്ടുണ്ട് !!!
ReplyDeletechechi...othiri nannayi...hats off to u.
ReplyDeleteജീവിതം മുഴുവന്‍ സ്വപ്നങ്ങളിലൂടെ ഒഴുകി നീങ്ങാന്‍ ,ഒരു ഉണര്‍വിന്റെ വെട്ടത്തിലേക്കു പോകാതിരിക്കാന്‍ തോന്നാറുണ്ട് !
ReplyDeleteനന്നായിരിക്കുന്നു ശ്രീ ...കീപ് രൈടിന്ഗ്.
കവിതകള്‍ ആസ്വദിക്കുക പൊതുവെ കുറവാണ് (കഥകള്‍ തന്നെ പഥ്യം. മാത്രമല്ല എനിയ്ക്ക് കവിത വരില്ല ഒരിക്കലും )
ReplyDeleteഎന്റെ പരിമിതമായ അസ്വാദനലെവലില്‍ വെച്ച് പറയുകയാണെങ്കി കുഴപ്പൊന്നുമില്ലാതെ എഴുതി.
ആശംസകള്‍
:-)
ഉപാസന
വിപിന്‍ - വായനയ്ക്കും അഭിപ്രായത്തിനും അങ്ങേയറ്റം നന്ദി
ReplyDeletee- പണ്ടിതന്‍- വളരെ നന്ദി സുഹൃത്തേ..suraj -ഒന്നും പറയുന്നില്ല...ഇഷ്ടമായെന്നു അറിഞ്ഞതില്‍ സന്തോഷം...മയില്‍പ്പീലി -കമ്മന്റ് ഉഗ്രന്‍സ്.. വരവൂരാൻ,രാഗേഷ് -ഇഷ്ടമായതില്‍ സന്തോഷം കേട്ടോ..രാജി- ഇഷ്ടമായതില്‍ സന്തോഷം..ആ മെയില്‍ ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്നു..സുരേഷ് - നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയട്ടെ എന്നും..സുനില്‍ - കവിത ചുമ്മാതൊന്നു എഴുതി നോക്കിയതല്ലേ..വായനക്കും കമ്മന്റിനും അങ്ങേയറ്റം നന്ദി .
നന്നായിട്ടുണ്ട് ശ്രീ... എങ്കിലും എവിടൊക്കെയോ വാക്കുകളില്‍ ഒരു അപൂര്‍ണ്ണത തോന്നി. എന്തൊക്കെയോ പറയാന്‍ ആഗ്രഹിച്ച് ഒടുവില്‍ എല്ലാം നിശബ്ദമായ് പറയേണ്ടി വന്നോ എന്നൊരു സംശയം.
ReplyDeleteആശംസകള്‍.
This comment has been removed by the author.
ReplyDeletekavitha nannaayittundu.
ReplyDeleteമരണത്തിന്റെ രുചി അറിയലാണത്രേ ഓരോ ഉറക്കവും.ശ്രീ,ഇനിയും എഴുതൂ.
ReplyDeleteശ്രീ സ്വപ്നാടനം കൊല്ലാം പക്ഷേ ഇനിയും പറയാന്‍ എന്തൊക്കയോ ബാക്കിയുള്ളതുപോലെ.......
ReplyDeleteഞാന്‍ ഞാനായിരിക്കേ തിരികെ നടക്കാനാവാതെവിധം നഷ്ടമായിiപോയ നിമിഷങ്ങള്‍!
ReplyDeleteഅത് സ്വപ്നമെങ്കില്‍ ഞാനും മിഥ്യ തന്നെ...ല്ലേ?
അഭിനന്ദനങ്ങള്‍ ശ്രീ...
ശ്രീജ......സ്വപ്നാടനം ആഴമുള്ള കവിതാനുഭവമാണ്, കുട്ടികവിതയല്ല
ReplyDeleteപ്രകാശവര്‍ഷങ്ങള്‍ എല്ലാം തട്ടിപ്പറിക്കുന്നു....എത്ര ശരിയായ
നീരിക്ഷണം. സാമൂഹ്യവിമര്‍ശനവും,പ്രണയവും.സ്നേഹവും ,സംഗീതവും
ഇഴചേര്‍ത്ത ശക്തമായ കവിതാനുഭവം.....അഭിന്ദനങ്ങള്‍......
മരണത്തിന്റെ റിഹേഴ്‌സലുകള്‍.....
ReplyDeleteഅഭിനന്ദനങ്ങള്‍ ശ്രീ....
ഇത് വായിച്ചപ്പോള്‍ ഓര്മ്മവന്നതിതാണ്...
ReplyDelete"എനിക്കു മുന്‍പ് നീ മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന ഓരോ വ്യക്തിയും എനിക്കു മുന്‍പേ നശിക്കും. എങ്കില്‍ മാത്രമേ എല്ലാ നഷ്ടങ്ങളും എന്റേതാവൂ"
- മേതില്‍ രാധാകൃഷ്ണന്‍
kollam enna ottavakkil theerkan pattilaa....valare nannayittundu ennu abhiprayam parayan njan alumallaa.... engilum enikishtapettu... idakku sandarisikkan eluppathinay njan thanneyum koottupidikkukayanu..virodhamillalo alle
ReplyDeleteഹരി-നന്ദി കേട്ടോ...തിരക്കിനിടയിലും വായിക്കാന്‍ സമയം കണ്ടെത്തിയതിനു..
ReplyDeletesaji -ഇഷ്ടമായെന്നു അറിഞ്ഞതില്‍ വളരെ സന്തോഷം...lekha -നന്ദി പറയുന്നില്ല....
kichu -എല്ലാം പറയാന്‍ ശ്രമിച്ചു..കഴിഞ്ഞോ എന്നറിയില്ല...aagneya -വായനക്ക് കമ്മന്റ്നു ഒക്കെ നന്ദി..prem - വായിക്കാന്‍ നേരം കണ്ടെതിയത്തിനും അഭിപ്രായത്തിനും അങ്ങേയറ്റം നന്ദി..giri - മരണം കൂടെ ഉണ്ടെന്നുള്ള ഓര്‍മ്മ നമ്മുടെ പ്രവര്‍ത്തികളെ കൂടുതല്‍ നന്മയുള്ളത് ആക്കും അല്ലെ..? കാണാമറയത്തെ - തിരക്കിനിടയില്‍ വായിച്ചതു തന്നെ ഭാഗ്യമായി കരുതുന്നു..
ശലഭം - ഈ വഴി വന്നതിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..ഓരോ സൌഹൃദവും ഭാഗ്യമായെ കരുതുന്നുള്ളൂ...ഈ ബ്ലോഗ് എനിക്ക് ഒരു പാട് നല്ല സുഹൃത്തുക്കളെ തന്നു .. :)
kollam..............nannayittundu.....
ReplyDeleteനന്നായിട്ടുണ്ട് ശ്രീ.... മനസ്സ് ഒപ്പിയെടുത്ത് ഇങ്ങനെ വാക്കുകളിലൂടെ ആവിഷ്ക്കരിക്കുമ്പോള്‍ , ജന്മാന്തരങ്ങളിലെവിടെയോ ഒരു പൊതുപൈതൃകം പങ്ക് വെക്കുന്നതിനാലാവം അത് മനസ്സില്‍ തറയ്ക്കുന്നത് എന്ന് തോന്നുന്നു. ബ്ലോഗ് മൊത്തം ഒറ്റയിരുപ്പിന് വായിച്ച് കഴിഞ്ഞപ്പോള്‍ തോന്നിയതാണിത് ...
ReplyDeleteആശംസകളോടെ,
നിദ്ര കൊള്ളുന്നവര്‍..
ReplyDelete