Thursday, October 8, 2009

ഒരു ചോദ്യം

പൂവുകളില്‍ ചുവപ്പ് പടരുന്ന കാലം
അയോഗ്യമാക്കപ്പെടുന്ന ദിനങ്ങള്‍
പ്രാര്‍ത്ഥനക്കും പൂജാമന്ത്രങ്ങള്‍ക്കും
നാവിന്‍ തുമ്പില്‍ പോലും വിലക്ക്

കാഴ്ചയില്‍ നിന്നകന്നു നില്‍ക്കണം
എന്റെ അശുദ്ധിയില്‍
കരിഞ്ഞു തുടങ്ങുന്ന കറിവേപ്പും
വാടി നില്‍ക്കുന്ന തുളസിയും

എട്ടു രാത്രികള്‍ക്ക് അപ്പുറം
വിശുദ്ധിയുടെ ദിനങ്ങള്‍ വീണ്ടെടുക്കാം
സൃഷ്ടാവിനും സൃഷ്ടിക്കുമിടയില്‍
ശുദ്ധ അശുദ്ധങ്ങള്‍ക്ക് എന്തര്‍ത്ഥം

ദ്വൈതമല്ല നീയും ഞാനും എന്നിരിക്കെ
എന്റെ അശുദ്ധികള്‍ നിന്നിലേയ്ക്കും പടരുമോ

12 comments:

  1. ദ്വൈതമല്ല നീയും ഞാനും എന്നിരിക്കെ
    എന്റെ അശുദ്ധികള്‍ നിന്നിലേയ്ക്കും പടരുമോ...

    അതൊരു ചോദ്യം തന്നെ..

    ReplyDelete
  2. സൃഷ്ടാവിനും സൃഷ്ടിക്കുമിടയില്‍
    ശുദ്ധ അശുദ്ധങ്ങള്‍ക്ക് എന്തര്‍ത്ഥം
    ഇഷ്ടപ്പെട്ടു

    ReplyDelete
  3. ചേച്ചി, കവിത വളരെയധികം ഇഷ്ടപ്പെട്ടു...
    ഒതുക്കമുള്ള കുഞ്ഞു കുഞ്ഞു വരികള്‍.

    ReplyDelete
  4. ഇഷ്ടപ്പെട്ടു കേട്ടോ....

    ReplyDelete
  5. ചില ആചാരങ്ങള്‍ എന്തിനാണെന്ന് തോന്നും,പക്ഷെ പലപ്പോഴും അവ നല്ല ഉദ്ധേശത്തെ പേറുന്നവ ആയിരിക്കും...complete rest എന്നതേ പണ്ടുള്ളവര്‍ ഉദ്ദേശിച്ചു കാണൂ......കാലപ്പഴക്കത്താല്‍ പലതും മാറി ചിന്തിക്കപ്പെട്ടു,കൂട്ടത്തില്‍ ഇതും...ഇതെന്റെ അഭിപ്രായം മാത്രം ,ശരിയാവണം എന്നില്ല ട്ടോ ..

    ReplyDelete
  6. കവിത നന്നായിട്ടുണ്ട് ട്ടോ...

    ReplyDelete
  7. ഏറ്റവും ഗംഭീരം....


    ചില്ലുമേടകൾക്കു നേരെ വീശിയെറിഞ്ഞ ഒരു-കവിതക്കല്ല്....

    ReplyDelete
  8. നന്നായിരിക്കുന്നു

    ReplyDelete
  9. ഞാനെന്ത് പറയാന്‍...?
    പൂവുകളില്‍ ചുവപ്പ് പടര്‍ന്നപ്പോഴും ഞാന്‍ ഒരു അകല്‍ച്ചയും കാണിച്ചിട്ടില്ല

    ReplyDelete