ഇന്നലെ,ഇന്ന്,നാളെ
എന്നിങ്ങനെ സമയത്തെ പകുക്കുമ്പോൾ
ബാക്കിയായ ചില നിമിഷങ്ങളില്ലേ
അതിലാണെന്റെ പ്രാണൻ
ആരുടെ പുസ്തകത്തിലും പെടാത്ത
അടയാളപ്പെടുത്താൻ മറന്നേ പോയ
നാഴികമണികൾ നിശ്ചലമായ ചില ഇടങ്ങൾ
വെയിൽ മണമുള്ള നട്ടുച്ചകളിൽ
ജനലിനപ്പുറം
പവിഴമല്ലിയുടെ ചില്ലകളിൽ
കുരുവികളുടെ കൊഞ്ചൽ
മെല്ലെ മിടിക്കുന്ന നെഞ്ച്
എനിക്കതിലൊരു കുരുവിയായിരുന്നാൽ മതിയായിരുന്നു
അപരിചിതമായ ഈ നെഞ്ചിടിപ്പുകളെ
തൂവലിൽ പൊതിഞ്ഞു വച്ച്
നിന്റെ കൈവെള്ളയിൽ ഒതുങ്ങാമല്ലോ.
എന്നിങ്ങനെ സമയത്തെ പകുക്കുമ്പോൾ
ബാക്കിയായ ചില നിമിഷങ്ങളില്ലേ
അതിലാണെന്റെ പ്രാണൻ
ആരുടെ പുസ്തകത്തിലും പെടാത്ത
അടയാളപ്പെടുത്താൻ മറന്നേ പോയ
നാഴികമണികൾ നിശ്ചലമായ ചില ഇടങ്ങൾ
വെയിൽ മണമുള്ള നട്ടുച്ചകളിൽ
ജനലിനപ്പുറം
പവിഴമല്ലിയുടെ ചില്ലകളിൽ
കുരുവികളുടെ കൊഞ്ചൽ
മെല്ലെ മിടിക്കുന്ന നെഞ്ച്
എനിക്കതിലൊരു കുരുവിയായിരുന്നാൽ മതിയായിരുന്നു
അപരിചിതമായ ഈ നെഞ്ചിടിപ്പുകളെ
തൂവലിൽ പൊതിഞ്ഞു വച്ച്
നിന്റെ കൈവെള്ളയിൽ ഒതുങ്ങാമല്ലോ.
നാഴികമണികൾ നിശ്ചലമായ ചില ഇടങ്ങൾ...
ReplyDeleteനന്നായിട്ടുണ്ട്, കുറച്ചു കൂടി കാവ്യാത്മകം ആകാമായിരുന്നു .
ReplyDelete:) ശ്രദ്ധിക്കാം കേട്ടോ.
Deleteഹ ഹ :)
Deleteശാന്തം.....
ReplyDeleteഷൗക്ക സ്നേഹം :)
DeleteNice
ReplyDeleteThank you :)
Deleteകൊള്ളാം..എന്‍റെ കൈവെള്ള ചെറുതാണ്
ReplyDeleteഅത് കുഴപ്പമില്ല.കുരുവി അതിനു പാകത്തിലുള്ള കൈവെള്ള കണ്ടെത്തിക്കോളും.Dont worry
Deleteഹാ ഹാ ഹാ.
Deletesudhiye...
Deleteശ്രീജേച്ചീ!/!!/!/!/!/
DeleteNice lines. Keep writing
ReplyDeleteThank you dear ...:)
Deleteചിലപ്പോഴെല്ലാം കൊതികള്‍ എത്തിനോക്കുന്ന ചില ഇടങ്ങള്‍, ആശ്വാസം പോലെ.
ReplyDeleteകവിതപോലെ മനോഹരമായ ഈ കമന്റു ഒരു പാട് ഇഷ്ടമായി.
DeleteThanks mashe..
ReplyDeleteസ്രീജച്ചേച്ചീ...
ReplyDeleteവെയിൽ മണമുള്ള നട്ടുച്ചകൾ ----
വായനയ്ക്കിടയിൽ ഈ വരിയിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത രീതിയിൽ ഇഷ്ടം തോന്നി.
വേം വേം എഴുതിയ്ക്കോ.ട്ടോ!!!
സുധീ ഒരു പാട് സന്തോഷം ...
Deleteകവിക്ക് കുരുവിയാകാന്‍ ആഗ്രഹം!!
ReplyDeleteകുരുവിക്ക് എന്താകാനാണോ ആഗ്രഹം!!
അല്ലേ? :)
കുരുവിക്ക് ഇങ്ങനെ ഉച്ചപ്പിരാന്തുകൾ എഴുതുന്നൊരുത്തി ആകണമെന്നും ആകാം അല്ലെ :)
Delete:) :) :)
ReplyDeleteR u in no man's & time's land?
ReplyDeleteOff: first & second stanzas stands seperate.
:) Perfect Read ... Past n Present
Deleteആകാശത്തെ നക്ഷത്രങ്ങളിലോന്നിനെ അവിടെനിന്നും പോരുമ്പോൾ കൂടെ കൂട്ടിയിരുന്നു,എല്ലേ...:)
ReplyDeleteഉം..ആരോടും പറയണ്ട അല്ലേ
Deleteനക്ഷത്രങ്ങൾ ഇനിയും താഴെവീഴട്ടെ....
Deleteഉം ..കാത്തിരിക്കാം അല്ലെ
Deleteസ്നേഹം ദീപു
ReplyDeleteസമയം നിശ്ചലമായ ചില ഇടങ്ങള്‍!!!
ReplyDeleteനല്ല കവിത!!!
നന്ദി വായനക്കും ഈ അഭിപ്രായത്തിനും
Deleteഇന്നലെ യിലും ഇന്നിലും നാളെയിലും ഇല്ലാത്ത, നാഴിക മണികൾ നിശ്ചലമായ ഒരു സമയം. ആ ആ ഭാവന മനോഹരമായി. അവിടെ നിന്നും ഒരു പൈങ്കിളിയിലേക്കുള്ള പോക്ക് അത്ര ഭംഗിയായില്ല. .
ReplyDelete:) നന്ദി വായനക്കും ഈ അഭിപ്രായത്തിനും..പ്രണയ സങ്കൽപം പൈങ്കിളി ആയിപ്പോയോ?ശ്രദ്ധിക്കാം
Delete:)
ReplyDeleteആരുടെ കണക്കിലും പെടാത്ത ചില നേരങ്ങള്‍..
ReplyDeleteഅതെ.! അതിനോടു തന്നെ പ്രിയം.. ബാക്കിയുള്ളവയെല്ലാം കടം കൊണ്ട നിമിഷങ്ങൾ അല്ലേ... ശ്രീജച്ചേച്ചീ...
എല്ലാം ഒരു തരം അക്കരപ്പച്ചകൾ ......
ReplyDelete