പോര് കോഴിയുടെ വീറോടെ
നീ ആഞ്ഞു ആഞ്ഞു കൊത്തുമ്പോള്‍
ചോര കിനിയുന്ന മുഖവുമായി
ഞാന്‍ വീണ്ടും വീണ്ടും തോല്‍ക്കുന്നു.
ജീവിതമെന്നെ വലിയ കളിയില്‍
തോല്‍ക്കാതിരിക്കാതിരിക്കാന്‍
ഈ മുറിവുകളെ ഞാന്‍
നെഞ്ചോടു ചേര്‍ക്കുന്നു
അവസാനം,അരങ്ങും
ആരവവും ഒഴിയുമ്പോള്‍
ആര്‍ക്കു വേണ്ടിയായിരുന്നു
ഈ പോര് ?
ആരാണ് ഇതില്‍ ജയിച്ചതും തോറ്റതും?
നീ ആഞ്ഞു ആഞ്ഞു കൊത്തുമ്പോള്‍
ചോര കിനിയുന്ന മുഖവുമായി
ഞാന്‍ വീണ്ടും വീണ്ടും തോല്‍ക്കുന്നു.
ജീവിതമെന്നെ വലിയ കളിയില്‍
തോല്‍ക്കാതിരിക്കാതിരിക്കാന്‍
ഈ മുറിവുകളെ ഞാന്‍
നെഞ്ചോടു ചേര്‍ക്കുന്നു
അവസാനം,അരങ്ങും
ആരവവും ഒഴിയുമ്പോള്‍
ആര്‍ക്കു വേണ്ടിയായിരുന്നു
ഈ പോര് ?
ആരാണ് ഇതില്‍ ജയിച്ചതും തോറ്റതും?