പോര് കോഴിയുടെ വീറോടെ
നീ ആഞ്ഞു ആഞ്ഞു കൊത്തുമ്പോള്‍
ചോര കിനിയുന്ന മുഖവുമായി
ഞാന്‍ വീണ്ടും വീണ്ടും തോല്‍ക്കുന്നു.
ജീവിതമെന്നെ വലിയ കളിയില്‍
തോല്‍ക്കാതിരിക്കാതിരിക്കാന്‍
ഈ മുറിവുകളെ ഞാന്‍
നെഞ്ചോടു ചേര്‍ക്കുന്നു
അവസാനം,അരങ്ങും
ആരവവും ഒഴിയുമ്പോള്‍
ആര്‍ക്കു വേണ്ടിയായിരുന്നു
ഈ പോര് ?
ആരാണ് ഇതില്‍ ജയിച്ചതും തോറ്റതും?
നീ ആഞ്ഞു ആഞ്ഞു കൊത്തുമ്പോള്‍
ചോര കിനിയുന്ന മുഖവുമായി
ഞാന്‍ വീണ്ടും വീണ്ടും തോല്‍ക്കുന്നു.
ജീവിതമെന്നെ വലിയ കളിയില്‍
തോല്‍ക്കാതിരിക്കാതിരിക്കാന്‍
ഈ മുറിവുകളെ ഞാന്‍
നെഞ്ചോടു ചേര്‍ക്കുന്നു
അവസാനം,അരങ്ങും
ആരവവും ഒഴിയുമ്പോള്‍
ആര്‍ക്കു വേണ്ടിയായിരുന്നു
ഈ പോര് ?
ആരാണ് ഇതില്‍ ജയിച്ചതും തോറ്റതും?
ചിലപ്പോള്‍ പോരിനിടയില്‍ നേര് വീണ് കിട്ടിയാലൊ?
ReplyDeleteവരികള്‍ ഇഷ്ടായി.
ജീവിതമെന്നെ വലിയ കളിയില്‍
ReplyDeleteതോല്‍ക്കാതിരിക്കാതിരിക്കാന്‍
ഈ മുറിവുകളെ ഞാന്‍
നെഞ്ചോടു ചേര്‍ക്കുന്നു .......
ജീവിതത്തെ എങ്ങനെയാണു വിശദീകരിയ്ക്കുക?.....
ഹൃദയം നിറഞ്ഞ ആശംസകളോടെ..
ഇവിടെ തോറ്റത് പോരുനടത്തിയവരല്ല.പോര് കണ്ടു നിന്നവരാണ്.
ReplyDeleteവരികൾ ഇഷ്ടമായി.
തോറ്റു കൊടുക്കുന്നതിൽ നിർവൃതിയൊന്നും കാണേണ്ട കാലമല്ല ശ്രീദേവീ, അതുകൊണ്ടൊന്നും ജീവിതം ജയിക്കയുമില്ല, . കവിത പക്ഷേ നന്നായി ഈ മാനസികാവസ്ഥ ആവിഷ്കരിച്ചിട്ടുണ്ട്!
ReplyDeleteThis comment has been removed by the author.
ReplyDeleteസത്യത്തില്‍ മുറിവുകളുടെ ജീവചരിത്രം മാത്രം നമ്മുടെയെല്ലാം ജീവിതം. എത്ര മുറിഞ്ഞാലും പൂര്‍ത്തിയാക്കേണ്ട ഒരു ഹ്രസ്വ കവിത.
ReplyDeleteദേവിയുടെ സ്വപ്നങ്ങളിൽ, എപ്പോഴും പ്രതിഭാഗത്ത് ‘നീ’ എന്നു വരുന്നത് എന്നിൽ അലോസരം സൃഷ്ടിക്കുന്നു.
ReplyDeleteഞാനൊരു പാവം, ഞാൻ അവഗണിക്കപ്പെട്ടവൾ, അവഹേളിക്കപെട്ടവൾ, തിരസ്കൃതയായവൾ,കബളിപ്പിക്കപ്പെട്ടവൾ....
നീ മിടുക്കൻ, വിജയി, പ്രതാപി, ബുദ്ധിശാലി...
എന്ന ധ്വനി അപ്പോഴും വരുന്നു.
അതിൽ നിന്നൊരു മാറ്റം കവിതകളിൽ വരുത്തണം ഈ നല്ല കവയിത്രി എന്നെനിക്കാഗ്രഹമുണ്ട്.
വൈവിധ്യങ്ങളിൽ കവിതപൊഴിക്കാൻ കഴിയും, ദേവിക്ക് എന്നുറപ്പാണ്...
ഞാൻ കാത്തിരിക്കുന്നു...
ജയേട്ടാ,
ReplyDeleteഈ തുറന്നു പറച്ചിലിന്,തെറ്റ് ചൂണ്ടി കാണിച്ചതിന് ഒക്കെയും വളരെ നന്ദി.ഇനിയുള്ള എഴുത്തില്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കാം.
ശ്രീ മാഷിന്റെയും ജയന്റെയും അഭിപ്രായങ്ങള്‍ക്ക് ചുവട്ടില്‍ ഒരു കയ്യൊപ്പ്.
ReplyDeleteഇഷ്ടമായി....
ReplyDeleteജീവിതത്തെ പോരായിക്കാണുന്നതുകൊണ്ടല്ലേ ദേവീ,ജയവും പരാജയവുമൊക്കെ വരുന്നത്...
ReplyDeleteജീവിതത്തെ ജീവിതമായും ഇണയെ പങ്കാളിയായും കണ്ടാൽ,അവിടെ ജയപരാജയങ്ങൾക്കെന്തു പ്രസക്തി??
nannayittundu..
ReplyDelete:(
ReplyDeleteഇതെന്താ യുദ്ധക്കളമാണോ ജീവിതം..?
ReplyDelete