കൂടെ കൂട്ടാമോ എന്ന ചോദ്യമില്ലാതെ അവളും
കൂടെ പോരൂ എന്ന ഉത്തരമില്ലാതെ അവനും
വഴിവക്കില്‍ കണ്ട അപരിചിതരെ പോലെ
കണ്ടില്ലെന്ന ഭാവത്തില്‍ നടന്നകലുന്നു
മൌനത്തിന്‍ ചിമിഴില്‍ മറഞ്ഞിരിക്കാന്‍
അവളുടെ വിഫലശ്രമം
പുഞ്ചിരിയുടെ മുഖം മൂടിയില്‍
എല്ലാമൊളിപ്പിച്ചു അവനും
കാലം ഏറെ ചെല്ലുമ്പോള്‍
ജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
അവള്‍ പറഞ്ഞേക്കാം
"നീ എനിക്കെന്റെ പ്രാണന്‍ ആണെന്ന്"
പലവുരു പറയാതെ
അടക്കിപ്പിടിച്ച വാക്കുകള്‍
വാശിയോടെ ഒഴുകിയേക്കാം
അപ്പോഴും മൗനത്തിന്റെ കൂട്ടില്‍
ഒളിച്ചിരിക്കുമോ അവന്?
കൂടെ പോരൂ എന്ന ഉത്തരമില്ലാതെ അവനും
വഴിവക്കില്‍ കണ്ട അപരിചിതരെ പോലെ
കണ്ടില്ലെന്ന ഭാവത്തില്‍ നടന്നകലുന്നു
മൌനത്തിന്‍ ചിമിഴില്‍ മറഞ്ഞിരിക്കാന്‍
അവളുടെ വിഫലശ്രമം
പുഞ്ചിരിയുടെ മുഖം മൂടിയില്‍
എല്ലാമൊളിപ്പിച്ചു അവനും
കാലം ഏറെ ചെല്ലുമ്പോള്‍
ജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
അവള്‍ പറഞ്ഞേക്കാം
"നീ എനിക്കെന്റെ പ്രാണന്‍ ആണെന്ന്"
പലവുരു പറയാതെ
അടക്കിപ്പിടിച്ച വാക്കുകള്‍
വാശിയോടെ ഒഴുകിയേക്കാം
അപ്പോഴും മൗനത്തിന്റെ കൂട്ടില്‍
ഒളിച്ചിരിക്കുമോ അവന്‍?
ഹെയ് ഇല്ല..
ReplyDeleteഅതൊക്കെ ഒരു തമാശയായിരുന്നില്ലെ ന്ന് പറയും..
കാലം ഏറെ ചെല്ലുമ്പോള്‍
ReplyDeleteജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
അവള്‍ പറഞ്ഞേക്കാം
"നീ എനിക്കെന്റെ പ്രാണന്‍ ആണെന്ന്"
കാലം ഏറെ ചെല്ലുമ്പോള്‍..ശരിയാണ്, അപ്പോള്‍
പറയാനുള്ള ചങ്കൂറ്റം വരും. അപ്പോഴേയ്ക്കും കാലം കടം കഥപോലെ പോയിരിയ്ക്കും.
ഇഷ്ടപ്പെട്ടു!
ReplyDeleteപറയാതെ തന്നെ എല്ലാം മനസിലാക്കാന്‍ കഴിയണം ..എങ്കില്‍ പറയാം ആ ബന്ധം സാര്‍ഥകം എന്ന് ..:)
ReplyDeleteവൈകി വെളിപ്പെടുന്ന പ്രണയ സത്യങ്ങള്‍ !
ReplyDeleteനല്ല കവിത
നന്മകള്‍
..
'അടക്കിപ്പിടിച്ച വാക്കുകള്‍
ReplyDeleteവാശിയോടെ ഒഴുകിയേക്കാം'
:-)
തുറന്ന പുസ്തകം പോലെ മൌനം വിടരുമ്പോള്‍.
ReplyDeleteകാലം ഏറെ ചെല്ലുമ്പോള്‍
ReplyDeleteജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
അവള്‍ പറഞ്ഞേക്കാം
"നീ എനിക്കെന്റെ പ്രാണന്‍ ആണെന്ന്"
വഴിവക്കില്‍ കണ്ട അപരിചിതരെ പോലെ
ReplyDeleteകണ്ടില്ലെന്ന ഭാവത്തില്‍ നടന്നകലുന്നു
മൌനത്തിന്‍ ചിമിഴില്‍ മറഞ്ഞിരിക്കാന്‍
അവളുടെ വിഫലശ്രമം
പുഞ്ചിരിയുടെ മുഖം മൂടിയില്‍
എല്ലാമൊളിപ്പിച്ചു അവനും
......................
ന്യായീകരണങ്ങളേറേയായിരുന്നെനിയ്ക്ക്!!.
ന്യായീകരണങ്ങളേറേയായിരുന്നെനിയ്ക്ക്!!.
അഭിനന്ദനങ്ങള്‍!!
നന്നായി, പറയേണ്ടത് പറയേണ്ടപ്പോൾ തന്നെ പറയണം.
ReplyDeleteനന്നായിരിയ്ക്കുന്നു.
ReplyDeleteമൌനം എത്ര ആഴമുള്ള കടലാണ് .ഇഷ്ടായി
ReplyDeleteആശംസകള്‍
മൗനത്തിന്റെ കൂട്ടില്‍ ഒളിച്ചിരിയ്ക്കാന്‍ പ്രണയം അനുവദിയ്ക്കുമോ..
ReplyDeleteഅപ്പോഴും മൗനത്തിന്റെ കൂട്ടില്‍
ReplyDeleteഒളിച്ചിരിക്കുമോ അവന്‍?
ഇല്ലാന്ന് വിശ്വസിക്കാം ലേ?
kaalaminiyum urulum
ReplyDeletevishu varum
varsham varum
സത്യത്തിൽ ഒളിച്ചിരിക്കുമോ ...? ആ ആർക്കറിയാം...?
ReplyDeletevery good poetry,very good style.
ReplyDeleteenjoyed it.write more.
warm regards.
shanavas thazhakath,
punnapra.
കാലം ഏറെ ചെല്ലുമ്പോള്‍
ReplyDeleteജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
അവള്‍ പറഞ്ഞേക്കാം
എനിക്ക് തോന്നുന്നില്ല അവള്‍ അവന്റെ കൈമുറുകെ പിടിക്കുമെന്ന്
അവളെ നോക്കി അവന്‍ എന്തെങ്കിലും പ്രതിവചിക്കുമെന്ന്....
നല്ലപ്രായത്തില്‍ പറയാനുള്ളത് നേരെ ചൊവ്വെ പറഞ്ഞിരുന്നുവെങ്കില്‍... അവളെ അവന് കൂടെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും അവന്റെ മൗനം ചിലതു പങ്കുവച്ചെനെ...
അല്ല ഇവര് ആരെയാ പേടിക്കണത്
ReplyDeleteപറയാതെ പോയ പ്രണയം പൂവിടാത്ത പാരിജാതമാണ് എന്ന് എവിടെയോ കേട്ടിട്ടുണ്ട്! ആണൊ അല്ലെ? ആ ആര്‍ക്കറിയാം!
ReplyDeleteഒന്നും പറയാതെ അവർ രണ്ടു വഴിക്കു പോകും..
ReplyDeleteഅല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കും
xകാലം ഏറെ ചെല്ലുമ്പോള്‍
ReplyDeleteജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
അവള്‍ പറഞ്ഞേക്കാം
"നീ എനിക്കെന്റെ പ്രാണന്‍ ആണെന്ന്"
പലവുരു പറയാതെ
അടക്കിപ്പിടിച്ച വാക്കുകള്‍
വാശിയോടെ ഒഴുകിയേക്കാം
നല്ല വരികള്‍
വേറെ വിഷയങ്ങളിലേയ്ക്കും ഒരു സഞ്ചാരമൊക്കെയാവാം
ReplyDelete