പുതിയ ഭ്രമങ്ങളില്‍ ഒന്നാണ്
ഷോപ്പിംഗ്
എണ്ണമറ്റ നിലകളില്‍
വേണ്ടതെന്തെന്നറിയാതെ
വെറുതെ തിരഞ്ഞു തിരഞ്ഞു നടക്കുക
കളഞ്ഞു പോയ സ്വപ്നങ്ങളെ ആണോ?
വരാമെന്നൊരു വാക്കും പറയാതെ
പിരിഞ്ഞകന്ന സൌഹൃദങ്ങളെ ആണോ?
ഇനി ഒരുനാളും പിടി തരില്ലെന്ന്
കുറുമ്പ് പറഞ്ഞു
ഓടി ഒളിച്ചോരെന്റെ
ഇന്നലെകളെയാണോ?
ചേര്‍ത്ത് പിടിച്ച കൈ മുറിച്ചു
പരസ്പരം അന്യരാക്കി നടന്നകന്ന
നമ്മളെ തന്നെയോ?
മുഖം മൂടികള്‍ക്കുള്ളില്‍ സ്വയം മറന്നു
കുരുങ്ങി പോയൊരെന്നെ തന്നെയും ആവാം
അങ്ങനെ ഒരിക്കലാണല്ലോ
ഇളം പച്ച നിറത്തിലെ
ഗൌണില്‍ ഞാനൊരു സിണ്ട്രെല്ല ആയതു..
ട്രയല്‍ റൂമില്‍ സ്വപ്നങ്ങളുടെ
മണല്കൊട്ടാരങ്ങള്‍ ..
പാതി രാവും പന്ത്രണ്ടു മണിയും ആകാന്‍
കാത്തുനില്‍ക്കാതെ എന്നെ
സ്വപ്നലോകത്തു നിന്ന് പുറന്തള്ളും!!
തളര്‍ന്ന മനസ്സും
നീര് വച്ച പാദങ്ങളുമായി
മറ്റൊരു ഷോപ്പിംഗ് ദിനം
മനസ്സില്‍ കുറിച്ച് ഞാന്‍ മടങ്ങും.
ഷോപ്പിംഗ്
എണ്ണമറ്റ നിലകളില്‍
വേണ്ടതെന്തെന്നറിയാതെ
വെറുതെ തിരഞ്ഞു തിരഞ്ഞു നടക്കുക
കളഞ്ഞു പോയ സ്വപ്നങ്ങളെ ആണോ?
വരാമെന്നൊരു വാക്കും പറയാതെ
പിരിഞ്ഞകന്ന സൌഹൃദങ്ങളെ ആണോ?
ഇനി ഒരുനാളും പിടി തരില്ലെന്ന്
കുറുമ്പ് പറഞ്ഞു
ഓടി ഒളിച്ചോരെന്റെ
ഇന്നലെകളെയാണോ?
ചേര്‍ത്ത് പിടിച്ച കൈ മുറിച്ചു
പരസ്പരം അന്യരാക്കി നടന്നകന്ന
നമ്മളെ തന്നെയോ?
മുഖം മൂടികള്‍ക്കുള്ളില്‍ സ്വയം മറന്നു
കുരുങ്ങി പോയൊരെന്നെ തന്നെയും ആവാം
അങ്ങനെ ഒരിക്കലാണല്ലോ
ഇളം പച്ച നിറത്തിലെ
ഗൌണില്‍ ഞാനൊരു സിണ്ട്രെല്ല ആയതു..
ട്രയല്‍ റൂമില്‍ സ്വപ്നങ്ങളുടെ
മണല്കൊട്ടാരങ്ങള്‍ ..
പാതി രാവും പന്ത്രണ്ടു മണിയും ആകാന്‍
കാത്തുനില്‍ക്കാതെ എന്നെ
സ്വപ്നലോകത്തു നിന്ന് പുറന്തള്ളും!!
തളര്‍ന്ന മനസ്സും
നീര് വച്ച പാദങ്ങളുമായി
മറ്റൊരു ഷോപ്പിംഗ് ദിനം
മനസ്സില്‍ കുറിച്ച് ഞാന്‍ മടങ്ങും.
I am the first to comment on this poem.Very good post and I really enjoyed it.keep it up.
ReplyDeleteshanavas thazhakath,
punnapra.
സ്വപ്നങ്ങൾ തിരഞ്ഞു തിരഞ്ഞു തളർന്ന് മാളുകളുടെ നീങ്ങുന്ന ഗ്ഗോവണികളിൽ ഈ സിൻഡ്രല ഉഴറുന്നത് കവിതയുടെ വിൻഡോയിൽ കാണാം!
ReplyDeleteപുതിയ കാലത്തിന്റെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നു ഈ മനോഹര കവിത. ആശംസകള്‍ ശ്രീ :)
ReplyDeleteനന്നായിരിക്കുന്നു , ആശംസകള്‍
ReplyDeleteമുഖം മൂടികള്‍ക്കുള്ളില്‍ സ്വയം മറന്നു
ReplyDeleteകുരുങ്ങി പോയൊരെന്നെ തന്നെയും ആവാം
സ്വപ്‌നങ്ങള്‍ തിരഞ്ഞു തിരഞ്ഞ്.
വളരെ മനോഹരമായകവിത
ReplyDeleteമാളുകളില്‍ ഒടുങ്ങുന്ന തിരച്ചില്‍
കസ്തുരിമാനിനെ പോലെ സൌരഭ്യത്തിന്റെ ഉറവിടം തിരഞ്ഞു നടന്നു നീരുവെച്ചോ കാല്‍?
ReplyDeleteനല്ല കവിത
വേണ്ടതൊന്നും വില്‍ക്കപ്പെടാത്ത വില്‍പ്പനശാലകള്‍..
ReplyDeleteനടന്നുനടന്ന്...
നന്നായി ഈ ഷോപ്പിംഗ് സന്ദേഹങ്ങള്‍
ReplyDeleteനന്നായിരിക്കുന്നു , ആശംസകള്‍
ReplyDeleteകാല്‍ വിങ്ങുമ്പോഴും സിന്‍ഡ്രല്ലയാക്കും ഉള്ളിലെ സ്വപ്നങ്ങളുടെ പാലറ്റ്. ഭാവന കൊണ്ടു മാത്രം തുഴയാവുന്ന പ്രളയ കാലമിത്. .
ReplyDeleteഹഹഹ interesting ശനിയാഴ്ചയും ഞായറാഴയും ഷോപ്പിങ് മാളില്‍ തന്നെ ഈയിടെ ആയി ഒന്നും വാങ്ങാനുമില്ല..:(
ReplyDeleteഎന്‍ജോയ് യുവര്‍ ഷോപ്പിംഗ്
ReplyDelete