കൊഞ്ചലിനു കാതോര്‍ത്തപ്പോള്‍
കേട്ടതൊരു അടക്കിയ തേങ്ങല്‍ ആണ്
സ്വപ്നങ്ങളും മോഹങ്ങളും പോലും
ഒന്നാണെന്ന് പറഞ്ഞതാരാണ്?
നമുക്കിടയില്‍ സ്നേഹം ഉരുകി തീര്‍ന്നതും
മഞ്ഞു വീണതും നീയറിഞ്ഞില്ല
പരസ്പരം കേള്‍ക്കാന്‍ ആവാതെ
പഴി ചാരലുകളുടെ പെരുമഴയില്‍
പ്രണയത്തിന്റെ ഇലകള്‍
കൊഴിഞ്ഞു വീണു
ഇനി ശൈത്യ കാലം
ഇലകള്‍ കൊഴിഞ്ഞു
മഞ്ഞില്‍ പൊതിഞ്ഞു
ഇനിയെത്ര കാലം
വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള്‍ എന്ന സത്യം ഒഴികെ
കേട്ടതൊരു അടക്കിയ തേങ്ങല്‍ ആണ്
സ്വപ്നങ്ങളും മോഹങ്ങളും പോലും
ഒന്നാണെന്ന് പറഞ്ഞതാരാണ്?
നമുക്കിടയില്‍ സ്നേഹം ഉരുകി തീര്‍ന്നതും
മഞ്ഞു വീണതും നീയറിഞ്ഞില്ല
പരസ്പരം കേള്‍ക്കാന്‍ ആവാതെ
പഴി ചാരലുകളുടെ പെരുമഴയില്‍
പ്രണയത്തിന്റെ ഇലകള്‍
കൊഴിഞ്ഞു വീണു
ഇനി ശൈത്യ കാലം
ഇലകള്‍ കൊഴിഞ്ഞു
മഞ്ഞില്‍ പൊതിഞ്ഞു
ഇനിയെത്ര കാലം
വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള്‍ എന്ന സത്യം ഒഴികെ
എത്ര മഞ്ഞ് വീണാലും പ്രണയത്തിന്റെ ചൂടില്‍ മഞ്ഞ് പാളികള്‍ ഉരുകാതിരിക്കുമൊ?
ReplyDelete"ഇവിടെ ഇങ്ങനെ പലരും ഇരിന്നുട്ടുണ്ടാകും. ഇല്ലേ?" അവള്‍ ചോദിച്ചു.
ReplyDeleteഒരു പുഞ്ചിരി മാത്രം മറുപടിയായി.
കോടമഞ്ഞ് വീണു തുടങ്ങിയിരിക്കുന്നു. താഴ്വാരത്തു നിന്നും മഞ്ഞുപാളികള്‍ പതുക്കെ പൊങ്ങി വരുന്നതും നോക്കി അവള്‍ ഇരുന്നു.
ഒരു നേര്‍ത്ത തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി. അവള്‍ അവന്റെ അരികിലേക്ക് ചേര്‍ന്നിരുന്നു.
"ഈ മഞ്ഞു പാളികള്‍ നമ്മളെ വന്നു മൂടിയിരുന്നെങ്കില്‍ ?"
"മൂടിയിരുന്നെങ്കില്‍ ?"
"നമുക്കതില്‍ അലിഞ്ഞ് ഇല്ലതകാമായിരുന്നു..."
പക്ഷെ അവളുടെ പ്രണയത്തിന്റെ ചൂടില്‍ ആ മഞ്ഞുപാളികള്‍ ഉരുകിപ്പോയി.
വസന്തം തളിരിലകളും
ReplyDeleteപൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള്‍ എന്ന സത്യം ഒഴികെ
സ്വപ്നങ്ങളും മോഹങ്ങളും തകര്‍ന്ന ഓര്‍മ്മകളില്‍...
വസന്തം തളിരിലകളും
ReplyDeleteപൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള്‍ എന്ന സത്യം ഒഴികെ
അവസാനവരികൾ വലിയ സത്യം പറയുന്നു. നന്നായിരിക്കുന്നു.
ReplyDeleteനമ്മള്‍ എന്ന സത്യം ഒഴികെ...
ReplyDeleteBest wishes
വസന്തം പോലെ ശൈത്യവും പോയ്മറയുമെന്നും, ‘നമ്മൾ’ തന്നെ നിലനിൽക്കുമെന്നും ആശിച്ചുകൂടേ. എന്തായാലും മനോഹരമായ വരികൾ, തേങ്ങൽ, തേങ്ങൽ.
ReplyDeleteഈ അടക്കി പ്പിടിച്ച തേങ്ങല്‍ അല്ലാതെ ..ഈ വിരഹം നുരപ്പിക്കം നൊമ്പരമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ലല്ലോ എന്റീശ്വരാ ...ഒരാക്രോശം മുഴക്കൂ ...ഒന്ന് ഗര്ജിക്കൂ ഈ ദിഗന്തങ്ങള്‍ ഒന്ന് മുഴങ്ങി വിറയ്ക്കട്ടെ ..
ReplyDeleteവസന്തം തളിരിലകളും
ReplyDeleteപൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള്‍ എന്ന സത്യം ഒഴികെ!
അതാണ്!
>>ഇനി ശൈത്യ കാലം
ReplyDeleteഇലകള്‍ കൊഴിഞ്ഞു
മഞ്ഞില്‍ പൊതിഞ്ഞു
ഇനിയെത്ര കാലം <<
ആ.. ആർക്കറിയാം...
വേഗം ആയ്ക്കോട്ടെ...
മംഗളങ്ങൾ...
അവസാന വരികളുടെ സൌന്ദര്യം അപാരം.
ReplyDeleteകാരണം അതില്‍ സത്യം ഒളിഞ്ഞിരിക്കുന്നു.
ആശംസകള്‍.
ഋതുക്കളുടെ പരിണാമങ്ങളെ കുറിക്കുന്ന കവിത. ഇഷ്ടമായി.
ReplyDeleteപുതു ലോകത്തില്‍ പ്രണയത്തിനു സംഭവിച്ച രൂപ മാറ്റങ്ങള്‍ .... ആസന്നമായ പ്രണയ ശൈത്യത്തിലെ ഇലകൊഴിയും ജീവിതങ്ങളെ വരച്ചു കാട്ടാന്‍ നടത്തിയ ശ്രമം അഭിനന്ദനാര്‍ഹം ..... എങ്കിലും കാല്പനികത കുറച്ചു ശക്തമായ ശൈലി സ്വന്തമാക്കുക -- ആശംസകള്‍ ...
ജീവിതത്തിലെ ഋതുഭേദങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന, കണ്ണും കാതും കരളും തുറന്നുവെയ്ക്കുന്ന കവിത! നന്നായിട്ടുണ്ട്.
ReplyDeleteനീയും ഞാനും ഉണ്ടാകും
ReplyDeleteനമ്മള്‍ എന്ന സത്യം ഒഴികെ
നല്ല കണ്ടെത്തല്‍, നല്ല വരികള്‍.
നല്ല കവിത. വളരെ ഇഷ്ടമായി
ReplyDeleteആസ്വാദ്യകരം.
കവിതയുടെ പേരിനു എന്റെ വോട്ട്.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteതണുത്തുറഞ്ഞ് പോകുന്ന ബന്ധങ്ങള്‍...നല്ല വാക്കുകള്‍
ReplyDelete