Monday, February 14, 2011

മഴച്ചതുരങ്ങള്‍

മഴ നാരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചൊരു മുഖം
പെയ്തൊഴിയുമ്പോഴെല്ലാം എന്നെ വിട്ടകലുന്നു
വീണ്ടും അടുത്ത കാര്‍മേഘ കൂട്ടത്തെ കാത്തു
വേവുന്ന മനസ്സോടെ ഞാന്‍
ഓരോ മഴയിലും
മുഴുവന്‍ തെളിയാതെ
ചതുരക്കള്ളികളില്‍
ഒരു കണ്ണ്,പാതി മൂക്ക്,
വിടര്‍ന്ന ചുണ്ടുകള്‍
അന്തമില്ലാത്ത അലച്ചിലും
കാത്തിരിപ്പും
പൂര്‍ണ്ണമായൊരു ചിത്രത്തിന്
ഒരു പുഞ്ചിരിക്ക്
കാതോടു ചേര്‍ന്നൊരു നിശ്വാസത്തിനു
കാത്തു  കാത്തു ഞാനിരിക്കുന്നു
ഒരു മഴ തോര്ച്ചയിലും നഷ്ടമാവാതെ
സ്വന്തമാക്കാന്‍.

27 comments:

  1. മഴ ബാക്കിയാക്കുന്ന നനഞ്ഞ ഓര്‍മ്മകള്‍ പുതുമഴയായി വീണ്ടും പെയ്യട്ടെ.

    ReplyDelete
  2. മഴനാരുകള്‍ക്കുള്ളില്‍ മാത്രമേ ആ മുഖം തെളിയൂ ..കാത്തിരിപ്പ് തുടരുക ഒരു പക്ഷെ തെളിയും പൂര്‍ണമാമൊരു ചിത്രം ..! :)

    ReplyDelete
  3. ഓഗസ്റ്റ് മാസത്തിലെ ചതുരക്കള്ളികൾ....
    മഴനൂലുകൾ മാറുന്ന ചതുരങ്ങൾ.
    എന്റെ കാര്യമാണേ.....

    ReplyDelete
  4. മഴയുടെ ചതുരങ്ങളിലൂടെ തെളിഞ്ഞും മാഞ്ഞും ശ്രീദേവി എന്താണ് കാണുന്നത്, എന്തു സ്വന്തമാക്കാനാണ് മോഹിക്കുന്നത്, കരിമുകിലുകൾ വീണ്ടുമെത്തും, ഓരോ മഴത്തോർച്ചയിലും തിരയൂ, മനോഹരമായിട്ടുണ്ട് വരുകൾ!

    ReplyDelete
  5. oru naal varum. palathum poorthiyaakkuvaan vendi........

    ReplyDelete
  6. കാതോടു ചേര്‍ന്നൊരു നിശ്വാസത്തിനു
    കാത്തു കാത്തു ഞാനിരിക്കുന്നു
    ഒരു മഴ തോര്ച്ചയിലും നഷ്ടമാവാതെ
    സ്വന്തമാക്കാന്‍.

    ഒന്ന് പെയ്തു തോരുമ്പോള്‍ ആശ്വാസത്തിനു പകരം മറ്റൊന്നിന്റെ കാര്‍മേഘങ്ങളെ കാണേണ്ടി വരുമ്പോള്‍ മനസ്സില്‍ കുന്നുകൂടുന്ന ആശങ്കകള്‍....

    ReplyDelete
  7. കാതോടു ചേര്‍ന്നൊരു നിശ്വാസത്തിനു
    കാത്തു കാത്തു ഞാനിരിക്കുന്നു
    ഒരു മഴ തോര്ച്ചയിലും നഷ്ടമാവാതെ
    സ്വന്തമാക്കാന്‍.

    ശ്രീദേവി കൊള്ളാം. പോസ്റ്റിടുമ്പോള്‍ മെയിലയയ്ക്കുക

    ReplyDelete
  8. വെയില്‍ത്തീരത്ത് വരഞ്ഞിട്ട ചിത്രമൊക്കെ
    മായ്ച്ചുകളയുന്ന മഴക്കടല്‍.
    എന്നിട്ടും വരച്ചുകൊണ്ടേയിരിക്കുന്നു
    മായ്ക്കാന്‍ വേണ്ടി മാത്രം ചില ചിത്രങ്ങള്‍.

    ReplyDelete
  9. മഴ പെയ്തൊഴിഞ്ഞാലും വിട്ടകലാത്ത,
    പൂര്‍ണ്ണമായ ചിത്രം.....
    അത് വിരസമാകാതിരിക്കട്ടെ..

    ReplyDelete
  10. ശരിക്കും കാല്പനികമായൊരു കാത്തിരിപ്പു തന്നെ....

    കാതോടു ചേർന്നൊരു നിശ്വാസം.
    അതുണർത്തുന്ന പുളകം...!
    ഓർക്കുമ്പോൾ കുളിരുന്നു!

    മഴച്ചതുരങ്ങളിൽ ഒരു ‘പിക്സൽ’പോലും മങ്ങാതെ തെളിയട്ടെ ആ മുഖം!

    ReplyDelete
  11. ശ്രീദേവി മനോഹരമീ മഴച്ചതുരം.

    ReplyDelete
  12. കാത്തിരിപ്പിലെ കാല്പനികത

    ReplyDelete
  13. പൂര്‍ണ്ണമായൊരു ചിത്രത്തിന് കാത്തു കാത്ത്... നല്ലൊരു കാത്തിരിപ്പു തന്നെ.. അന്തമില്ലാത്ത കാത്തിരിപ്പാകാതിരിക്കട്ടെ.

    ReplyDelete
  14. കാതോടു ചേര്‍ന്നൊരു നിശ്വാസത്തിനു
    കാത്തു കാത്തു ഞാനിരിക്കുന്നു
    ഒരു മഴ തോര്ച്ചയിലും നഷ്ടമാവാതെ
    സ്വന്തമാക്കാന്‍.


    ഹൃദയം നിറഞ്ഞ ആശംസകളോടെ..

    ReplyDelete
  15. Good to meet you greet you and read you here, Devi

    ReplyDelete
  16. തെളിഞ്ഞുവരട്ടെ ഈ കണ്ണുള്ള ചിത്രം

    ReplyDelete
  17. ബ്ലോഗ് മീറ്റ് സ്മരണികയിൽ സഹകരിക്കുമല്ലോ അല്ലേ

    ReplyDelete
  18. ചിത്രം വ്യക്തമാകാത്ത ആ മുഖത്തിനു വേണ്ടിയുള്ള കാത്തിരുപ്പ് വ്യർത്ഥമാകാതിരിക്കട്ടെ...

    ആശംസകൾ...

    ReplyDelete
  19. വീണ്ടും മഴയിലേക്ക്...

    നൈസ്
    :-)
    ഉപാസന

    ReplyDelete
  20. ശ്..ശ്...ശ്..ഇത് ആ തൂവാനതുംബികളിലെ ക്ലാ‍രയുടെ മുഖം കാണിക്കുന്നത് പോലെ ഉണ്ടല്ലൊ!

    ReplyDelete
  21. കണ്ണാടിയില്‍ കടമൊഴി പോലെയൊരു മുഖം

    ReplyDelete