എത്ര വലിയ നോവിനും ഒരു രാവിന്‍റെ ആയുസ്സ് മാത്രം
രണ്ടു തുള്ളി കണ്ണുനീരിന്റെ ദൈര്‍ഘ്യം മാത്രം
പിന്നെയതൊരു കല്ലായി മനസ്സിന്‍റെ താഴ്വരയിലെവിടെയോ
പുലരുമ്പോള്‍ വീണ്ടുമൊരു പുഞ്ചിരി സ്വന്തമാക്കി
അഭിനയത്തിന്‍റെ പുതിയ അധ്യായങ്ങള്‍ തേടുന്നു
കണ്ണുനീര്‍ മാറ്റ് കൂട്ടുന്ന തിളക്കമുള്ള പുഞ്ചിരികള്‍
മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറഞ്ഞതൊരു പഴങ്കഥ
മനസ്സിന്‍റെ മറയാണ് മുഖമെന്നത് പുതിയ നേര്
മനസ്സിന്‍റെ മറയായ തിളക്കമുള്ള ഈ പുഞ്ചിരികളേക്കാള്‍ എനിക്കിഷ്ടം കണ്ണിലെ ഈ നിറങ്ങള്‍ കാണാനാണ്. നിന്റെ മനസ്സിന്റെ സന്തോഷം പ്രതിഫലിക്കുന്ന നിറങ്ങള്‍!
ReplyDeleteആശംസകളോടേ പ്രദീപ്
well written...
ReplyDelete"മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറഞ്ഞതൊരു പഴങ്കഥ
ReplyDeleteമനസ്സിന്‍റെ മറയാണ് മുഖമെന്നത് പുതിയ നേര് "
ഇക്കണക്കിനു പോയാ ഈ സര്‍ക്കാരു ശ്രീയേച്ചിയെ പിടിച്ച് കൊണ്ടുപോയി 7ആം ക്ലാസിലെ മലയാളം പുസ്തകം എഴുതിക്കുവെ, അല്ല സകല പഴഞ്ചൊല്ലുകളും തിരുത്തുന്ന ലക്ഷണമുണ്ടല്ലൊ??? ;)
എന്തിനാ ഒത്തിരി എഴുതുന്നെ, ഇത്രെം മതി... വളരെ വളരെ നന്നായിട്ടുണ്ട്... :)
സ്നേഹത്തോടെ, മനു
ശ്രീ...
ReplyDeleteമനോഹരമായ വരികള്‍
യാഥാര്‍ത്ഥത്തിന്റെ
മുഖം
അര്‍ത്ഥതലങ്ങളെ പൊള്ളിക്കുന്നു....
ആശംസകള്‍...
ഇനിയുമിനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ..
oru satyam......aasamsakalode....hridhayapoorvam....suvee...
ReplyDeletenannayittundu sree, enthu parayanamennariyilla... engilum parayatte ithu varale seriyaanu orupaadu anubhavam ullathu kondu parayunnatha.... orupaadu abhinayichittundu ......
ReplyDeleteanyway all the best dear!!!!
ഞമ്മക്ക് ഇതൊന്നും മനസ്സിലാവില്ല. ഇതൊക്കെ വലിയ വലിയയ കാര്യങ്ങളാ. ആകെയറിയാവുന്നത്: ചങ്ങായി നന്നായാല്‍ കണ്ണാടി വേണ്ട. കേട്ടിട്ടില്ലേ...ഇത്.
ReplyDeleteപഴമ്പുരാണംസ്.
സത്യം..............!!
ReplyDeleteപച്ചയായ സത്യം, എങ്കിലും അഭിനയിക്കാതിരിക്കാന്‍ ആവുന്നില്ല... ഇനിയൊട്ട് ആവുകയുമില്ല.ഇല്ലെങ്കില്‍ പിന്നെന്തു ജീവിതം. ???
നന്നായിട്ടുണ്ട് ചേച്ചി..ഈശ്വരാനുഗ്രഹം എപ്പൊഴും ഉണ്ടാകും..നല്ല മനസുള്ളവറ്ക്കെ നല്ല കവിത എഴുതാന്‍..കഴിയൂ..ഈ വരികളില്‍ എനിക്കു ച്ചേച്ചിയെ കാണാം..best of luck..
ReplyDeleteമനസ്സിന്‍റെ മറയാണ് മുഖമെന്നത് പുതിയ നേര് ...
ReplyDeleteആശംസകള്‍ ശ്രീ.ഇനിയും എഴുതൂ.
"എത്ര വലിയ നോവിനും ഒരു രാവിന്‍റെ ആയുസ്സ് മാത്രം രണ്ടു തുള്ളി കണ്ണുനീരിന്റെ ദൈര്‍ഘ്യം മാത്രം"
ReplyDeleteഅതിന്റെ ആവശിയമേ ഉള്ളൂ മനുഷിയ ജ്നമ്മം വേദനിക്കുവാന്‍ വേണ്ടി മാത്രം ഉള്ളതല്ലല്ലോ
വ്യത്യസ്ഥമായ എഴുത്ത്..
ReplyDeleteഎല്ലാം നന്നായിരിക്കുന്നു...
ആശംസകള്‍...!!
ശരിയാണു. നാം കാണുന്നതിലധികവും മുഖമ്മൂടിവെച്ച മുഖങ്ങളാണല്ലോ?
ReplyDeleteenikishtamayi ..
ReplyDeleteprathyekichu last two lines ...
"മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറഞ്ഞതൊരു പഴങ്കഥ
ReplyDeleteമനസ്സിന്‍റെ മറയാണ് മുഖമെന്നത് പുതിയ നേര്" :)
ithu kollam ...
പഠിച്ച കള്ളന്മാര്‍ക്കേ മനം മുഖം കൊണ്ട് മറയ്ക്കുവാന്‍ സാധിക്കൂ.
ReplyDelete