പുറത്തു പെയ്യുന്ന മഞ്ഞു മനസ്സിലേക്കും അരിച്ചു കയറുന്നത് പോലെ..രംഗ ബോധമില്ലാത്ത കോമാളിയെന്നു പറയേണ്ടത് പ്രണയത്തെ അല്ലേയെന്ന് അയാള്‍ സംശയിച്ചു..സ്വയം വിശ്വസിക്കാന്‍ കഴിയുന്നില്ല .ഇതൊക്കെ സംഭവിക്കുന്നത് തന്റെ ജീവിതത്തില്‍ തന്നെ ആണോ?അതും ഈ പ്രായത്തില്‍..ആരെന്നറിയാത്ത ,ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത..ശബ്ദം പോലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക് മനസ്സ് പൂര്‍ണമായും നഷ്ടമായെന്ന് സമ്മതിച്ചു കൊടുക്കാന്‍ നന്ദന് കഴിയുമായിരുന്നില്ല..തിരക്കുകള്‍ക്കിടയില്‍ എപ്പോളാണ് പ്രണയാതുരമായ ചിന്തകള്‍ക്ക് മനസ്സില്‍ ഇടം തേടാന്‍ ആയതു?ആദ്യമൊന്നും പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നതാണ് സത്യം.രാത്രി ഏറെ വൈകി യു എസ് കോളുകള്‍ക്ക് വെയിറ്റ് ചെയ്തിരിക്കുമ്പോള്‍ ഉറക്കത്തെ അകലെ നിര്‍ത്താനായി പലരോടും ചാറ്റ് ചെയ്തിരുന്നു.അത് പോലെ മറ്റൊരാള്‍..അങ്ങനെയേ അവളെയും കണ്ടിരുന്നുള്ളൂ..പിന്നെ പിന്നെ ബാക്കി ഉള്ളവരുടെ മെസ്സേജ് ഒക്കെ ഒഴിവാക്കി തുടങ്ങി..സംസാരിച്ചു മതിയാവുന്നുണ്ടാരുന്നില്ല.ഇഷ്ടങ്ങള്‍ ഒരേ പോലെ..സ്വപ്‌നങ്ങള്‍ ഒരേ പോലെ..പലതും താന്‍ അങ്ങോട്ടേയ്ക്ക് ടൈപ്പ് ചെയ്തു തുടങ്ങുമ്പോള്‍ അവള്‍ടെ മെസ്സേജ് ആയി വരുന്നു..വല്ലാത്തൊരു അതിഭാവുകത്വം..
പകലത്തെ തിരക്കുകള്‍ക്കിടയില്‍ പോലും അവളെ വല്ലാതെ ഓര്‍മ്മ വന്നു തുടങ്ങി..രാത്രികള്‍ക്കായി കാത്തിരുന്നു തുടങ്ങിയോ?അറിയില്ല.ബോര്‍ അടിപ്പിക്കുന്ന മീറ്റിങ്ങുകളിലും ,ട്രെയിനിംഗ് ക്ലാസ്സുകളിലും ഒക്കെ അവള്‍ടെ കവിതകള്‍ കേള്‍ക്കാന്‍ തുടങ്ങി..അതും ഒരിക്കല്‍ പോലും താന്‍ കേട്ടിട്ടില്ലാത്ത അവളുടെ ശബ്ദത്തില്‍.ഒരു രാത്രി സംസാരിച്ചു പിരിയുമ്പോള്‍ പകല്‍ പറ്റിയാല്‍ മെയില്‍ അയക്ക് എന്ന് പറഞ്ഞു ഓഫീസ് മെയില്‍ ഐഡി കൊടുത്തു.പിറ്റേന്ന് മെയില്‍ ബോക്സ് തുറന്നപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ അവളുടെ മെയില്‍ ഉണ്ടായിരുന്നു.ഏറ്റം ഞെട്ടിച്ചത് അതിലെ വരികളായിരുന്നു."നോക്കുമ്പോള്‍ എന്റെ മെയില്‍ കണ്ടില്ലെന്കില്‍ നന്ദന് വിഷമം ആയാലോ എന്നൊരു തോന്നല്‍..ചിലപ്പോള്‍ എന്റെ വെറും ഭ്രാന്തമായ തോന്നലുകള്‍ ആയിരിക്കും..എന്നാലും എഴുതാന്‍ തന്നെ തോന്നുന്നു.."നന്ദന്‍റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.ഇവളാര്? എന്‍റെ മനസ്സ് വായിക്കുന്ന മന്ത്രവാദിനിയോ?
പിന്നീടുള്ള ദിവസങ്ങള്‍ അവളെ മറക്കാനുള്ള തീവ്ര ശ്രമം തന്നെ ആയിരുന്നു.ഇതെന്താണ് ഈ പ്രായത്തില്‍ ഇങ്ങനെയൊരു വിഡ്ഢിത്തരം .സ്വയം ശാസിച്ചു.തിരക്കുകളില്‍ സ്വയമലിഞ്ഞു നടക്കാനൊരു വിഫല ശ്രമം.എത്രയേറെ മറക്കാന്‍ ശ്രമിച്ചോ അത്രയേറെ ശക്തമായി അവളുടെ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു.അത് മനസ്സിന്‍റെ മാത്രം കഴിവാണല്ലോ...മനസ്സിലെ ഇഷ്ടം ആദ്യം മുതലേ അവള്‍ പറയാതെ പറയുന്നുണ്ടാരുന്നു..അയക്കുന്ന കഥകളും കവിതകളും ഒക്കെ ആ മനസ്സ് കാണിച്ചു തരുന്നുണ്ടാരുന്നു.എന്നിട്ടും ഒന്നും മനസ്സിലാവാത്ത നാട്യത്തില്‍ കഴിഞ്ഞു കൂടി..പിന്നീടൊരിക്കല്‍ എല്ലാ നിയന്ത്രണവും നഷ്ടമായി...അവള്‍ പറഞ്ഞു നന്ദാ എനിക്കൊരുപാട് ഇഷ്ടമാണ് ..മറുപടിയായി ഒന്ന് മൂളാന്‍ മാത്രമേ നന്ദന് കഴിഞ്ഞുള്ളു..ഞെട്ടലൊന്നും തോന്നിയില്ല..അവളെക്കാള്‍ ഏറെയായി താന്‍ അത് അറിഞ്ഞിരുന്നല്ലോ.പിന്നെന്തു ഞെട്ടാന്‍..
നന്ദാ തെറ്റോ ശെരിയോ എന്നൊന്നും എനിക്കറിയില്ല..പക്ഷെ ഞാന്‍ പ്രണയിച്ചു പോകുന്നു..എന്‍റെ മനസ്സിലുള്ളത് ഒളിച്ചു വയ്ക്കാന്‍ തോന്നുന്നില്ല.. തുറന്നു പറയാതെ ഒരു സൌഹൃദത്തിന്റെ മുഖം മൂടിക്കുള്ളില്‍ കഴിയാന്‍ വളരെ എളുപ്പമായിരിക്കും.പക്ഷെ എനിക്കെന്തു കൊണ്ടോ അങ്ങനെ ഒളിച്ചിരിക്കാന്‍ തോന്നുന്നില്ല..ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് മനസ്സില്ല..തിരിച്ചു സ്നേഹിച്ചാലും ഇല്ലെങ്കിലും എനിയ്ക്ക് പ്രണയമാണ്..എനിക്ക് നിന്‍റെ മുന്‍പില്‍ എന്‍റെ പ്രണയത്തെ തുറന്നു സമ്മതിക്കാന്‍ ഒരു മടിയുമില്ല..ഒന്നുമില്ലന്നു എത്ര അഭിനയിച്ചാലും ആ സ്നേഹം ഞാന്‍ അനുഭവിക്കുന്നുണ്ട് ..നന്ദന്‍റെ അനുവാദം ചോദിയ്ക്കാതെ അവയെന്റെ മനസ്സില്‍ കൂട് കൂട്ടിയിട്ടുമുണ്ട്..
ഒരിക്കലും സ്വന്തമാകില്ലെന്നു അറിഞ്ഞിട്ടും..പങ്കു വയ്ക്കപ്പെടുന്ന സ്നേഹമാണെന്ന് അറിഞ്ഞിട്ടും മെല്ലെ മെല്ലെ മനസ്സ് പൂര്‍ണമായും ആ പ്രണയത്തില്‍ മുങ്ങുക തന്നെ ചെയ്തു..ഈ ദിവസങ്ങളെ ഈ നിമിഷങ്ങളെ മാത്രമേ ആഗ്രഹിക്കാവൂ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു ..നാളെ ഒരു നാള്‍ അവള്‍ പോയ് മറഞ്ഞെക്കാം..ഒരിക്കല്‍ പോലും കണ്ടെന്നു വരില്ല..ശബ്ദം പോലും കേട്ടുവെന്നു വരില്ല..കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ ഈ സ്വപ്നത്തിലെങ്കിലും അവള്‍ക്കൊപ്പം ഇരിക്കാമല്ലോ. ഒരു മഴവില്ല് പോലെ എല്ലാം മാഞ്ഞു പോയേക്കാം..ആ ദിവസം അകലെയല്ല..അറിയാം.പക്ഷെ ഈ നിമിഷങ്ങളും ഈ സ്വപ്നങ്ങളും ഞങ്ങളുടേത് മാത്രം...അതിനെ കൈ വിടാന്‍ വയ്യ..നാളെ ഒരിക്കല്‍ പരസ്പരം പൂര്‍ണമായും അന്യരായി തീരുമ്പോള്‍ ഓര്‍മ്മിക്കാനായി ഈ നിമിഷങ്ങളെ ഉണ്ടാവൂ..കൂട്ടിനായി ഈ നിറങ്ങളെ ഉണ്ടാവൂ...
സ്നേഹമൊരിക്കലും സ്വന്തമാക്കപെടേണ്ടതല്ലയെന്ന തിരിച്ചറിവ് ഒരുപാടു ചോദ്യങ്ങൾക്കുത്തരമേകും...
ReplyDeleteകഥ നന്നായി.
വര്‍ത്തമാന കാലത്തെ സംഭവങ്ങളെക്കുറിച്ചൊരു കഥ, അല്ലെ?
ReplyDeleteവളരെ ആഴമേറിയ ഒരു തീം ശ്രീയേച്ചി നന്നായി കൈകാര്യം ചെയ്തു.... എനിക്കിഷ്‌ടപ്പെട്ടു. :)
ആശംസകളോടെ, മനു
ഇതു വല്ലാത്ത ഒരു അവസ്ഥ മാത്രം! ഇതിനെയെങ്ങിനെ പ്രണയമെന്നു പേരിട്ടു വിളിയ്ക്കും? അറിയില്ലാ, ട്ടൊ പറയാന്‍...
ReplyDeletevalare nannayittundu......edineyum pranayamennu parayam....angine vyakthamaya oru nirvajanam pranayattinundennu enikku thonnunnilla....
ReplyDeleteThis comment has been removed by the author.
ReplyDeleteഅതെ കാണാതെ മിണ്ടാതെ സംസാരിക്കാതെ ഒരാളെ പ്രേമിക്കുകയോ? ഈ ലോകത്തെങ്ങുമല്ലെ ഈ ചെക്കന്‍ ജീവിക്കുന്നെ?
ReplyDeleteകഥ? അനുഭവം? ഏതു വിഭാഗത്തില്‍ പെടും?
എന്തായാലും ഈ വഴിയിലൂടെ പലരും നടന്നിട്ടുണ്ടാവണം..തിരഞ്ഞെടുത്ത വിഷയം ഇഷ്ടപ്പെട്ടു, എഴുത്തും, ആശംസകള്‍..
"ഒരിക്കലും സ്വന്തമാകില്ലെന്നു അറിഞ്ഞിട്ടും..പങ്കു വയ്ക്കപ്പെടുന്ന സ്നേഹമാണെന്ന് അറിഞ്ഞിട്ടും മെല്ലെ മെല്ലെ മനസ്സ് പൂര്‍ണമായും ആ പ്രണയത്തില്‍ മുങ്ങുക തന്നെ ചെയ്തു.."
ReplyDeleteഅതാണു പ്രണയം.
പ്രണയത്തിനു ലക്ഷ്യമുണ്ടൊ?
എന്താണു സ്വന്തം എന്നുള്ളതുകൊണ്ടുദ്ദേശിക്കുന്നതു?
ഈ ചോദ്യങ്ങള്‍ അപ്രസക്തങ്ങളാകുന്നു , യഥാര്‍ത്ത പ്രണയത്തിനു മുന്നില്‍.
ഓര്‍ക്കുവാന്‍ ഒരു കൂട്ടം ഓര്‍മകളും, അത് അയവിറക്കുവാന്‍ കുറച്ചു സ്വപ്നങളും! ആ സ്വപ്നതില്‍നിന്നും മധുരമേറിയ നിമിഷങ്ങള്‍ സാക്ഷാല്‍കരിക്കട്ടെ എന്നു ആശംസിക്കുന്നു!
ReplyDelete"ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് മനസ്സില്ല..തിരിച്ചു സ്നേഹിച്ചാലും ഇല്ലെങ്കിലും എനിയ്ക്ക് പ്രണയമാണ്.." ഈ സ്നേഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒക്കെ പറയുമ്പോള്‍ ആയിരം നാക്കനല്ലോ? ഉള്ളില്‍ ഉള്ള സ്നേഹം പ്രകടമാക്കുബോള്‍ ആണ് അതിനു ഭംഗിയും നിറവും ഒക്കെ ഉണ്ടാവുന്നെ... ഈ മഴവില്ല് മാഞ്ഞു പോകാതിരിക്കട്ടെ !!!
ReplyDeleteഇത് പ്രണയം തന്നെ.
ReplyDeleteകൃത്യമായ നിര്‍വചനങ്ങളൊ യുക്തിയോ ഉപയോഗിച്ച് പ്രണയത്തെ വിശദീകരിക്കാന്‍ പറ്റില്ലല്ലോ. രണ്ടു മനസ്സുകളെ കൂട്ടിക്കെട്ടുന്ന അദൃശ്യമായ ഒരു ചരട്. ഒരിക്കലും കാണാതിരിക്കട്ടെ. കണ്ടു കഴിഞ്ഞാല്‍ ഒരു പക്ഷെ പ്രണയത്തിന്‍റെ ശുദ്ധത നഷ്ടപ്പെടും.
ഓഫ്: പ്രണയം തീയുമാണ്. തുടക്കം ഊഷ്മളമായിരിക്കും. പിന്നെ നമ്മെത്തന്നെ എരിച്ചുകളയാന്‍ ശക്തിയാര്‍ജ്ജിച്ച് ആ തീ പടരും.
ഇതു പ്രണയമല്ല. ഇതിന്‍ മലയാളത്തി Infactuation എന്ന് പറയും . ഇങ്ക്രീസില്‍ ഇതിനു എന്തരവൊ പറയണത് ?
ReplyDeleteപ്രണയവും ഇതും തമ്മില്‍ ആനേം ആടും പോലെ വ്യത്യസമുണ്ടെന്നറിക
ഇതും പ്രണയം തന്നെ.
ReplyDeleteഅനുഭവിച്ചറിയണമെന്നു മാത്രം
കഥ നന്നായിട്ടുണ്ട്
This comment has been removed by the author.
ReplyDeleteവായിച്ചു .... ഇഷ്ടമായി .... ഞാന്‍ എന്നോ നടന്നു തിര്‍ത്ത വഴികളിലേക്ക് ഒരു എത്തി നോട്ടം ...
ReplyDeleteഅതേ സ്വന്തമാക്കപ്പെടുന്ന നിമിഷത്തില്‍ കൈവിട്ടുപോകുന്ന എന്തോ ഒരു മായികശക്തിയുണ്ട് പ്രണയത്തിന്...
ReplyDeleteഅല്ല ഒരിക്കലെങ്കിലും സാമീപ്യമനുഭവിക്കാതെന്തു പ്രണയം?
അങ്ങനെയൊക്കെ പല നിര്‍വചനങ്ങളില്‍ ഒതുക്കാന്‍ നോക്കിയിട്ടുണ്ട് പ്രണയത്തെ.
അതോരോരുത്തര്‍ക്കും ഓരോന്ന്..ഉളവാകുമ്പോള്‍ മനോഃനില മാത്രം ഒന്ന്..
അകാശത്തിന്റെ നീലിമയില്‍ നിന്നും ഒരു നേര്‍ത്ത താമരനൂലില്‍ ഊയലാടി വന്ന്,സാഗരത്തിന്റെ ആഴങ്ങളിലേക്ക്.....
പ്രണയം അതങ്ങനെ പറഞ്ഞുനിര്‍ത്താന്‍ പറ്റില്ലല്ലോ ല്ലേ....
ReplyDeleteകഥ നന്നായി
പ്രണയം. മിക്കപ്പോഴും അറിയാതെ സംഭവിക്കുന്ന ഒന്ന്. എങ്കിലും അതിഷ്ടപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ? പിന്നെ ഇത്, ആധുനിക പ്രണയം. പരസ്പരം കാണാത്ത രണ്ടു പേര്‍ തമിലുള്ള ഒരു തരം അടുപ്പം. ചാറ്റിംഗ്, നവജനതയ്ക്ക് പ്രണയിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണോ എന്ന് തോന്നാറുണ്ട് പലപ്പോഴും. ഞാനുള്‍പ്പെടുന്ന ആധുനിക ചെറുപ്പത്തിന് ഒരിക്കലെങ്കിലും മനസ്സില്‍ ഇങ്ങനെ ഒന്നു കടന്നു കൂടുക സ്വാഭാവികം മാത്രം.
ReplyDeleteനല്ല എഴുത്താണ് ശ്രീ..... നല്ല ശൈലി.... ഇനിയും എഴുതുക..... എല്ലാവിധ ആശംസകളും നേരുന്നു............... സ്നേഹത്തോടെ ഹരി.
ശ്രീദേവീ....
ReplyDeleteതിരഞ്ഞെടുത്ത ടോപ്പിക്ക് കൊള്ളാം..
ഇതോരു കഥയാണോ? അതോ അനുഭവമാണോ?
എതായലും..നന്നായിട്ടുണ്ട്
എഴുതിയ ശൈലി.... അതാണ് എറ്റവും നന്നായത്
-വൃന്ദ
അനിയത്തികുട്ടീ നന്നായിട്ടുണ്ട്ട്ടോ. പ്രണയത്തെക്കുറിച്ചൂ ഒരു ബ്ലോഗ് ഇത്ര ഭംഗിയായി ഇപ്പോഴാ കാണണേ. ഇനിയും എഴുതൂ . സസ്നേഹം , മനു
ReplyDeletehello Sreeja nice story...ketto mashe...valare lalithamaya ulladakkam....nice...kooduthal detailed aakathe kuranja wordsil katha parayuka atha kooduthal rasam.....vazhikunnavar kooduthal chinthikum...anyway gud luck yaar..all the beat..
ReplyDeleteസ്നേഹമൊരിക്കലും സ്വന്തമാക്കേണ്ടതല്ലെന്നും സ്വന്തമാക്കിയാല്‍ പിന്നെ വെറും വഴിയില്‍ ഉപേക്ഷിച്ചു പോവില്ലെന്നുമുള്ള തിരിച്ചറിവ് ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരമേകും ( പകുതി കട: മയൂര ;) )
ReplyDeleteദേവി- ഇത് പ്രണയമല്ല. ഇത് വെറും ആകര്‍ഷണം.
നിന്നെ നീയായി കണ്ട്, നിന്റെ കുറവുകളെ അംഗീകരിച്ച്, അതേപോലെ ഉള്‍ക്കൊണ്ട് സ്നേഹിക്കുമ്പോള്‍, ആ സ്നേഹത്തിനു ഉത്തരവാദിത്വത്തിന്റെ നിറം കലരുമ്പോള്‍ മാത്രമേ അത് സ്നേഹമാകൂ. ഇന്നത്തെക്കാലത്ത് പ്രണയവും ആകര്‍ഷണവും തമ്മില്‍ കൂടിക്കലര്‍ന്ന് യഥാര്‍ത്ഥപ്രണയത്തെ തിരിച്ചറിയാനാവാതെ പോകുന്നത് കഷ്ടം തന്നെ!
ആദ്യത്തെ ആകര്‍ഷണത്തിന്റെ സമയം കഴിഞ്ഞ്, കാലത്തെ അതിജീവിക്കാന്‍ പറ്റിയാല്‍ അതൊരു യഥാര്‍ത്ഥപ്രണയമെന്ന് കൂട്ടിക്കോളൂ, അതനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാരും . ആശംസകള്‍!
- സന്ധ്യ :)
പല രാത്രികളിലും ഞാന്‍ പല സ്വപ്നങ്ങളും കണ്ടിട്ടുണ്ട് നിന്നെ..
ReplyDeleteഉണര്‍ന്ന് കഴിയുമ്പോള്‍ ഞാന്‍ ഓര്‍ക്കും ശേ, ഇതൊക്കെ ശരിയാണൊ എന്ന്.
നമ്മള്‍ സംസാരിച്ചു കഴയുമ്പോഴും
ഞാന്‍ ഓര്‍ക്കും ആ പ്രായമാണോ ഞാന്‍ എന്ന്. എന്നാല്‍ ഇന്ന് ഞാന്‍ മനസിലാക്കി നമ്മുടെ സ്‌നേഹത്തിന് മനസുകൊണ്ട് നല്ല സൗന്ദര്യം ആണ് അതാ ഇങ്ങനെ ഒക്കെ തോന്നുന്നത്...
അത് കൊണ്ട് തന്നെ ഞാന്‍ ഇന്ന് അത് ആസ്വദിക്കുന്നു എന്നും ആസ്വദിക്കുകയും ചെയ്യും
ithe kalakkii.....
ReplyDeletehii chechi....ippozhe vayikkan pattiyulloooo....ishtappettu...:-)...bakkiyullathukoodi vayikkatte....
ReplyDeletesharikkum oru climax pointil thanne nirthy...nannayittundu..
ReplyDeletecongrats
ethu sathyamanu ---- ente jeevithathe pole
ReplyDeleteഇതും പ്രണയം ആണ്...കണ്ടാലെ പ്രണയിക്കാന്‍ ആവൂ എന്നാരാ പറഞ്ഞേ? ഇങ്ങനെയും പ്രണയം ഉണ്ട്...തീര്‍ച്ച !!
ReplyDelete'കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ ഈ സ്വപ്നത്തിലെങ്കിലും അവള്‍ക്കൊപ്പം ഇരിക്കാമല്ലോ'
നല്ല വരികള്‍..നന്മകള്‍ നേരുന്നു..
ഒരിക്കലും സ്വന്തമാക്കാന്‍ ഇടയില്ലാത്തതിനെയും സ്നേഹിക്കന്‍ കഴിയുന്നതിനെ പ്രണയം എന്നു വിളിക്കാം .. പ്രണയം .. അതിന്റെ ഓര്‍ മ്മപോലും ഒരു സുഖമാണ്‍ .. ഒരു നോവിന്റെ സുഖം .... അതിന്റെ മധുരവും നൊബരവു ഒക്കെ ഒരു അനുഭവം തന്നെയാണ്
ReplyDeleteഇന്നു ആധുനീക ചുട്ടുപടില്‍ പരസ്പരം കാണാതെ അറിയാതെ .. പ്രണയത്തില്‍ പെട്ടുപോകുന്ന അനവധി ചെറുപ്പക്കരുണ്ട് സ്വാഭാവികം മാത്രം .. ..
ശ്രീകുട്ടി ആശം സകള്‍ ... ഇനിയും എഴുതൂ...
kandathu manoharam ..
ReplyDeletekanaathathu athi manoharam ..
ee paranjathu pranayathinum sathyam thanne ...
athu pole ee blogum athi manoharam !!! :)
njan.
This comment has been removed by a blog administrator.
ReplyDeleteഅദൃശ്യമായ് പ്രണയിക്കും വിധം....
ReplyDelete--------------------------
മൃദുഭാഷണങ്ങളെയും
ഗാഢാലിഗനങ്ങളെയും
ദീര്‍ഘചുംമ്പനങ്ങളെയും, കഥ അപ്രസക്തമാകുന്നു...
'ഇങ്ങനെയും പ്രണയിക്കാം..'
നന്നായി...തുടരുക..
പതിവുകള്‍ തുരു തുരേ തെറ്റിച്ചു കൊണ്ട്
സ്നേഹം
കെ.ജി.സൂരജ്
ഒരു വല്ലാത്ത അനുഭവം തന്നെയീ പ്രണയം...പറയാതെ വയ്യ
ReplyDeletesree,pranayam... ethra cheriya vaakkin athrayo valiya vila alle??kalathino, roopathino ,chindakalkko thadanju vekkan pattahtah antho onn alle...kollam
ReplyDelete