കറുപ്പിലും വെളുപ്പിലും വീണു
കൊഴിഞ്ഞകലുന്ന ദിനരാത്രങ്ങള്‍
ഇലകള്‍ ഉരിഞ്ഞു നഗ്നമാക്കപ്പെട്ട മരക്കൊമ്പില്‍
മുറിഞ്ഞ ചിറകുകളും
ദിശ മറന്ന മനസ്സുമായി
മടങ്ങി വരാത്ത നിന്നെ കാത്തിരിക്കയല്ല ഞാന്‍
നിന്റെ ഹൃദയത്തോളം തണുപ്പില്ലാത്ത ഹിമകണങ്ങള്‍ക്കു
എന്നോടു എന്തു ചെയ്യുവാനാകും
ഇതൊരിടവേള മാത്രം
ചിറകുകള്‍ വളരാന്‍
കണ്ണും കാതും പൂട്ടി പറന്നെത്തിയ
മലമുകളിലെ ,ഒറ്റക്കൊമ്പിലെ ശൂന്യതയ്ക്കപ്പുറം
എന്നെ കാത്തിരിക്കുന്നതു നീലാകാശവും
അവിടുത്തെ കാണാകാഴ്ചകളുമാണു...
മുറിവ്..ചിറക്..മുറിവ്..
ReplyDeleteനന്നായിട്ടുണ്ട് ..........
ReplyDeleteishtaai
ReplyDeletepost nannayi
ReplyDeleteകറുപ്പിലും വെളുപ്പിലും വീണു
ReplyDeleteകൊഴിഞ്ഞകലുന്ന ദിനരാത്രങ്ങള്‍
നല്ല ആശയം പുതിയ ചിന്തകള്‍ മനോഹരമായ എഴുത്ത്.
വളരെ മനോഹരമായിരിക്കുന്നു.
വരും വരാതിരിക്കില്ല...
ReplyDeletevyathyasthamaaya aashayam....kollaam...................
ReplyDeleteഎനിക്കെന്താണാവോ ഇതൊന്നും മനസ്സിലാകാത്തെ...! ബുദ്ധിയില്ലെന്നാരും പറാഞ്ഞിട്ടുമില്ലാ..! ആ..പോട്ട്..!
ReplyDelete....വരികളില്‍ തുടിക്കുന്ന പ്രത്യാശയ്ക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteശൂന്യതയുടെ വിരല്‍പാടുകള്‍ വീണ ജീവിതം പോലെ അല്ലെ ......!! നല്ലത് ,നന്നായിട്ടുണ്ട് .കൂടെ പ്രാര്‍ഥനകള്‍ .
ReplyDelete"മുറിച്ച ചിറകുകൾ മുളയ്ക്കാൻ
ReplyDeleteവെമ്പുന്നുള്ളിൽ-
കരിഞ്ഞ പൂച്ചെണ്ടുകൾ വിടരാൻ കൊതിക്കുന്നു...
അരുതേ,യെനിക്കിതു സഹിക്കാൻ വയ്യ...!
ശിക്ഷ ജീവിതമാണെനിക്കു-കഠിനതമശിക്ഷ....!
.................................
.................................
എങ്കിലും,ഉള്ളിനുള്ളിൽ കൊതിപ്പൂ വീണ്ടും വീണ്ടും....
ഒരു പുഞ്ചിരിക്കായി,അതിനായലയുന്നു........"
പണ്ട്...വളരെ.. വളരെ... പണ്ട് ഡയറിത്താളുകളിൽ കുത്തിക്കുറിച്ചു വച്ച പഴയൊരു കവിതയുടെ വരികളാണോർമ്മ വന്നത്..പെട്ടെന്ന്.....
മടങ്ങി വരാത്തവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പവസാനിപ്പിച്ച് പറന്നകലാം.... പുതിയ നീലാകാശംതേടി...എന്നെയും കൂട്ടുമോ....?
ശ്രീ -
ReplyDeleteനിറമില്ലാത്ത ദിനരാത്രങ്ങള്‍, അതിശൈത്യം,മുറിഞ്ഞ ചിറകുകള് - എങ്കിലും തണുത്തുറഞ്ഞ മനസിനെ തിരിച്ചറിഞ്ഞതും തിരിച്ചുവരില്ലാന്നറിയുന്നതും ,മലകള്‍ക്കപ്പുറമുള്ള തെളിഞ്ഞ നീലാകാശത്തിന്റെയും കാണാത്ത മനോഹര കാഴ്ച്ചകളുടെയും പ്രതീക്ഷകള്‍ നല്‍കുന്നു.
ഒറ്റക്കൊമ്പിലെ ശൂന്യതക്കപ്പുറം മനോഹരമായ ലോകമാണ് കാത്തിരിക്കുന്നത്. പ്രതീക്ഷയുടെ ഇത്തിരിവെട്ടം പകര്‍ന്ന കവിത
- സ്നേഹാശംസകളോടേ, സന്ധ്യ
ഉണരാൻ കൊതിക്കുന്ന പ്രതീക്ഷകളുടെ ഈ പുതുനാമ്പുകൾക്ക് ആശംസകൾ :)
ReplyDeletesree sree ennoru kaviyuntayirunnu thelugil. sreejayute kavithakal vayikkumbol enikku sree sreeyute orma varunnu. njan sreejaye sree sree ennu vilikkatte. theerchayayum sreeja atharhikkunnu. peril mathramalla, kavithayilum.
ReplyDeleteമടങ്ങി വരാത്ത നിന്നെ കാത്തിരിക്കയല്ല ഞാന്‍
enna prasthavana. athinullile karuththu ethra manoharam.
നിന്റെ ഹൃദയത്തോളം തണുപ്പില്ലാത്ത ഹിമകണങ്ങള്‍ക്കു
എന്നോടു എന്തു ചെയ്യുവാനാകും
ethra vachalamaya varikal!
priya kave, namaskaram. ethanu kavitha. njaanathinte azhangalil
layichirunnote.
thanks - hridayapoorvam
-bhanu
സൂരജ് - മുറിവുകള്‍ ഉണങ്ങും...ചിറകുകള്‍ വളരും
ReplyDeleteമുക്കുറ്റി, the man to walk with, ramaniga, പാവപ്പെട്ടവന്‍ - വായനയ്ക്കും അഭിപ്രായത്തിനും ഹ്രിദയം നിറഞ്ഞ നന്ദി
കാണാമറയത്ത് - തിരികെ വരാത്തവരെ കാത്തിരിക്ക്കുന്നതില്‍ അര്‍തമില്ല
കല്യാണിക്കുട്ടി - നന്ദി .. അഭിപ്രയത്തിനും വായനയ്ക്കും
ആലുവവാല - എന്താ മാഷെ പറയുക ..
hAnLLaLaTh - വേദനക്കൊടുവില്‍ തിരിച്ചറിവുകള്‍
saijith - ഈ കൂട്ടിനു സ്നേഹത്തിനു നന്ദി മാത്രം
Deepa Bijo Alexander - ഞാന്‍ ഒറ്റയ്ക്കാണു ...കൂടെ വാ.:)
Sandhya - നന്ദി പറയാന്‍ വാക്കുകള്‍ ഇല്ല ..
bhanu - പറയാന്‍ വാക്കുകള്‍ ഇല്ല..
മനോഹരം.
ReplyDeleteവളരെ നന്നായി
ReplyDelete