പെയ്തൊഴിയാന്‍ വൈകിയൊരു മഴ
മാനത്തിന്‍ നെഞ്ചില്‍ തീര്‍ത്തത്
അടര്‍ന്നു അകലാന്‍ മടി കാട്ടുന്ന
ഉപ്പു പരലുകളാണ്
അടര്‍ത്തി മാറ്റാന്‍ വൈകും തോറും
ഹൃദയ ഭിത്തിയുടെ കാഠിന്യം കൂട്ടി
മരണമെന്ന സത്യത്തിലേക്ക്
വിരല്‍ ചൂണ്ടി തുടങ്ങുന്നു
ആര്‍ത്തലച്ചു പെയ്യാന്‍ വെമ്പി
മാനത്തേക്ക് ഉയര്‍ന്നുവെന്നാകിലും
കടന്നു പോകുന്ന ഗ്രീഷ്മ
വസന്തങ്ങള്‍ അറിയാതെ
മണ്ണില്‍ മുഖം ചേര്‍ക്കാന്‍ കൊതിച്ചു
കാറ്റിന്‍ ഗതിക്കൊപ്പം അലയാതെ
ജാലകത്തിനപ്പുറം തേങ്ങി കരയുന്നൊരു
ചാറ്റല്‍ മഴയാവുക ....
നനഞ്ഞിരിക്കുന്നു......
ReplyDeleteവളരെ നല്ല കവിത ചേച്ചി.
ReplyDeletemashaye kurichchulla mattoru manoharamaya kavitha.
ReplyDeleteverpatinte thengikarayalayi chaattal mazha.
manoharam sree.
thanks a lot
oru mazha nanja pole!
ReplyDeleteNannaayittundtto...ee mazhakkalathe kavitha.
ReplyDeleteചാറ്റല്‍ മഴയാവുക ....
ReplyDeleteനന്നായി
അപ്പൂപ്പന്‍ താടി പോലെ പറന്ന് നടക്കാതെ ഒരിടത്ത് എത്തിപ്പെടാനാഗ്രഹിക്കുന്നതില്‍ തെറ്റില്ല.ഉദാഹരണത്തിനുഇന്നലത്തെ കാര്യം തന്നെ പറയുകയാണങ്കില്‍ എവിടെയോ എത്താനുള്ള ഓട്ടത്തിനിടയില്‍ ആരുമറിയാതെ ഒളിച്ചിരുന്ന ഒരു മഴത്തുള്ളി ദേ ഇന്നലെ എന്റെ ജനാലയില്‍ മുഖം ചേര്ത്ത് ഒറ്റക്കരച്ചില്‍ ...
ReplyDeleteഎനിക്കും കരയുന്നൊരു ചാറ്റല്‍മഴയാകാനാണിഷ്ടം
ReplyDelete- സസ്നേഹം
സന്ധ്യ
മഴനീര്
ReplyDelete