ജ്വലിക്കുന്ന അഗ്നി നാളങ്ങളെ
ഉള്ളില്‍ ഏറ്റിയവന്‍...
പെണ്ണിന്‍റെ മാനത്തിനു വില പറഞ്ഞ കണ്ണുകളെ
ചൂഴ്ന്നെടുക്കാന്‍ കെല്പ്പുള്ളതാണ് ആ കരങ്ങള്‍.
ഒരു തുണ്ട് കയറില്‍ അവസാനത്തെ കൊയ്ത്തിനു ഇറങ്ങിയ
കര്‍ഷകന്‍റെ ഹൃദയ താളവും അവനായിരുന്നു.
പ്രഭാതത്തിലെ ചായക്ക് ചൂട് പകരുന്നതിനപ്പുറം
വാര്‍ത്തകളെ നെഞ്ചിലെ തീയായി ജ്വലിപ്പിച്ചവന്‍...
അധികാര തിമിരം ബാധിച്ചവര്‍ക്ക് മുന്‍പില്‍
അഹിംസയെന്നാല്‍ തോല്‍വി മാത്രമെന്ന തിരിച്ചറിവില്‍
കുരുതിക്കളങ്ങള്‍ തീര്‍ത്തവന്‍...!
ഉള്ളില്‍ ഏറ്റിയവന്‍...
പെണ്ണിന്‍റെ മാനത്തിനു വില പറഞ്ഞ കണ്ണുകളെ
ചൂഴ്ന്നെടുക്കാന്‍ കെല്പ്പുള്ളതാണ് ആ കരങ്ങള്‍.
ഒരു തുണ്ട് കയറില്‍ അവസാനത്തെ കൊയ്ത്തിനു ഇറങ്ങിയ
കര്‍ഷകന്‍റെ ഹൃദയ താളവും അവനായിരുന്നു.
പ്രഭാതത്തിലെ ചായക്ക് ചൂട് പകരുന്നതിനപ്പുറം
വാര്‍ത്തകളെ നെഞ്ചിലെ തീയായി ജ്വലിപ്പിച്ചവന്‍...
അധികാര തിമിരം ബാധിച്ചവര്‍ക്ക് മുന്‍പില്‍
അഹിംസയെന്നാല്‍ തോല്‍വി മാത്രമെന്ന തിരിച്ചറിവില്‍
കുരുതിക്കളങ്ങള്‍ തീര്‍ത്തവന്‍...!
അവിടെയും അന്ത്യത്താഴത്തിനു തീന്മേശ ഒരുക്കിയത്
നിലാവിന്‍റെ നൂലുകളാല്‍ നെയ്ത പ്രണയം തന്നെ ആയിരുന്നു.
കൊമ്പിന്റെ ഭംഗി കാട്ടി കുടുക്കിയതൊരു മാന്‍പേട.
അവളുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും
വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടാവുമോ?
അവളുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും
ReplyDeleteവെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടാവുമോ???
അവിടെയും അന്ത്യത്താഴത്തിനു തീന്മേശ ഒരുക്കിയത്
ReplyDeleteനിലാവിന്‍റെ നൂലുകളാല്‍ നെയ്ത പ്രണയം തന്നെ ആയിരുന്നു
നോവുന്നു, അതുമതി അതിൽപ്പരം എന്താണ് ജീവിതത്തിന് തരാനാകുക
ഒത്തിരി കാര്യങ്ങൾ ഒന്നിച്ചു കേട്ടതു കൊണ്ടാവും, എനിക്കൊരു മതിഭ്രമം!
ReplyDeleteചേച്ചി..എനിക്ക് ആശയം അത്രയ്ക്ക് വ്യക്തമായില്ല...
ReplyDeleteഎന്തിനിവന്‍ മാന്‍പേടയുടെ സ്വപ്നങ്ങളില്‍ വെടിയൊച്ച മുഴക്കി???
ReplyDeletegambheeram!!! pala aavarththi vayichchu. palamukhangngal manassil vannupoyi.
ReplyDeletemuzhangngunna vediyochchakalkku kathorkkaam.
sreeyude kavithakalilellam ee vediyochchayuntu. karuthivekkuka!
ഈ പ്രണയത്തിന്റെ ഒരു കാര്യം..കൊള്ളാം
ReplyDeleteകൊമ്പിന്റെ ഭംഗി കാട്ടിയെത്തുന്ന മാന്‍പേടകള്‍ക്കുണ്ടോ വല്ലപഞ്ഞവും.....!!!!
ReplyDeleteകൊള്ളാം കവിത നന്നായിട്ടുണ്ട് ട്ടാ..
ReplyDeleteഒരു ഞെട്ടല്‍ ...
ReplyDeleteആ ആ ആരാ അവന്‍ ??
വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..ഒരു അവതാരിക കൂടാതെ ആശയത്തെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ,അത് എഴുത്തുകാരന്റെ/കാരിയുടെ പരാജയം ആണെന്ന തിരിച്ചറിവും എനിക്കീ കവിത നല്‍കുന്നു ..പ്രണയിനിയാല്‍ ഒറ്റിക്കൊടുക്കപ്പെട്ട വിപ്ലവകാരിയുടെ ചിത്രം വരച്ചു കാണിക്കുന്നതില്‍ എന്റെ വരികള്‍ പരാജയപ്പെട്ടു എന്ന് ഞാന്‍ തിരിച്ചറിയുന്നു..
ReplyDeleteഷൈജു- വളരെ സന്തോഷം...ആദ്യത്തെ comment നു
ഹരീഷ് കീഴാറൂർ- ഒരു ചൊല്ല് ഇല്ലേ."Expect best,but always be prepared for the worst" ന്നു.
shine അഥവാ കുട്ടേട്ടൻ- ഒത്തിരി കാര്യങ്ങള്‍ ഒന്നിച്ചു കേട്ടത് കൊണ്ടല്ല കേട്ടോ.കാരണം ഞാന്‍ ആദ്യം എഴുതിയിട്ടുണ്ട് :)
രാജി - ആശയം ഇപ്പോള്‍ വ്യക്തമായോ ..
ജ്യോ -:)
ഭാനു - ചിന്തകള്‍ ഒരേ ദിശയില്‍ സഞ്ചരിച്ചത് കൊണ്ടാവാം ഭാനുവിനു കാര്യം പിടി കിട്ടിയത്
താരകൻ -:)
കുളക്കടക്കാലം - സത്യം..വലിയ ലക്ഷ്യങ്ങള്‍ ഉള്ളവര്‍ മാനുകളെ കാണാതിരിക്കട്ടെ
ഹ്ശ്ശ്ശ്സ് - സന്തോഷം
മഷിത്തണ്ട് - അവന്‍ ആരാണെന്ന ചോദ്യത്തിന്..പലപ്പോളും വാര്‍ത്തയില്‍ ആവേശമായി നിറഞ്ഞവന്‍,പിന്നെ കളം നിറഞ്ഞാടിയ ശേഷം ഒരു വെടി ഒച്ചയില്‍ അവസാനിച്ചവന്‍
ആര്‍ത്തലച്ചു പെയ്യാന്‍ വെമ്പി
ReplyDeleteമാനത്തേക്ക് ഉയര്‍ന്നുവെന്നാകിലും
കടന്നു പോകുന്ന ഗ്രീഷ്മ
വസന്തങ്ങള്‍ അറിയാതെ
മണ്ണില്‍ മുഖം ചേര്‍ക്കാന്‍ കൊതിച്ചു
കാറ്റിന്‍ ഗതിക്കൊപ്പം അലയാതെ
ജാലകത്തിനപ്പുറം തേങ്ങി കരയുന്നൊരു
ചാറ്റല്‍ മഴയാവുക ....
ഈ "കുരുക്കി"ലെ വരികള്‍ക്കു ഒരു അവതാരികവേണമെന്നു തോന്നുന്നില്ല !വളരെ അര്‍ ഥവത്തായ വിഷയം ! ഇഷ്ടമായി!
ReplyDeleteനന്നായിരിക്കുന്നു....ആശംസകള്‍....
ReplyDeleteശ്രീ..
ReplyDeleteകുത്തും കോമയും വരികള്‍ക്കിടയിലെ അകലവും പ്രധാനമാണ് .
കവിത മനസ്സിലാവാന്‍ പ്രയാസമുണ്ടായത് അതൊന്നും ഇല്ലാഞ്ഞതിനാലാണ് .
ദാ നോക്കൂ...
ജ്വലിക്കുന്ന അഗ്നി നാളങ്ങളെ
ഉള്ളില്‍ ഏറ്റിയവന്‍...
പെണ്ണിന്‍റെ മാനത്തിനു വില പറഞ്ഞ കണ്ണുകളെ
ചൂഴ്ന്നെടുക്കാന്‍ കെല്പ്പുള്ളതാണ് അവന്റെ കരങ്ങള്‍....
ഒരു തുണ്ട് കയറില്‍ അവസാനത്തെ കൊയ്ത്തിനു ഇറങ്ങിയ
കര്‍ഷകന്‍റെ ഹൃദയ താളവും അവനായിരുന്നു.
പ്രഭാതത്തിലെ ചായക്ക് ചൂട് പകരുന്നതിനപ്പുറം
വാര്‍ത്തകളെ നെഞ്ചിലെ തീയായി ജ്വലിപ്പിച്ചവന്‍...
അധികാര തിമിരം ബാധിച്ചവര്‍ക്ക് മുന്‍പില്‍
അഹിംസയെന്നാല്‍ തോല്‍വി മാത്രമെന്ന തിരിച്ചറിവില്‍
കുരുതിക്കളങ്ങള്‍ തീര്‍ത്തവന്‍...!
അവിടെയും അന്ത്യത്താഴത്തിനു തീന്മേശ ഒരുക്കിയത്
നിലാവിന്‍റെ നൂലുകളാല്‍ നെയ്ത പ്രണയം തന്നെ ആയിരുന്നു.
കൊമ്പിന്റെ ഭംഗി കാട്ടി കുടുക്കാനെത്തിയത് ഒരു മാന്‍പേട.
അവളുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും
വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടാവുമോ?
നീരജ - എന്‍റെ പഴയൊരു കവിതയിലെ വരികള്‍ ആണല്ലോ..എനിക്കൊന്നും മനസ്സിലായില്ലാട്ടോ..:)
ReplyDeleteമഹി - ഹൃദയം നിറഞ്ഞ നന്ദി...ഈ വഴി വന്നതിനു
അരുണ്‍ - :) സന്തോഷം ട്ടോ
ജയേട്ട- എത്ര നന്ദി പറയണം അറിയില്ല..തെറ്റ് പറഞ്ഞു തരാന്‍ അത് തിരുത്താന്‍ ഒക്കെ ജീവിതത്തില്‍ എപ്പോളും ഒരു ഏട്ടനെ കൊതിച്ചിരുന്നു ഞാന്‍ ...തിരുത്തുകള്‍ വരുത്തി ഞാന്‍ വീണ്ടും പബ്ലിഷ് ചെയ്തിട്ടുണ്ട് കേട്ടോ...സന്തോഷം വാക്കുകളില്‍ പറയാന്‍ കഴിയുന്നില്ല...
ശ്രീദേവി, ചെറിയ തെറ്റുകളാണെങ്കിൽ കൂടി, അത് സ്വയം തിരിച്ചറിഞ്ഞു ആരോടും പരിഭവമില്ലാതെ തിരുത്താൻ തയ്യാറായ ശ്രീദേവിയോട് എനിക്കു വളരെ ബഹുമാനം തോന്നുന്നു.
ReplyDeleteശ്രീദേവിക്ക് കവിയെന്നതിനേക്കാളും ഒക്കെ വളരെ ഉയ്യർന്ന സ്ഥാനം ഇപ്പൊൾ എന്റെ മനസ്സിലുണ്ട്. നമ്മുടെ Blog കവികൾക്ക് ശ്രീ ഒരെ മാതൃകയാവട്ടെ!
ഇനിയും നല്ല കവിതകൾ എഴുതുക. മനസ്സു നന്നായവരുടെ ഉള്ളിൽനിന്നും പറയുന്നതും നന്നാവും.
shine | കുട്ടേട്ടൻ- ഹൃദയം നിറഞ്ഞ നന്ദി.ഈ സ്നേഹത്തിനു ,കരുതലിനു, പ്രാര്‍ത്ഥനയ്ക്ക്.. എല്ലാം
ReplyDeletesuper post
ReplyDeleteകൊള്ളാം
ReplyDelete"കൊമ്പിന്റെ ഭംഗി കാട്ടി കുടുക്കിയതൊരു മാന്‍പേട.
ReplyDeleteഅവളുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും
വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടാവുമോ?"
ഗംഭീരം. മനസ്സിലൊരു വെടിയൊച്ച മുഴങ്ങിയതു പോലെ!!
സാംസണ്‍-ദലീലാ പോലെ
ReplyDelete