"പ്രണയം മണക്കാത്ത വഴിയെ നടക്കണം
മുള്ളുകള്‍ നിറഞ്ഞ പനിനീര്‍പ്പൂവുകള്‍
കാണാതെ ഇമകള്‍ താഴ്ത്തി നടക്കണം
ശെയ്താന്റെ പരീക്ഷണങ്ങളില്‍
മുട്ടിപ്പായി പ്രാര്‍ഥിച്ചു ശക്തി നേടണം
പെണ്ണെന്നാല്‍ പാതി ഹവ്വയും പാതി മേരിയുമാണ്
വിലക്കപ്പെട്ട കനി തിന്നു
ഹവ്വയാകാന്‍ എത്ര എളുപ്പം
ആശയടക്കം ശീലിക്കണം കുട്ടികളേ"
തെരേസ സിസ്റ്റര്‍ ആവര്‍ത്തിച്ചു പറഞ്ഞതല്ലേ
അതൊന്നും കേള്‍ക്കാതെ
ഹൃദയ ചിഹ്നങ്ങള്‍ കോറിയിട്ട
കത്തുകളില്‍ സ്വയം കുരുക്കിയതെന്തിനു നീ?
അമ്പ് തറച്ച പ്രണയ ചിഹ്നം
രക്തം വാര്‍ന്നൊഴുകുന്ന തിരുരൂപത്തിലെ
ഹൃദയം പോലെ ...
അവസാനം കാഴ്ചയുമായി പൂജകരൊന്നും വരാത്തൊരു
ദിവ്യ ഗര്‍ഭവുമായി നീ ഇതാ പെരുവഴിയില്‍
ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
നിനക്ക് മാത്രമാണ്
അവിഹിതമായതെന്തും
പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക!
പിഴപ്പിച്ചവനോ?
അങ്ങനെ ഒന്നില്ലല്ലോ..
മുള്ളുകള്‍ നിറഞ്ഞ പനിനീര്‍പ്പൂവുകള്‍
കാണാതെ ഇമകള്‍ താഴ്ത്തി നടക്കണം
ശെയ്താന്റെ പരീക്ഷണങ്ങളില്‍
മുട്ടിപ്പായി പ്രാര്‍ഥിച്ചു ശക്തി നേടണം
പെണ്ണെന്നാല്‍ പാതി ഹവ്വയും പാതി മേരിയുമാണ്
വിലക്കപ്പെട്ട കനി തിന്നു
ഹവ്വയാകാന്‍ എത്ര എളുപ്പം
ആശയടക്കം ശീലിക്കണം കുട്ടികളേ"
തെരേസ സിസ്റ്റര്‍ ആവര്‍ത്തിച്ചു പറഞ്ഞതല്ലേ
അതൊന്നും കേള്‍ക്കാതെ
ഹൃദയ ചിഹ്നങ്ങള്‍ കോറിയിട്ട
കത്തുകളില്‍ സ്വയം കുരുക്കിയതെന്തിനു നീ?
അമ്പ് തറച്ച പ്രണയ ചിഹ്നം
രക്തം വാര്‍ന്നൊഴുകുന്ന തിരുരൂപത്തിലെ
ഹൃദയം പോലെ ...
അവസാനം കാഴ്ചയുമായി പൂജകരൊന്നും വരാത്തൊരു
ദിവ്യ ഗര്‍ഭവുമായി നീ ഇതാ പെരുവഴിയില്‍
ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
നിനക്ക് മാത്രമാണ്
അവിഹിതമായതെന്തും
പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക!
പിഴപ്പിച്ചവനോ?
അങ്ങനെ ഒന്നില്ലല്ലോ..
അവിഹിതമായതെന്തും ...പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക....പിഴപ്പിച്ചവനോ?...അങ്ങെനെ ഒന്നില്ലല്ലോ....നല്ല കവിത...കാലിക പ്രസക്തമായ പ്രമേയം.
ReplyDeleteഅവിഹിതമായതെന്തും
ReplyDeleteപെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക!
പിഴപ്പിച്ചവനോ?
ഏയ്..അവനതൊരു പ്രശ്നമേയല്ല.അവൻ ചെളികണ്ടാൽ ചവിട്ടും, വെള്ളം കണ്ടാൽ കഴുകും.
valare nannayittundu...... aashamsakal....
ReplyDeleteശക്തമായ ചോദ്യം. ഉത്തരമില്ല സാമൂഹ്യനീതിയില്‍.
ReplyDeleteഹൃദയമുള്ളവര്‍ വരട്ടെ. വരാതെ ഇരിക്കയില്ല...
നല്ല മൂര്‍ച്ച!
ReplyDeleteThis comment has been removed by the author.
ReplyDeleteനമുക്കെപ്പോഴും ഒരു കണ്ണാണ്. മറുകണ്ണ്കണ്ടത് നമ്മള്‍ ശ്രദ്ധിക്കാറില്ല.
ReplyDeleteനല്ല വരികള്‍.
മുന്‍പുപറഞ്ഞപോലെ നല്ല മൂര്‍ച്ചയുണ്ട്.
മുള്ള് വന്ന് ഇലയില്‍ വീണാലും, ഇല വന്ന് മുള്ളില്‍ വീണാലും.....
ReplyDeleteലളിതം സുന്ദരം.
ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
ReplyDeleteനിനക്ക് മാത്രമാണ്“ അതെ. നല്ല കവിത.
തീക്ഷണമായ കവിത. വാക്കുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്. അവ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ഇത്രയും ശക്തമായചിന്തകളെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് വിവരിച്ചതിന് അഭിനന്ദനങ്ങള്‍.
ReplyDeleteസിസ്റ്റർമാരു പഠിപ്പിക്കുന്ന ‘ആശയടക്കം‘, പെണ്ണിന്റെ അടക്കാനാവാത്ത ആശ - ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തതിൽ എത്തിച്ചേരുന്ന ദുരന്തം. നന്നായി കവിത. അവസാനഭാഗം അൽപ്പം പ്രസംഗരൂപമായോ എന്ന് സംശയം.
ReplyDeleteഒളിക്കാനും മറക്കാനുമാവാതെ നിസ്സഹായയായ് നില്‍ക്കേണ്ടിവരുന്നത് അവള്‍ മാത്രം. പ്രതികരിച്ചതിന് ആശംസകള്‍.
ReplyDeleteഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
ReplyDeleteനിനക്ക് മാത്രമാണ്
അതല്ലേ കുഴപ്പം..നല്ല കവിത
“അവിഹിതമായതെന്തും
ReplyDeleteപെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക!“
ഒരു റിലേഷന്‍ ഏതെങ്കിലും വിധത്തില്‍ വഴിതെറ്റിപ്പോകുന്നു എങ്കില്‍ അതില്‍ രണ്ട് പേര്‍ക്കും തുല്യ പങ്കാണുള്ളത്..ആണോ അല്ലെ? ആര്‍ക്കറിയാം.?
ശ്രീ എന്നത്തേയും പോലെ ശ്രീയുടെ കയ്യൊപ്പുള്ള വാക്കുകള്‍...
നന്നായി ..എഴുതിയിരിക്കുന്നു...
ഒരല്പം തത്വചിന്ത ആയാലോ ...?
ReplyDeleteസ്വയം അനുവദിക്കാതെ ഒരാളെ ആര്‍ക്കും വഞ്ചിക്കാന്‍(ചതിക്കാന്‍) ആവില്ല ! - ഓഷോ
കാലികമാണെങ്കിലും കുറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് !! എഴുത്ത് നന്നായി.. ആശംസകള്‍ !!
കുത്തിമുറിക്കുന്ന വരികള്‍.
ReplyDeleteഎന്തെല്ലാം തരം അടക്കങ്ങൾ പരിശീലിയ്ക്കണം!
ReplyDeleteനല്ല മൂർച്ചയുണ്ട് വരികൾക്ക്.
അവിഹിതമായതെന്തും ...പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക....പിഴപ്പിച്ചവനോ?...അങ്ങെനെ ഒന്നില്ലല്ലോ....നല്ല കവിത...കാലിക പ്രസക്തമായ പ്രമേയം.
ReplyDelete"അവസാനം കാഴ്ചയുമായി പൂജകരൊന്നും വരാത്തൊരു
ReplyDeleteദിവ്യ ഗര്‍ഭവുമായി നീ ഇതാ പെരുവഴിയില്‍
"
സിമ്പിള്‍ ആയ വാക്കുകളില്‍ തീര്‍ത്ത വരികള്‍ക്ക് മൂര്‍ച്ച ഏറിയിരിക്കുന്നു...
ഇല വന്ന് മുള്ളില്‍ വീണാലും...
ReplyDelete