Wednesday, August 17, 2011

ആടിയറുതി

ആടിയറുതി,
തേഞ്ഞു തീര്‍ന്ന ചൂലും
വരമ്പ് പൊട്ടിയ മുറവും
മാറാല പിടിച്ചൊരു തിരികയും
പൊട്ടിയ കലവും ചട്ടിയുമെല്ലാം
കുപ്പയിലേക്കിട്ടു
ചേട്ട പുറത്തു
ചേട്ട പുറത്തു
ശ്രീപോതി അകത്തെന്നു ചൊല്ലി
ആടിയറുതി ഉഴിഞ്ഞു.

പഴയതായി
ആകെ ഉണ്ടായിരുന്ന
എന്നെയും
കുപ്പയിലേക്കെറിഞ്ഞു
ഇത്തവണത്തെ പൊന്നിന്‍ ചിങ്ങം.

അടിച്ചു വാരി
തൂത്ത് തുടച്ചു
വിളക്ക്  കൊളുത്തി
ശ്രീപോതിക്കിടം കൊടുത്തു
അവളുടെ വരവിനായി അരങ്ങൊഴിഞ്ഞു
കുപ്പയിലെയിരുട്ടില്‍
ചേട്ട

15 comments:

  1. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ....

    ReplyDelete
  2. ഇന്നലെ എന്നില്ലായിരുനെങ്കില്‍ കുറച്ചു കൂടി നന്നായേനെ

    ReplyDelete
  3. പൊന്നിന്‍ ചിങ്ങം വന്നെത്തിയോ....?
    വരവറിയിച്ചുകൊണ്ട് ആദ്യം വായിക്കുന്നത് ഈ രചനയാണ്.


    (എന്തായാലും പൊന്നിന് 20000 ആയി.)

    ReplyDelete
  4. നന്മയിലേക്കുള്ള കുതിപ്പനാക്കാം കൂട്ടുന്ന, ഓര്‍മ്മകളുടെ കൂട്ടുമായ്... സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകള്‍.

    ReplyDelete
  5. “പഴയതായി
    ആകെ ഉണ്ടായിരുന്ന
    എന്നെയും
    കുപ്പയിലേക്കെറിഞ്ഞു
    ഇത്തവണത്തെ പൊന്നിന്‍ ചിങ്ങം.“

    ഏയ്, ഇവിടെ പുതുമകളാണല്ലോ കാണുന്നത്.
    ആശംസകൾ

    ReplyDelete
  6. വളരെ ഹൃദ്യമായി.ഞാന്‍ ഈ കവിത ഒരുപാട് തവണ വായിച്ചു,ആസ്വദിച്ചു.

    ReplyDelete
  7. ശ്രീദേവി അകത്ത്, ചേട്ടാഭഗവതി പുറത്ത്. വളരെ നന്നായി.ആശംസകൾ!

    ReplyDelete
  8. പുതിയ ശ്രീപോതി വന്നോ? ചേട്ടയും പാവം,ല്ലേ..
    പൊന്നിന്‍ ചിങ്ങം വരവായി..

    ReplyDelete
  9. ഉം...കുപ്പയിലേക്കെറിഞ്ഞല്ലേ?

    (എന്നിട്ടും പേര് ‘ശ്രീദേവി’!)

    ReplyDelete
  10. അവഗണിക്കപ്പെടുകയും എന്നും ഇരുട്ടില്‍ കഴിയേണ്ടിവരികയും ചെയ്യുന്ന പണിയെടുക്കുന്നവരെ ആണ് ചേട്ട പ്രതിനിധാനം ചെയ്യുന്നത്. അല്ലെങ്കില്‍ ചേട്ട എന്നും അവരോടൊപ്പമാണ്. ദുരിതവും ഇരുട്ടും എന്നും അവര്‍ക്കുമാത്രമാണ്. ശ്രീ പോതി എന്നാണ് ഇരുട്ടിലേക്ക് ഇറങ്ങി ചെല്ലുക? ചേട്ടയെ ആലിംഗനം ചെയ്യുക? അപ്പോള്‍ ചേട്ട ശ്രീ പോതിയാവുകയും ഇരുട്ട് ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ട് അടിച്ചു പുറത്താക്കപ്പെട്ട ചേട്ടയോടൊപ്പം കുപ്പയില്‍ കഴിയാനാണ് എനിക്ക് മോഹം.

    ReplyDelete
  11. ഈ വരികള്‍ ഞാന്‍ ഡയറിയില്‍ കുറിച്ചിടുന്നു.

    ReplyDelete
  12. ഒഴിയുവാന്‍ കാത്തിരിക്കുന്ന ചേട്ടകള്‍ എന്നോ ഒരിക്കല്‍ ശ്രീത്വം വിളമ്പിയിരുന്നു...
    പണ്ടെപ്പോഴോ കണ്ടു മറന്ന ശ്രീപോതി ഇരുത്ത്‌വീണ്ടും മനസ്സില്‍ തെളിഞ്ഞു......

    ReplyDelete
  13. കൊള്ളാം ..ദേവി..ചേട്ടയെയൊക്കെ പഴയമുറത്തില്‍ കൊണ്ു കളഞ്ഞു. അല്ലേ.. ഇനിയെല്ലാം പുതിയതാകട്ടെ..പുതുവത്സരാശംസകള്‍..ഓണം ഒന്നുകൂടി വന്നെത്തി. അല്ലേ..

    ReplyDelete
  14. നല്ല വരികള്‍...

    ഓണാശംസകള്‍...

    ReplyDelete