Friday, April 19, 2013

സഞ്ചാരി

ആദ്യ സഞ്ചാരങ്ങൾ
പുറമേയ്ക്കാണ്
മിഴിയുടക്കും വഴി
മനമൊഴുകും വഴി
പുതുവഴികളിൽ കൊതിയോടെ
പിന്നിട്ട വഴികളിൽ ഗൃഹാതുരമായി

കാടും കടലും
മലയും പുഴയും
പൂക്കളും പ്രണയവും തേടി
അലഞ്ഞലഞ്ഞു
സഞ്ചാരിയായി
അന്വേഷകയായി
തീർത്ഥാടകയായി
യാചകിയായി
വേഷങളനവധി
മാറി മാറി അണിഞ്ഞു.

ഒടുക്കമൊരു നാൾ
അലച്ചിലിനന്ത്യം
ആർത്തലച്ചു
ഉള്ളിലേയ്ക്കൊരു മടക്കം
പുറമേയ്ക്കുള്ള വാതിലുകൾ
കൊട്ടിയടച്ചു
പുറം കാഴ്ചകൾ ഒന്നും
കാഴ്ചകളെ ആയിരുന്നില്ലെന്ന്
ആരും കാണാതായിരം തിരകളെ
ഉള്ളിലടക്കിയ കടലൊന്നവിടെ
വെളിച്ചം കടക്കാത്ത കാടുകൾ
പുലിയെ പേടിച്ചൊരു മാൻപേടയും
പാൽ മധുരം നുകരും പൈക്കിടാവും
ഒരേ കാടിന്റെ സന്തതികൾ 
പാദസ്പർശമേല്ക്കാത്ത ഗിരിശ്രിംഗങ്ങൾ 
പാലും തേനും ഒഴുകുന്ന താഴ്വരകൾ
അവിടെ ഒരു നാളും വാടാത്ത സൌഗന്ധികങ്ങൾ
ഒരു കാറ്റും കവരാത്ത സുഗന്ധങ്ങൾ

ഒരു കൈത്തിരി തേടി അലഞ്ഞവൾക്ക്
സ്വന്തമായി പ്രോമിത്യുസിൻ ദീപശിഖയൊന്നു
മടക്കമില്ലാത്തൊരീ യാത്രയിൽ
പിരിയാത്തൊരു കൂട്ട് .. 

16 comments:

  1. ishtamaayi....valare valare

    ReplyDelete
  2. സഞ്ചാരിയ്ക്ക് പിരിയാത്ത കൂട്ട് ആര്‍?

    നല്ല രചന

    ReplyDelete
  3. ഒടുവിൽ സഞ്ചാരി അറിഞ്ഞു ... പുറം കാഴ്ചകൾ ആയിരുന്നില്ല കാഴ്ചകൾ ...........

    ReplyDelete
  4. “ആദ്യ സഞ്ചാരങ്ങൾ
    പുറമേയ്ക്കാണ് ”

    ശരിയാണ്.
    അകത്തേക്കൊരു യാത്ര... അതാണു യാത്ര!
    (അകം പൊരുൾ എന്തെന്ന് ആർക്കറിയാം!)

    ReplyDelete
  5. അകത്തേക്കും സഞ്ചരിക്കണം, ആഴങ്ങൾ അറിയാൻ,സ്വയം അറിയാൻ.

    ReplyDelete
  6. പുറത്തെ കാഴ്ച്ചകളിലോതുങ്ങുമ്പോള്‍ കാഴ്ചകള്‍ ഒന്നും കാഴ്ചകള്‍ ആകുന്നില്ല.
    ഇഷ്ടായി.

    ReplyDelete
  7. അവസാനമെന്നിലേക്കു ഞാൻ തിരിഞ്ഞു
    ഹൃദയത്തിലേക്കു ഞാൻ കടന്നു..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  8. മിഴിയുടക്കിയ വഴിയില്‍ നിന്നും മിഴിയടച്ചു കണ്ട വഴിയേ...
    യാത്ര തുടരട്ടെ...
    മാനവികതയുടെ ഉറവിന്റെ തീനാളങ്ങത്തിന്റെ അംശവുമായി...

    ReplyDelete
  9. ആർത്തലച്ചു
    ഉള്ളിലേയ്ക്കൊരു മടക്കങ്ങള്‍
    അതൊരു അറിയലാണ്.നല്ല വരികള്‍

    ReplyDelete
  10. ഒരു കൈത്തിരി തേടി അലഞ്ഞവൾക്ക്
    സ്വന്തമായി പ്രോമിത്യുസിൻ ദീപശിഖയൊന്നു
    മടക്കമില്ലാത്തൊരീ യാത്രയിൽ
    പിരിയാത്തൊരു കൂട്ട് ......ഹൃദയസ്പര്‍ശിക്കുന്ന വരികള്.....

    ReplyDelete
  11. ഒടുക്കമൊരു നാൾ
    അലച്ചിലിനന്ത്യം
    ആർത്തലച്ചു
    ഉള്ളിലേയ്ക്കൊരു മടക്കം ....going to inside deeply....good one

    ReplyDelete
  12. ഒടുവില് തന്നിലേക്ക് തന്നെ മടക്കം..

    ReplyDelete
  13. ഓരോയാത്രകളിലും കൈപിടിച്ച് നടത്താന്‍ പിരിയാത്തൊരുകൂട്ട് .....:)

    ReplyDelete
  14. വേഷങളനവധി
    മാറി മാറി അണിഞ്ഞു.

    ReplyDelete