Tuesday, April 2, 2013

പെണ്ണ്

മകൾ ,കാമുകി
ഭാര്യ ,അമ്മ
കൂട്ടുകാരി
എണ്ണിയാലൊടുങ്ങാത്ത വേഷങ്ങൾ
ഒന്നിലും ഒതുങ്ങാതെ
തുളുമ്പി ഒഴുകി പരക്കുന്ന സ്ത്രീ

ഏതു നിറ മൌനത്തിലും വാചാലം
കരിങ്കൽക്കെട്ടിലും
നീലാകാശം സ്വപ്നം കണ്ടു പറക്കുന്നവൾ
ഒന്ന് മരിക്കുമ്പോൾ
ആയിരമായി പുനർജ്ജനിക്കുന്ന
ഒരു കനലിലും എരിയാത്ത
അവളുടെ സ്വപ്‌നങ്ങൾ

വെട്ടി വെട്ടി
ചെറുതാക്കുമ്പോഴും
വാശിയോടെ വളർന്നിറങ്ങുന്ന
അവളുടെ ചിറകുകൾ
ഇരുട്ടിന്റെ അവസാനത്തെ തുള്ളിയും
കുടിച്ചു തീർത്തു
പ്രകാശത്തെ ഗർഭം ധരിക്കുന്നവൾ
തോൽവികളിലൊന്നും തോല്ക്കാതെ
അവസാന വിജയത്തിനായി പൊരുതുന്നവൾ

7 comments:

  1. പ്രകാശത്തെ ഗർഭം ധരിക്കുന്നവൾ ....
    ആ പ്രയോഗം അസലായി

    ReplyDelete
  2. സ്ത്രീ . എണ്ണിയാലൊടുങ്ങാത്ത വേഷങ്ങൾ .
    നന്നായി

    ReplyDelete
  3. വേഷങ്ങള്‍ അഭിനയിക്കാനുള്ളതല്ല

    ReplyDelete
  4. athalle parayunnathu sthreeyoru prahelikayanennu....

    ReplyDelete
  5. തോൽവികളിലൊന്നും തോല്ക്കാതെ
    അവസാന വിജയത്തിനായി പൊരുതുന്നവൾ

    ReplyDelete