കാപ്പിയും ,കമ്യൂണിസ്റ്റ് പച്ചയും
അമ്പഴവും, അത്തിയും
തൊട്ടാവാടിയും അതിരിടുന്ന
ആളനക്കമില്ലാത്ത മണ്‍ പാത.
വാടിയ പൂക്കൾ
പൊട്ടിയൊരു പട്ടം
മിട്ടായി കടലാസ്സുകൾ
ഒരുത്സവം ഉള്ളിലൊതുക്കിയ
കുപ്പിവള തുണ്ടുകൾ.
പശുവും കിടാവും
പോയ വഴിയറിയിക്കുന്ന
ചാണക പൊട്ടുകൾ ,
വിരിയാൻ മടിച്ച സ്വപ്നങ്ങളെ പോലെ
പല വഴി ചിതറി ഓടുന്ന മച്ചിങ്ങകൾ ,
പേരറിയാ കിളികളുടെ തൂവലുകൾ ,
മുൻപേ പോയവരുടെ
കാല്പ്പാടുകൾ ,
എല്ലാമെല്ലാം മായാതെ കിടക്കുന്നിവിടെ .
ഈ വഴി നടന്നു തീർന്നപ്പോഴായിരുന്നില്ലേ
സ്വപ്ന വേഗങ്ങളിൽ നമ്മൾ
വളർന്നതും
വലുതായതും .
യാത്രാവസാനം കഴുകി കളയുന്ന
കാലടിയിലെ മണ്ണിനെ എന്ന പോലെ
ഓര്മ്മകളുടെ ബാല്യത്തെ തട്ടിക്കുടഞ്ഞു കളഞ്ഞു
ഒഴുകി തുടങ്ങിയതും ഇവിടെ നിന്നു തന്നെ.
തിളയ്ക്കുന്ന വേനലിൽ
പൊടി പാറ്റി ,ഉഷ്ണിച്ചും ,വരണ്ടും
ഒരിളം കാറ്റ് വന്നെങ്കിലെന്ന്
നാണിച്ചു തലതാഴ്ത്തുമൊരു
തൊട്ടാവാടി .
കനിവ് തേടി അലയുന്ന വേരുകൾക്ക്
കീറിപ്പറിഞ്ഞൊരു കുടയായി
കരിഞ്ഞു തുടങ്ങുന്ന ഇലകൾ.
ആദ്യ മഴയ്ക്ക്
കുളിർന്നും നനഞ്ഞും
പിന്നെ
വേനൽ ചുട്ട മണ്ണപ്പത്തെയാകെ
പായസമാക്കി വിളമ്പുന്ന മാന്ത്രിക വിദ്യ.
തിരക്കേതുമറിയാതെ
ഞാനും നീയും
അമ്പലത്തിലെയ്ക്കും
സ്കൂളിലേയ്ക്കും
പയ്യിനെ തെളിച്ചും
പുല്ലു പറിച്ചും
അയ്യപ്പേട്ടന്റെ ചായക്കടയിലെ
ഡബിൾ സ്ട്രോങ്ങ് ചായയിലെയ്ക്കും
മധുരമൂറുന്ന നെയ്യപ്പത്തിലെയ്ക്കും
മുറി ബീഡി പുകയിലെയ്ക്കും
സിനിമ സ്വപ്നങ്ങളിലെയ്ക്കും
പിന്നെ പല നേരങ്ങളിൽ
ലക്ഷ്യമില്ലാതെ കലപില പറഞ്ഞും
പിണങ്ങിയുമിണങ്ങിയും
ഒന്നായൊഴുകിയതുമീ വഴി തന്നെ .
എന്നിട്ടും
ഈ മണ്‍പാതയുടെ രണ്ടറ്റങ്ങൾ പോലെ
ഒന്നായിരുന്നിട്ടും
കണ്ടുമുട്ടാനാകാതെ
ഇരുദിശകളിലേയ്ക്ക്
അന്തമില്ലാത്ത യാത്രയിലാണോ നമ്മൾ ?
ഒരു നാൾ
പിൻവിളി കേട്ടെന്ന പോലെ
നമ്മിലൊരാൾ
തിരികെ നടന്നു തുടങ്ങിയേക്കാം
ഓര്മ്മകളുടെ പുളിപ്പും
മധുരവും ചവർപ്പും
നുകർന്നീ മണ്‍പാതയിൽ
കണ്ടു മുട്ടിയേക്കാം
അതോ
ജീവിതമെന്ന മഹായാനത്തിൽ
ടാറിട്ട റോഡുകളെന്ന പോലെ
ഋതുഭേദങ്ങളിൽ അലിയാതെ
കാൽപ്പാടുകൾ അവശേഷിപ്പിക്കാതെ
ഒഴുകുമോ ?
ചിത്രം - കടപ്പാട് മഴവില്ലും മയില്‍പീലിയും
നഷ്ടസ്വപ്നങ്ങളുടെ മണ്‍പാതയില്‍ കൂടിയുള്ള സഞ്ചാരം. മുന്‍പേ പോയവരുടെ കാല്പാടുകളും മറ്റൊന്നും തന്നെ ഇന്ന് ഒരു മണ്‍പാതയിലും ബാക്കിയാകില്ല. അത് ഒരു കാറ്റില്‍, ഒരു മഴയില്‍ ഇല്ലാതാകുന്നു. പിന്നെയൊരിക്കലും പുനര്‍ജനിക്കാതെ. തിരികെ നടന്ന് ആ മണ്‍പാതയില്‍ എത്തി നോക്കുമ്പോള്‍ പിന്നിട്ടതൊന്നും അവിടെ കാണില്ല, നമ്മുടെ സ്വപങ്ങളും ആശകളുമല്ലാതെ.
ReplyDeleteഅല്പം കൂടി എഡിറ്റ് ചെയ്യാമായിരിന്നു എന്ന് തോന്നി ശ്രീജ. ആശംസകള്‍.
ബാല്യത്തിന്റെ സ്നേഹ മസൃണതകളിൽ നിന്നും കയ്പ് നിറഞ്ഞ യാഥാർത്ഥ്യത്തിന്റെ മണ്‍പാതയിലേക്ക് എത്ര ചുവട്ടടി ദൂരം....?പിന്നിട്ട വഴികളെ ഓർത്ത് വേദനിക്കുന്നതിൽ അർത്ഥമില്ല...എങ്കിലും ഓർമ്മകൾ ബാക്കിയാവുന്നു.....
ReplyDeleteകവിത ഇഷ്ടമായി...
very nice..
ReplyDeleteishtamayi
This comment has been removed by the author.
ReplyDeleteനാം നടന്നുതീര്‍ത്ത നാട്ടുവഴിത്താരകള്‍
ReplyDeleteമുന്നോര്‍ ഗമിച്ച സുകൃതപ്പാതകള്‍
വരികള്‍ നന്നായി!
സമയം എത്രപെട്ടന്നാണ് കടന്ന് പോകുന്നത്.എല്ലാം ഇന്നലെ കഴിഞ്ഞപോലെ.റൂര്‍ക്കിയില്‍ പഠിച്ചിരുന്ന കാലത്ത് ഒരു രാത്രി ആണ് വീട്ടില്‍ എത്തിയത്.ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി പാതി രാത്രി എപ്പോഴും കണ്ണ് തുറന്നപ്പോള്‍ കാപ്പിപ്പൂത്ത നറുമണം.ബാല്യത്തിന്റെ ചില ഓര്‍മ്മകള്‍ മനസ്സിലെത്തി ഇത് വായിച്ചപ്പോള്‍!
ReplyDeleteഒരുത്സവം ഉള്ളിലൊതുക്കിയ
ReplyDeleteകുപ്പിവള തുണ്ടുകൾ.kollam....
ചേച്ചി, എന്ത് നല്ല കവിത...ഇനിയും എഴുതൂ..
ReplyDeleteജീവിതമെന്ന മഹായാനത്തിൽ
ReplyDeleteടാറിട്ട റോഡുകളെന്ന പോലെ
ഋതുഭേദങ്ങളിൽ അലിയാതെ
കാൽപ്പാടുകൾ അവശേഷിപ്പിക്കാതെ
ഒഴുകുമോ ?
മണ്‍പാതകള്‍ ....ഗ്രാമത്തിന്റെ രക്തചംക്രമണം നടക്കുന്ന മൃദു ഞരമ്പുകള്‍ ..ചുടുനിണമായ് നാം പടര്‍ന്നൊഴുകിയതിന്റെ അവശേഷിപ്പുകള്‍ക്ക് മീതെ ടാര്‍ കൊണ്ട് കറുത്ത കരിമ്പടം ഇട്ടു മൂടപെട്ടിരിക്കാം എങ്കിലും ഓര്‍മകളില്‍ ഒരിക്കലും മായാത്ത നനുത്ത ഒരു പദനിസ്വനം മെല്ലെ ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കാം...ചെമ്പരത്തിയും മേന്തോന്നിയും വിടര്‍ന്നു നില്‍ക്കുന്ന ആ നാട്ടു പാതകളിലൂടെയുള്ള നടത്തങ്ങളില്‍ ചിലപ്പോഴെങ്കിലും ഒരു ബാല്യകാല പ്രണയത്തിന്റെ പീലികള്‍ അടര്‍ന്നു വീണത് തിരഞ്ഞു പിന്തിരിഞ്ഞു നടക്കാന്‍ ഞാനും കൊതിക്കുന്നു ശ്രീ
ReplyDeleteമണ്‍പാതകള്‍ ....ഗ്രാമത്തിന്റെ രക്തചംക്രമണം നടക്കുന്ന മൃദു ഞരമ്പുകള്‍ ..ചുടുനിണമായ് നാം പടര്‍ന്നൊഴുകിയതിന്റെ അവശേഷിപ്പുകള്‍ക്ക് മീതെ ടാര്‍ കൊണ്ട് കറുത്ത കരിമ്പടം ഇട്ടു മൂടപെട്ടിരിക്കാം എങ്കിലും ഓര്‍മകളില്‍ ഒരിക്കലും മായാത്ത നനുത്ത ഒരു പദനിസ്വനം മെല്ലെ ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കാം...ചെമ്പരത്തിയും മേന്തോന്നിയും വിടര്‍ന്നു നില്‍ക്കുന്ന ആ നാട്ടു പാതകളിലൂടെയുള്ള നടത്തങ്ങളില്‍ ചിലപ്പോഴെങ്കിലും ഒരു ബാല്യകാല പ്രണയത്തിന്റെ പീലികള്‍ അടര്‍ന്നു വീണത് തിരഞ്ഞു പിന്തിരിഞ്ഞു നടക്കാന്‍ ഞാനും കൊതിക്കുന്നു ശ്രീ
ReplyDeleteഋതുഭേദങ്ങളിൽ അലിയാതെ,കാൽപ്പാടുകൾ അവശേഷിപ്പിക്കാതെ നീളുന്ന ടാർ റോഡുകളേക്കാൾ നല്ലത് നന്മകളുടെ,നിഷ്ക്കളങ്കതയുടെ ഓർമ്മകൾ കാത്തുവയ്ക്കുന്ന മൺപാതകൾ തന്നെ.ഓരോ വരിയിലും,ഗൃഹാതുരതയുടെ മായികലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്ന രുചികളും,മണങ്ങളും,പ്രകൃതിയും നിറയുന്നു.വളരെ നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteശുഭാശംസകൾ....
നല്ല കവിത. വരികള്‍ മനസ്സിലിരുന്ന് ആര്‍പ്പ് വിളിക്കുന്നുണ്ട്,കണ്മറഞ്ഞ ബാല്യകാല ഓര്‍മ്മകളിലേക്ക്
ReplyDeleteനന്നായി എഴുതിയിരിക്കുന്നു.ആശംസകള്‍
ReplyDeleteഒച്ചയുണ്ടാക്കാതെ പതുക്കെ കടന്നു പോകുന്ന കാറ്റ് പോലെ മനോഹരമായ ഓര്‍മകളിലെ കുട്ടിക്കാലം.....ജീവിതം തന്നെ മനോഹരമാക്കുന്നത് ആ ഓര്‍മകള്‍ ആണ്...നന്നായിരിക്കുന്നു .
ReplyDeleteNother one boring
ReplyDeleteNother one boring
ReplyDeleteSreeja ivide ezhuthiyirikkunna comments onnum kaaryamaayi edukkanda, Bhoorpakshavum kazhutha Jalpangal aakunnu/ But onnundu - The comment of Sushmeth Chandroth/ He is a Gifted writer/ Listen to his words
ReplyDeleteThaangal Valare uyranna Kavya Rachana shyli swayathamaakkiya ezhuthukaari aakunnu'But u have to develop it/ Ponnu oothi kaachi edukkunnathu pole/ Pinne ezhuthanam ennu thonnumbol maathram ezhuthuka/ Eee Kazhutha comments ellaam dustbinil kalayuka/Ente ellaa greetingum