ജൂണ്‍
നീയെനിക്കു മഴയോർമ്മകളുടെ മാസം
നനഞ്ഞ പുസ്തക സഞ്ചിയുടെ ,
ചെറിയ സുഷിരങ്ങളിൽ ആകാശം കാണുന്ന
പേര് തുന്നിയ
സെന്റ് ജോർജ് കുടയുടെ ,
താളും തകരയും
വെളിച്ചെണ്ണയിൽ ചേർന്നലിയുന്ന
മണമുള്ള ഊണിന്റെ ,
മാർച്ചിന്റെ തുടക്കത്തിൽ പിണങ്ങി പോയിട്ട്
ആദ്യ മഴയ്ക്ക് മടങ്ങിയെത്തുന്ന
വീട്ടതിരിലെ കൊച്ചു തോടിന്റെ ,
മഴയിലും പുഴയിലും
നനഞ്ഞലിഞ്ഞെന്റെ കാലിൽ
കെട്ടിപ്പിടിക്കുമൊരു പാവാടത്തുമ്പിന്റെ ,
മഴയിൽ അലിയുമ്പൊഴും
മുറുക്കെ പിടിച്ചെന്റെ
മുടിയിഴകളിൽ ഊഞ്ഞാലാടുന്നൊരു
തുളസിക്കതിരിന്റെ ,
തുള്ളിക്കൊരു കുടം പെയ്യുന്ന മഴയിൽ
ഈറനുടുത്തു പ്രദക്ഷിണം
വയ്ക്കുമൊരു അമ്പലമുറ്റത്തിന്റെ ,
ഓർമ്മകൾ അനവധിയെങ്കിലും
എത്രയും പ്രിയം പകർന്നൊരു പ്രാണനെ
എന്നിൽ നിന്നടർത്തി എടുത്തു
മണ്ണിലൊളിപ്പിച്ചതെന്തിനു നീ ?
കാലമേറെ കഴിഞ്ഞിട്ടും
ഉള്ളു ഉണങ്ങാതെ നീ തന്ന മുറിവ്
അതിന്മേൽ പെയ്തു പെയ്തു നിറയുന്നു
നീ പൊഴിക്കുമീ മഴത്തുള്ളികൾ.
നീയെനിക്കു മഴയോർമ്മകളുടെ മാസം
നനഞ്ഞ പുസ്തക സഞ്ചിയുടെ ,
ചെറിയ സുഷിരങ്ങളിൽ ആകാശം കാണുന്ന
പേര് തുന്നിയ
സെന്റ് ജോർജ് കുടയുടെ ,
താളും തകരയും
വെളിച്ചെണ്ണയിൽ ചേർന്നലിയുന്ന
മണമുള്ള ഊണിന്റെ ,
മാർച്ചിന്റെ തുടക്കത്തിൽ പിണങ്ങി പോയിട്ട്
ആദ്യ മഴയ്ക്ക് മടങ്ങിയെത്തുന്ന
വീട്ടതിരിലെ കൊച്ചു തോടിന്റെ ,
മഴയിലും പുഴയിലും
നനഞ്ഞലിഞ്ഞെന്റെ കാലിൽ
കെട്ടിപ്പിടിക്കുമൊരു പാവാടത്തുമ്പിന്റെ ,
മഴയിൽ അലിയുമ്പൊഴും
മുറുക്കെ പിടിച്ചെന്റെ
മുടിയിഴകളിൽ ഊഞ്ഞാലാടുന്നൊരു
തുളസിക്കതിരിന്റെ ,
തുള്ളിക്കൊരു കുടം പെയ്യുന്ന മഴയിൽ
ഈറനുടുത്തു പ്രദക്ഷിണം
വയ്ക്കുമൊരു അമ്പലമുറ്റത്തിന്റെ ,
ഓർമ്മകൾ അനവധിയെങ്കിലും
എത്രയും പ്രിയം പകർന്നൊരു പ്രാണനെ
എന്നിൽ നിന്നടർത്തി എടുത്തു
മണ്ണിലൊളിപ്പിച്ചതെന്തിനു നീ ?
കാലമേറെ കഴിഞ്ഞിട്ടും
ഉള്ളു ഉണങ്ങാതെ നീ തന്ന മുറിവ്
അതിന്മേൽ പെയ്തു പെയ്തു നിറയുന്നു
നീ പൊഴിക്കുമീ മഴത്തുള്ളികൾ.
ജൂണ്‍ ഒരു ഓർമ്മ
ReplyDeleteമനോഹരം
ReplyDeleteമഴയോര്‍മ്മയുടെ കവിത മനോഹരം
ReplyDeleteആത്മാനുഭവം ആണോ? എങ്കില്‍ മണ്ണിലുറങ്ങുന്ന ആ വേദനക്ക് ഒരു സ്നേഹസ്പര്‍ശം...
ReplyDelete@ ★ Shine | കുട്ടേട്ടന്‍
ReplyDeleteഅനുഭവം തന്നെ ആണ്.വായനക്ക് സ്നേഹത്തിനു നിറഞ്ഞ നന്ദി
Sree.. super..
ReplyDeleteezhuthaan madichchirikkunna ninne .. enthaa cheyaynde :(
അനുഭവങ്ങളുടെ മുറിവില്‍ പെയ്യുന്ന ഓര്‍മ്മത്തുള്ളികള്‍ ..
ReplyDeleteആ വരികളില്‍ നീറ്റലും വേദനയും..
മാർച്ചിന്റെ തുടക്കത്തിൽ പിണങ്ങി പോയിട്ട്
ReplyDeleteആദ്യ മഴയ്ക്ക് മടങ്ങിയെത്തുന്ന
വീട്ടതിരിലെ കൊച്ചു തോടിന്റെ....... ,ഇത് തകർത്തു
nannaayi ezhuthu. ormmakalude sukhavum marakkatha novum..
ReplyDeletejune...vedanakalkkidayilum sukhamulla orma thanne..nannayi..
ReplyDelete.
ജൂൺ പെയ്തു നിറയുന്നു; ഓർമ്മത്തുള്ളികളും.മണ്ണിലേക്ക്.. മനസ്സിലേക്ക്..
ReplyDeleteനല്ലൊരു കവിത
ശുഭാശംസകൾ...
ങങ്ങളുടെ വീട്ടീല്‍ നിന്ന് സ്കൂളിലേക്കുള്ള വഴി പണ്ട് വളരെ ചെറുതായിരുന്നു. ഇടവഴില്‍ മഴപെയ്യുമ്പോള്‍ നിറയെ ചെളിവെള്ളം വരും.ഇന്നത്തേപ്പോലെ സ്കൂളില്‍ അന്ന് ഷൂസ് ഒന്നും നിര്‍ബന്ധമല്ലായിരുന്നതിനാല്‍ എനിക്ക് ഒരു പാരഗണ്‍ സ്ലിപ്പറായിരുന്നു ഉണ്ടായിരുന്നത്. അതിട്ട് വെള്ളത്തിലൂടെ നടകുമ്പോള്‍ പുറകില്‍ നിറയെ ചെളി തെറിക്കും..ജൂണ്‍ മാസത്തെക്കുറിച്ച് ഓര്‍മകള്‍ എല്ലാം സ്കൂളുമായി ബന്ധപ്പെട്ടതാണ്.മഴ നനഞ്ഞ്...എന്നും വൈകി.പുസ്തകമൊക്കെ നനഞ്ഞ് ഞാന്‍ സ്കൂളില്‍ പോകുന്നതിനെക്കുറിച്ച് ആണിപ്പോഴോര്‍ത്തത്..താങ്ക്സ്...നല്ല കവിത..
ReplyDeleteഎന്തൊക്കെയോ കൂടുതൽ പറയാനുള്ള കവിത.
ReplyDeletemanoharam
ReplyDeletechechi..kavitha nannayirikkunnu....:)
ReplyDeleteഎന്റെ മഴ, ഞാന്‍ നാട്ടില്‍ തനിച്ചാക്കി പോന്ന എന്റെ മഴ ..... മഴ നനഞ്ഞു വരാന്‍ മനപൂര്‍വ്വം കുടയെടുക്കാതെ പോയ ആ നാളുകളെ ഒര്മിപിച്ചതിനു നന്ദി ....കൊള്ളാം നല്ല എഴുത്ത്....
ReplyDeleteManoharam, Athimanoharam/ Evide Olichirunnu ??
ReplyDelete"Mazhayil aliyumbozhum
Murukke pidichente
Mudiyizhakalil Oonjaalaadunnoru
Thulasi kathirinte""
Namovakam Kave
Manoharam, Athimanoharam/ Evide Olichirunnu ??
ReplyDelete"Mazhayil aliyumbozhum
Murukke pidichente
Mudiyizhakalil Oonjaalaadunnoru
Thulasi kathirinte""
Namovakam Kave