തിരക്കേറിയ ട്രാമിൽ നിന്ന്
പുറം ലോകത്തേയ്ക്ക്
ഒഴുകിപ്പരക്കുന്ന ഞാൻ
നിന്നെ മാത്രം തേടുന്ന കണ്ണുകളോടെ
ഈ മഞ്ഞ വെയിൽ പുതപ്പിനുള്ളിൽ
എത്ര ജന്മങ്ങളിങ്ങനെ ?
കൽക്കട്ടയുടെ തെരുവുകളിൽ
കാളീഘട്ടിൽ
ഹൂഗ്ലിയുടെ തീരങ്ങളിൽ
ഹൗറയുടെ ചരിത്രത്തിൽ
ബാവുൾ സംഘങ്ങളിൽ
പൂവും പുല്ക്കൊടിയും
പുസ്തകമാകുന്ന ശാന്തിനികേതനിൽ
എല്ലാ യാത്രകളും
നിന്നെ കണ്ടെത്തുവോളം
മാറ്റി വച്ചിരിക്കുന്നു ഞാൻ
തെരുവിലെ കുഞ്ഞു കൈകൽ നീട്ടുന്ന
ശംഖുവളകളിൽ
മറവിയിലാഴ്ത്തണം
കരിവളകളുടെ ഭൂതകാലത്തെ
പുലരും വരെ ഞാനീ
തെരുവീഥികളെ കടമെടുക്കുന്നു
നീ പോലും അറിയാതെ
നിന്റെ ഒപ്പം നടന്നു തീർക്കട്ടെ
ഞാൻ ഈ രാവ്
സ്വപ്നാടനങ്ങൽക്കൊടുവിൽ
കൊതി തീരെ നീ കഴിച്ച
മിഷ്ടിദൊയിയുടെയും
രസഗുളയുടെയും
പങ്കു ചോദിച്ചെന്റെ
യരികത്തു
കാവലിരിക്കുന്ന
ഉറുമ്പിൻ കൂട്ടങ്ങൾ
പുറം ലോകത്തേയ്ക്ക്
ഒഴുകിപ്പരക്കുന്ന ഞാൻ
നിന്നെ മാത്രം തേടുന്ന കണ്ണുകളോടെ
ഈ മഞ്ഞ വെയിൽ പുതപ്പിനുള്ളിൽ
എത്ര ജന്മങ്ങളിങ്ങനെ ?
കൽക്കട്ടയുടെ തെരുവുകളിൽ
കാളീഘട്ടിൽ
ഹൂഗ്ലിയുടെ തീരങ്ങളിൽ
ഹൗറയുടെ ചരിത്രത്തിൽ
ബാവുൾ സംഘങ്ങളിൽ
പൂവും പുല്ക്കൊടിയും
പുസ്തകമാകുന്ന ശാന്തിനികേതനിൽ
എല്ലാ യാത്രകളും
നിന്നെ കണ്ടെത്തുവോളം
മാറ്റി വച്ചിരിക്കുന്നു ഞാൻ
തെരുവിലെ കുഞ്ഞു കൈകൽ നീട്ടുന്ന
ശംഖുവളകളിൽ
മറവിയിലാഴ്ത്തണം
കരിവളകളുടെ ഭൂതകാലത്തെ
പുലരും വരെ ഞാനീ
തെരുവീഥികളെ കടമെടുക്കുന്നു
നീ പോലും അറിയാതെ
നിന്റെ ഒപ്പം നടന്നു തീർക്കട്ടെ
ഞാൻ ഈ രാവ്
സ്വപ്നാടനങ്ങൽക്കൊടുവിൽ
കൊതി തീരെ നീ കഴിച്ച
മിഷ്ടിദൊയിയുടെയും
രസഗുളയുടെയും
പങ്കു ചോദിച്ചെന്റെ
യരികത്തു
കാവലിരിക്കുന്ന
ഉറുമ്പിൻ കൂട്ടങ്ങൾ
"എല്ലാ യാത്രകളും
ReplyDeleteനിന്നെ കണ്ടെത്തുവോളം
മാറ്റി വച്ചിരിക്കുന്നു ഞാൻ "
പുറം യാത്രകളും, അകം യാത്രകളും അങ്ങനെ തന്നെയാണ്. അല്ലേ!?
കുറേനാളിനു ശേഷമാണീ വഴി...
ആശംസകൾ ശ്രീജ!
ജീവിതം കണ്ടെത്തല്‍ തന്നെയാണല്ലേ
ReplyDeleteകൊള്ളാം ....ഈ നടത്തം
ReplyDeleteഈ 'നീ ' ഈശ്വരൻ ? നല്ല കവിത :)
ReplyDeleteപൂവും പുല്ക്കൊടിയും
ReplyDeleteപുസ്തകമാകുന്ന കവിത
തെരുവിലെ കുഞ്ഞു കൈകൽ നീട്ടുന്ന
ReplyDeleteശംഖുവളകളിൽ
മറവിയിലാഴ്ത്തണം
കരിവളകളുടെ ഭൂതകാലത്തെ .....ഒത്തിരി ഇഷ്ടം ശ്രീജ,,,,,,,,,,,നാട്ടില്‍ വന്ന ഹാങ്ങ് ഓവര്‍ ആണോ .......?തുടരുക യാത്രകള്‍,,,
പുലരും വരെ ഞാനീ
ReplyDeleteതെരുവീഥികളെ കടമെടുക്കുന്നു
നീ പോലും അറിയാതെ
നിന്റെ ഒപ്പം നടന്നു തീർക്കട്ടെ
ഞാൻ ഈ രാവ്
നല്ല നടത്തം.
ഇഷ്ടായി
Good writing dear
ReplyDeletedeviyuTe swapnaaTangal
ReplyDeleteThis comment has been removed by the author.
ReplyDeleteപുലരും വരെ ഞാനീ
ReplyDeleteതെരുവീഥികളെ കടമെടുക്കുന്നു
നീ പോലും അറിയാതെ
പുലരും വരെ ഞാനീ
ReplyDeleteതെരുവീഥികളെ കടമെടുക്കുന്നു
നീ പോലും അറിയാതെ
Nicely articulated .. Keep writing srikuti - Manu
ഓഹൊ കല്‍ക്കട്ടയില്‍ പോയോ!ഈ കവിത എനിക്ക് കുറെ നല്ല ഓര്‍മകള്‍ തന്നു..ട്രാമും മെട്രോയും,ഇന്ത്യന്‍ മ്യൂസിയവും,സയന്‍സ് സിറ്റിയുമൊക്കെ ആദ്യമായി കണ്ടത് 1998ല്‍ ഞങ്ങള്‍ കോളേജില്‍നിന്ന് ടൂര്‍ പോയപ്പോഴാണ്..പിന്നീട് പലപ്പോഴും അവിടെ പോയെങ്കിലും എനിക്ക് എന്തോ അദ്യത്തെ യാത്രയാണ് കൂടുതലിഷ്ടം...
ReplyDelete“എല്ലാ യാത്രകളും
നിന്നെ കണ്ടെത്തുവോളം
മാറ്റി വച്ചിരിക്കുന്നു ഞാൻ “ :)
നാളുകൾക്കു ശേഷം വായിക്കുന്നു...
ReplyDeleteനല്ല വരികള്ക്ക് നന്ദി.
oru huka valicha sukham tharunnu sreejaa good (Y)
ReplyDeleteGreat blog here! Also your website loads up very fast! What host are you
ReplyDeleteusing? Can I get your affiliate link to your host? I wish my site loaded up as fast as yours lol
My page: stock market trading hours ()
Ella Yaathrakalum Anweshanangal aakunnu
ReplyDelete