Sunday, February 15, 2015

ഒഴുകുക...മുൻപോട്ടു

ബാല്യ കാലത്തെ ശീലങ്ങളെ-
യൊന്നുമേ വിട്ടു കളഞ്ഞിട്ടില്ല ഞാൻ
ഐസ്ക്രീംകാരന്റെയും മിട്ടായിക്കാരന്റെയും പിന്നാലെ
എനിക്കുമൊന്നു  എനിക്കുമൊന്നെന്നു പറഞ്ഞു നടക്കും പോലെ
ഈ ജീവിതക്കാഴ്ചയിൽ
ഓരോ വേദനകളുടെ പിന്നാലെയും
പങ്കു ചോദിച്ചു ചെല്ലുന്നു.

ഹേയ് , എന്താ കാണാത്ത പോലെ
അതെന്താ എനിക്കൊന്നുമില്ലേ?
എന്ന്  ചോദിച്ചു വാങ്ങും
ഓരോന്നും

ചെളിവെള്ളത്തിൽ ചാടി മറിഞ്ഞു കളിക്കാനുള്ള
കൊതിയൊന്നും മറക്കാതിപ്പോൾ
ഓരോ ചതിക്കുഴികളിൽ വീണു തീർക്കുന്നു
മുടിയോളം നനച്ച ചെളിയോടു പരിഭവമില്ലാതെ
വഴിയിലൊരു തെളിനീർ കാണാതിരിക്കില്ലെന്ന്
ഉത്സാഹത്തോടെ മുൻപോട്ടു തന്നെ

കാലും മുട്ടും മുറിച്ച
മുൾപ്പടർപ്പിനോട്
പരാതിയെന്തിനു ?
മുള്ളില്ലെന്ന് കരുതിയതു ഞാനല്ലേ?
ചെടിയൊന്നും പറഞ്ഞില്ലല്ലോ
ചാടി കളിക്കെന്നോ
നോവില്ലെന്നോ ഒന്നും

ഓരോ മുറിപ്പാടും
ഓരോ നോവും
ഒരോർമ്മ മാത്രമായി
കാഴ്ചകളിൽ കൗതുകം നിറച്ചു
യാത്ര ഇനിയും മുൻപോട്ടു തന്നെ.

15 comments:

  1. വേദനകളെ സ്നേഹിക്കാനും ഒരു കഴിവു വേണം ല്ലെ:-(

    മൌനം ഉപേക്ഷിചതില്‍ സന്തോഷമ്:-)

    ReplyDelete
    Replies
    1. Thanks a lot dear ....ezhuthane marannu thudangumpol ee commente oru santhoshamanu...

      Delete
  2. കാലും മുട്ടും മുറിച്ച
    മുൾപ്പടർപ്പിനോട്
    പരാതിയെന്തിനു ?
    മുള്ളില്ലെന്ന് കരുതിയത്‌ ഞാനല്ലേ?
    ചെടിയൊന്നും പറഞ്ഞില്ലല്ലോ
    ചാടി കളിക്കെന്നോ
    മുള്ളില്ലെന്നോ ഒന്നും

    വളരെ ഇഷ്ടമായി.
    മാറ്റങ്ങള്‍ വരുത്തുന്ന കാഴ്ചകളില്‍
    തെറ്റിന്റെ സ്ഥാനം ആപേക്ഷികമായി...
    ആഴത്തിലിറങ്ങുന്ന സുന്ദരമായ വരികള്‍

    ReplyDelete
    Replies
    1. kaalam chellum thorum seri thettukal maari mariyunnu...santhosham vayanakku...

      Delete
  3. അണയാതെ കത്തുന്ന വിളക്കിന്റെ വെളിച്ചത്തിലേക്ക് വർണചിറകുകൾ വീശി ഞാൻ പറന്നു ചെന്നപ്പോഴും ആരും എന്നോട് പറഞ്ഞില്ല.എന്റെ ചിറകുകളെപ്പോലെ എന്റെ സ്വപ്നങ്ങളും വെന്തുവെണ്ണീരാവുമെന്നു....

    ReplyDelete
  4. ബാല്യ കാലത്തിന്‍റെ ഓര്‍മ തുടിപ്പുകള്‍ എത്ര മനോഹരം ആണ് , ഇന്നത്തെ ജീവിതത്തിന്‍റെ മനോഹാരിത പോലും ആ ഓര്‍മ്മകള്‍ തന്നെ അല്ലെ , നന്നായിടുണ്ട്

    ReplyDelete
  5. യാത്ര മുന്നോട്ട് തന്നെ!!

    ReplyDelete
  6. Faiz Ahmed Faiz (Paakisthaani kavi) paranju -
    "Swapnangal illaatha vaathilukal adachekku, aarum angottu kadannu varaathirikkatte"

    Ezhuthoooo, Ezhuthoooo

    ReplyDelete
  7. മുന്‍പോട്ടുള്ള യാത്രയ്ക്ക് മംഗളങ്ങള്‍

    ReplyDelete
  8. വഴിയിലൊരു തെളിനീർ കാണുമെന്ന പ്രതീക്ഷയോടെ മുന്നോട്ട്‌.

    ReplyDelete