Monday, March 23, 2015

താഴേയ്ക്ക്... താഴേയ്ക്ക്

പച്ച നിറം വാർന്ന്
മെല്ലെ മെല്ലെ
ചുവപ്പിലേയ്ക്കും
മഞ്ഞയിലേയ്ക്കും
കാഴ്ചയ്ക്ക്  കൗതുകം തീർത്തു
പിന്നെ ഞെട്ടറ്റു
താഴേയ്ക്ക്
 താഴേയ്ക്ക്

എത്ര മെല്ലെയാണ്
നമ്മൾ അടർന്നകന്നത്.
പുറം കാഴ്ചയിൽ
മുറിവുകളൊന്നും
അവശേഷിപ്പിക്കാതെ
തളിരിലകളിൽ സ്വപ്നങ്ങളെ
ചേർത്ത് വച്ച് നീയും
നാളെയ്ക്ക്  മുളപൊട്ടാവുന്ന
സ്വപ്നങ്ങളെ മണ്ണിലുറക്കി ഞാനും .. 

17 comments:

  1. എത്ര മെല്ലെയാണ്
    നമ്മൾ അടർന്നകന്നത്.

    ReplyDelete
  2. തളിരിലകളിൽ സ്വപ്നങ്ങളെ
    ചേർത്ത് വച്ച് നീയും
    നാളെയ്ക്ക് മുളപൊട്ടാവുന്ന
    സ്വപ്നങ്ങളെ മണ്ണിലുറക്കി ഞാനും ..

    ReplyDelete
    Replies
    1. സന്തോഷം ...വായനയ്ക്ക്...ആദ്യത്തെ ഈ അഭിപ്രായത്തിനു

      Delete
  3. നാളെ വീണ്ടും പുതിയ ഇലകളായ് പുതിയ വര്ണ്ണങ്ങളായ് പുനര്ജ്ജനിക്കാന്!

    ReplyDelete
    Replies
    1. പ്രതീക്ഷകൾ ബാക്കിയാവുന്നു അപ്പോളും ..അല്ലെ

      Delete
  4. അടര്‍ന്നകലുന്നത് ഒരു പ്രകൃതിനിയമമാണോ എന്തോ

    ReplyDelete
    Replies
    1. Athe, Akalanam, Akaluka Thanne Venam

      Delete
    2. ഒന്നിക്കുകയും അകലുകയും ചെയ്യുക ജീവിതത്തിന്റെ ,ഭാഗമല്ലേ..ഉദയാസ്തമയങ്ങൾ പോലെ

      Delete
  5. പുറംകാഴ്ചയിൽ മുറിവുകൾ കാണുന്നില്ലെങ്കിലും!!!!

    ReplyDelete
    Replies
    1. മുറിവുകളൊന്നും അങ്ങനെ കാണുകയില്ല തന്നെ

      Delete
  6. Nalloru Kavitha/
    Hridayathe Vindu pilarthiya Murivukal Kaanaanaavillaallo/
    Anubhavikkaanalle aavullu
    Even then aa Vedana etra Madhura tharamaakunnu and
    Love a splendid thing
    Thangsungo

    ReplyDelete
    Replies
    1. :) സന്തോഷം ..വായനക്കും ഈ അഭിപ്രയങ്ങൾക്കും .

      Delete
  7. നഷ്ടപ്രണയത്തെ വരച്ച് കാ‍ട്ടിയത് ഷ്ടപ്പെട്ടു. അത് പക്ഷെ കവിതാന്നൊന്നും സമ്മതിച്ച് തരൂല. ഹും!

    ആശംസോൾട്ടാ :)

    ReplyDelete
    Replies
    1. :) കവിതയല്ലെന്ന് സമ്മതിച്ചോ. അത് മതി..നന്ദി ഈ വഴി വന്നതിനും ഈ അഭിപ്രായത്തിനും

      Delete
  8. എത്ര മെല്ലെയാണ്
    നമ്മൾ അടർന്നകന്നത്.

    ReplyDelete
    Replies
    1. സന്തോഷം ....വായനക്ക്.അഭിപ്രായത്തിനു

      Delete