Monday, April 6, 2015

തപാൽക്കവിത

മേൽവിലാസക്കാരനില്ലാത്തതിനാൽ
എന്നുമെന്നും
എന്നിലേയ്ക്ക്  തന്നെ
മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

തുരുമ്പു മണക്കുന്ന തപാൽപ്പെട്ടിയുടെ
ഇത്തിരി വെളിച്ചത്തിൽ നിന്ന്
കാടിറങ്ങി
മലയിറങ്ങി
പുഴ കടന്നു
മഴ നനഞ്ഞോ
വിയർത്തൊലിച്ചോ
ആയാസപ്പെട്ട്‌ നടന്നോ
സൈക്കിളിലേറിയോ
സഞ്ചിക്കുള്ളിൽ ഞെങ്ങി ഞെരുങ്ങിയും
കക്ഷത്തിലടുക്കി പിടിച്ചും
പല താളത്തിൽ
തെളിഞ്ഞും മാഞ്ഞും
നെഞ്ചിൽ പതിക്കുന്ന മുദ്രകൾ

എത്ര ഇടങ്ങളിങ്ങനെ കടക്കണം
കാത്തിരിക്കുന്നൊരു
കൈകളിലെത്തിച്ചേരാൻ
വരും വരുമെന്ന് കാത്തു കുഴഞ്ഞോ
വന്നില്ലെങ്കിൽ എനിക്കെന്തെന്ന ഭാവത്തിൽ
വായനാമുറിയിലേതോ വരികളിലുടക്കിയ നാട്യത്തിലോ
എങ്ങനെയാവും എങ്ങനെയാവും?

എഴുത്തുപലകയിലോ
തലയിണയിലോ
എവിടെ  വച്ചാവും
ആദ്യാവസാനം കൊതിയോടെ
വായിച്ചു തീർക്കുക
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കുക
വിയർത്ത ഉള്ളംകയ്യും
അറിയാതെ നിറഞ്ഞ കണ്ണും
വാക്കുകളെ കൂട്ടിക്കലർത്തി
ഭൂപടം വരച്ചു പഠിക്കുക
നീണ്ട ഇടവേളകളില്ലാതെ
വീണ്ടും വീണ്ടും സ്വന്തമാക്കുക .

സ്വപ്നവേഗങ്ങളിലങ്ങനെ  പാറിപ്പറക്കെ
പതിവ് പോലെ
മടങ്ങിയെത്തിയിട്ടുണ്ട് ഞാൻ
എന്നിലേയ്ക്ക് തന്നെ .

33 comments:

  1. മേൽവിലാസക്കാരനില്ലാത്തതിനാൽ
    എന്നുമെന്നും
    എന്നിലേയ്ക്ക് തന്നെ
    മടങ്ങിയെത്തുന്നൊരു കത്താണ് ഞാൻ.

    ReplyDelete
  2. Replies
    1. Thanks a lot maashe...For reading and for the very first comment.

      Delete
  3. അഞ്ചലോട്ടക്കാരന്റെ മകള്‍ ഒന്നും പറയാനില്ലാതെ മടങ്ങുന്നു

    ReplyDelete
    Replies
    1. ഹാ ഒരു.പാടിഷ്ടം ...നീയല്ലാതെ ആരിടും ഇങ്ങനെ ഒരു കമന്റ്‌ ...ലവ് യു

      Delete
  4. നന്നായിട്ടുണ്ട്, കേട്ടോ .

    ReplyDelete
  5. നന്നായിട്ടുണ്ട്‌...എന്താണോ എന്തോ എനിക്ക്‌ ചിരി വന്നു.


    ReplyDelete
    Replies
    1. ആഹാ ...ചിരിക്കാൻ തോന്നുന്നത് നല്ലതല്ലേ..ഒരാളെ ചിരിപ്പിക്കുക എന്നതു സന്തോഷമുള്ള കാര്യമല്ലേ

      Delete
  6. വായനക്കാരനെ തലോടുന്ന വരികളില്‍ ഭാവനാവിലാസമുള്ള ഒരു മനസ്സ് ..

    ReplyDelete
    Replies
    1. വളരെ സന്തോഷം .വായനക്കും അഭിപ്രായത്തിനും

      Delete
  7. ഇങ്ങനെയൊക്കെ ആണങ്കില്‍ മേല്‍ വിലാസമില്ലാത്തതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു..നന്നായിട്ടുണ്ട്..എന്ന് പറഞ്ഞാല്‍ ശരിയല്ല...വളരെ നന്നായിട്ടുണ്ട്

    ReplyDelete
  8. "എഴുത്തുപലകയിലോ
    തലയിണയിലോ
    എവിടെ വച്ചാവും
    ആദ്യാവസാനം കൊതിയോടെ
    വായിച്ചു തീർക്കുക ..."
    വായിച്ചു തീര്‍ന്നാലും ചുരുട്ടി വച്ചും നിവര്‍ത്തി പിടിച്ചും തുടരട്ടെ ഈ സുകൃത വായന ....

    ReplyDelete
  9. It has a Philosophical Beauty/ Add a bit of lyrical beauty also/
    Kaviyde Nireekshanam Valare aazhathilullathaakunnu/ I see spiritualism in/Aathmaarthayude thudippu athil sprashichu ariyaam/
    Abhinandanangal/ Ezhuthoo/ Kaathirikkunnu

    ReplyDelete
    Replies
    1. Baalu maashe,Thanks a lot for these comments.Will try to improve.Yr words encourage a lot

      Delete
  10. കവിത വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  11. വളരെ നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. തിരക്കിനിടയിലും വായിച്ചതിനു അഭിപ്രായം എഴുതിയതിനു മനസ്സ് നിറഞ്ഞ നന്ദി ജയേട്ട

      Delete
  12. എവിടെ പോയാലും അവനവനിലെയ്ക്ക് ഒരിക്കല്‍ തിരികെ എത്തിത്തന്നെയാകണം......

    ReplyDelete
  13. പല വഴികളിലൂടെയും സഞ്ചരിച്ച് ഒടുവിൽ മേൽവിലാസക്കാരനില്ലാതെ മടങ്ങിയെത്തുന്ന കത്ത്... മാറ്റങ്ങളുടേതായ പല ഘട്ടങ്ങളിലൂടെയും സഞ്ചരിച്ച് ഒടുവിൽ തന്നിലേക്കു തന്നെ മടങ്ങുന്ന ജീവിതം... നല്ല വായനാനുഭവം തന്ന കവിതയ്ക്ക് ആശംസകൾ.
    പിന്നെ... എന്റെ അച്ഛൻ പോസ്റ്റുമാസ്റ്ററായിരുന്നു... :)

    ReplyDelete
    Replies
    1. വായനക്ക് ,അഭിപ്രായം എഴുതിയതിനു എല്ലാം ഹൃദയം നിറഞ്ഞ നന്ദി ...
      കത്തുകൾ ഓർമ്മകളായി മാറുന്ന കാലത്തിലാണ് നമ്മൾ

      Delete
  14. കുറെ നാളിനു ശേഷം.. ഞാനും എന്നിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് !!! നിനക്ക് സ്നേഹം...

    ReplyDelete
    Replies
    1. വായനക്കും ഈ അഭിപ്രായത്തിനും സ്നേഹം

      Delete
  15. മേൽവിലാസക്കാരനില്ലാത്തതിനാൽ
    എന്നുമെന്നും
    എന്നിലേയ്ക്ക്  തന്നെ
    മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

    ReplyDelete
    Replies
    1. സന്തോഷം ഈ വഴി വന്നതിനു ..ഈ അഭിപ്രായത്തിനു

      Delete