Friday, April 24, 2015

ഒരു മരുഭൂമിയാവുക എത്ര എളുപ്പമെന്നോ?


ഒരു മരുഭൂമിയാവുക എത്ര എളുപ്പമെന്നോ?
എണ്ണമറ്റ പൂക്കളും ചെടികളും
ആകാശം തൊടുന്ന മരങ്ങളും
കാടനക്കങ്ങളും
ആത്മവിലലിയുന്ന
സുഗന്ധങ്ങളും
നിർത്താതെ കഥ പറഞ്ഞു ഒഴുകുന്ന
അരുവികളും
പലവർണ്ണക്കിളികളും
പലനേരങ്ങളിൽ
പലവേഗങ്ങളിൽ
 വീശിയടിച്ചും
തൊട്ടു തലോടിയും
കുസൃതി കാട്ടുന്ന കാറ്റും
എല്ലാമിങ്ങനെ ഉള്ളിലൊതുക്കി
പുറമേയ്ക്കൊരു മരുഭൂമിയാവുക

ആരും കേൾക്കാതെ ഉള്ളിലമർത്തിയ
വേലിയേറ്റങ്ങളുണ്ട്
വേവുന്ന ചൂടെന്നു പുറമേയ്ക്ക് വിയർക്കുമ്പൊഴും
ഉള്ളു നിറയ്ക്കുന്ന നിലാക്കുളിരുണ്ട്
തീ പെയ്യുന്ന വെയിലിൽ
വെള്ളം വെള്ളമെന്ന്
ഓരോ യാത്രികനുമുരുകും
ആരുമറിയില്ല ഉള്ളിലടങ്ങിയ കടലിനെ
വേവുന്ന കാലുകൾ നീട്ടി വലിച്ചു
മരുപ്പച്ചകൾ തേടിയവർ നടന്നകലു.

36 comments:

  1. ആരുമറിയില്ല ഉള്ളിലടങ്ങിയ കടലിനെ ....

    ReplyDelete
    Replies
    1. ആരുമറിയില്ല ഉള്ളിലടങ്ങിയ കടലിനെ
      വേവുന്ന കാലുകൾ നീട്ടി വലിച്ചു
      മരുപ്പച്ചകൾ തേടിയവർ നടന്നകലും,,,,

      Delete
  2. മരുഭൂമികൾ ഉണ്ടാവുന്നത്.. കഥപരയുന്നത് .. കടലാവുന്നത് :)

    ReplyDelete
  3. നന്നായിട്ടുണ്ട് ചേച്ചി....."ആരുമറിയില്ല ഉള്ളിലടങ്ങിയ കടലിനെ
    വേവുന്ന കാലുകൾ നീട്ടി വലിച്ചു
    മരുപ്പച്ചകൾ തേടിയവർ നടന്നകലും"...

    ReplyDelete
  4. Aathmaavil aliyunna Sugandhangalum, Swargeeya poomkaavangalum, manam mayakkunna poonilaavum, kochu kochu aruvikalum, Ullil othuki marachu verum oru marubhhomi aayi maaruka, Nissamgathayode/
    Manoharam, Athi manoharam
    Namovakam Kave
    Kavikku Namovakam

    ReplyDelete
    Replies
    1. ബാലു മാഷെ നന്ദി പറയുന്നില്ല ഞാൻ ..സന്തോഷം ഈ വാക്കുകൾക്കും വായനക്കും

      Delete
  5. ആരും കേൾക്കാതെ ഉള്ളിലമർത്തിയ
    വേലിയേറ്റങ്ങളുണ്ട്

    ഇഷ്ടായി.

    ReplyDelete
    Replies
    1. സന്തോഷം ...ഈ വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി

      Delete
  6. ആരും അറിയാതെ ഉള്ളിലമർത്തിയ നൊമ്പരക്കനലുകൾക്കെത്ര ഭാരം!!!

    ReplyDelete
    Replies
    1. വരികളായി പെയ്തൊഴിയുന്ന ഭാരം :)

      Delete
  7. മരുഭൂമിയിനുള്ളില്‍ എത്ര ജീവനുകളുണ്ടെന്നോ

    ReplyDelete
    Replies
    1. ഒരു പാട് ജീവനുകൾ ...പ്രാണന്റെ ഉറവകൾ

      Delete
  8. ellam ullilothukkunna marubhoomiyaavuka..marubhoomikku orupaadu parayanundaavum...

    ReplyDelete
    Replies
    1. മുകിലേ സന്തോഷം ഈ വഴി വന്നതിൽ

      Delete
  9. ചിലപ്പോൾ ഒക്കെ ഈ ഞാനും ഒരു മരുഭൂമി ആണ് , നെഞ്ചകത്ത് തീ കോരിയിട്ടു ആരൊക്കെയോ ചവിട്ടി മെതിച്ചു പോകുമ്പോൾ മഴക്കായി കാത്തിരിക്കുന്ന വെയില് മാത്രം പൂക്കുന്ന നീണ്ട വരണ്ട മരുഭൂമി..കവിത മനോഹരം.

    ReplyDelete
    Replies
    1. ഒരുപാടൊരുപാട് സന്തോഷം ...

      Delete
  10. സത്യം പറഞ്ഞാല്‍ ബ്ലോഗ് വഴികളില്‍ വന്നിട്ട് കാലം കുറേ ആയി. ഇത് ആകസ്മികമായി കണ്ടതാണ്. ഒത്തിരി ഇഷ്ടമായി.

    ReplyDelete
    Replies
    1. വളരെ സന്തോഷം ..ഈ വരവിനു,വായനക്ക് ,അഭിപ്രായത്തിനു

      Delete
  11. നന്നായിണ്ട്

    ReplyDelete
  12. പുറമേയ്ക്കൊരു മരുഭൂമിയാവുക

    ReplyDelete
  13. ആരും കേൾക്കാതെ ഉള്ളിലമർത്തിയ
    വേലിയേറ്റങ്ങളുണ്ട്
    വേവുന്ന ചൂടെന്നു പുറമേയ്ക്ക് വിയർക്കുമ്പൊഴും
    ഉള്ളു നിറയ്ക്കുന്ന നിലാക്കുളിരുണ്ട്

    <3

    ReplyDelete
  14. ശ്രീ......എല്ലാമിങ്ങനെ ഉള്ളിലൊതുക്കി
    പുറമേയ്ക്കൊരു മരുഭൂമിയാവുക !!!

    ReplyDelete
  15. നല്ല ചിന്ത , എഴുത്ത് ഒരുപാട് ഇഷ്ട്ടപെട്ടു.

    ReplyDelete
  16. മരുഭൂമിയാവുന്നത് എളുപ്പമല്ല. നല്ല എഴുത്ത്.

    ReplyDelete
    Replies
    1. വളരെ സന്തോഷം .വായനക്കും ഈ അഭിപ്രായത്തിനും

      Delete
  17. വേവുന്ന ചൂടെന്നു പുറമേയ്ക്ക് വിയർക്കുമ്പൊഴും
    ഉള്ളു നിറയ്ക്കുന്ന നിലാക്കുളിരുണ്ട് ...
    മനോഹരമായ വരികള്‍...!!!

    ReplyDelete