Tuesday, July 7, 2015

അവിടെയൊരു പുഴ ഒഴുകിയിരുന്നെന്നു

ഓർമ്മയുടെ ഹെയർപിൻ വളവുകൾക്കപ്പുറം
 ഒരു പുഴ ഒഴുകിയിരുന്നെന്നു
ഊട്ടി വളർത്തിയ കാടൊരു
അമർത്തിയ തേങ്ങലായിരുകരയിലും

മീൻ സ്വപ്നങ്ങളിൽ മയങ്ങിയൊരു പൊന്മാൻ
ഇല്ലാത്തയാഴത്തിൽ മുങ്ങിപ്പൊങ്ങുന്നു
ഓർമ്മകളുടെ ആവർത്തനമായി
മരക്കൊമ്പിലിരുന്നൊരു ഇല്ലാമീനിനെ
കൊത്തിപ്പറിച്ചു വിശപ്പടക്കുന്നു.

തുടക്കവും ഒടുക്കവുമില്ലാത്ത യാത്രയിൽ
ഉരഞ്ഞടർന്ന പരുക്കൻ മുഖത്തെ
ഓർത്തോർത്തിരിക്കുന്നു
പാതിവഴിയിൽ പൊടുന്നനെ
ഒറ്റക്കായി പോയ
ഉരുളൻ കല്ലുകൾ

ഓർമ്മയിലിപ്പോഴും
മുട്ടോളം അരയോളം
നിറഞ്ഞൊഴുകുന്ന തണുപ്പ്
എല്ലാം മറന്നേ പോയെന്ന നാട്യത്തിൽ
ചുവടനക്കാതിരുകരകളിലും
നിരാസത്തിന്റെ ഇലയനക്കങ്ങൾ
എങ്കിലും
ആർത്തിയോടെ
കണ്ണീരോടെ
പലവഴി തിരഞ്ഞോടുന്നു
വേരുകൾ

ലോകത്തെയാകെ പുറത്താക്കി
തോടിനുള്ളിൽ ഉറങ്ങുമ്പോഴും
ഒഴുക്കിന്റെ ഗതിവേഗത്തിനായി
കാത്ത് കാത്ത്  കല്ലായി പോയ ചിലർ

എങ്കിലും
കളിക്കിടയിലിങ്ങനെ
പെട്ടെന്നൊരു സുല്ല് പറഞ്ഞു
അടയാളപ്പെടുത്താൻ
ഒന്നും ഒന്നും അവശേഷിപ്പിക്കാതെ
എങ്ങോട്ടാണാവോ
പുഴ ഓടി ഒളിച്ചതു?

22 comments:

  1. അവിടെയൊരു പുഴ ഒഴുകിയിരുന്നെന്നു....

    ReplyDelete
    Replies
    1. എങ്ങോട്ടാണാവോ
      പുഴ ഓടി ഒളിച്ചതു?...............

      Delete
  2. Puzha Veendum ozhukum, Kara thalirkkum
    Angine Angine
    Verum kallukal aazhangalil
    Shaapavum peri kidakkum
    Orikkalum mochanamillaathe

    Priya Suhrthe, Manohara varikal vaayikkaan thannathinu Romba Nanri

    ReplyDelete
    Replies
    1. നന്ദി പറയുന്നില്ല ബാലു മാഷെ ..

      Delete
  3. എങ്ങോട്ടാണാവോ...????
    നല്ല കവിത. ഒരുപാടിഷ്ടമായി.!!

    ReplyDelete
  4. നല്ല പുരോഗതിയുണ്ട് എഴുത്തിൽ.
    ഇനിയും കാണൂന്ന രംഗങ്ങളെ വന്യമായി ഭാവനയാൽ റീഫോർമാറ്റ് ചെയ്തു നന്നായി എഴുതുക.

    ReplyDelete
    Replies
    1. സന്തോഷം ..വായനക്കും അഭിപ്രായത്തിനും

      Delete
  5. ലോകത്തെയാകെ പുറത്താക്കി
    തോടിനുള്ളിൽ ഉറങ്ങുമ്പോഴും
    ഒഴുക്കിന്റെ ഗതിവേഗത്തിനായി
    കാത്ത് കാത്ത് കല്ലായി പോയ ചിലർ

    ചിലര്‍ മാത്രമല്ലെന്ന് തോന്നുന്നു.
    വരികളും ഭാവനയും ഏറെ ഇഷ്ടായി.

    ReplyDelete
  6. എങ്കിലും
    ആർത്തിയോടെ
    കണ്ണീരോടെ
    പലവഴി തിരഞ്ഞോടുന്നു
    വേരുകൾ ..manoharam,,,,,,,,,,,

    ReplyDelete
  7. പുഴയൊക്കെ ശരിയ്ക്കും ഇല്ലാതാകുവോ ശ്രീജേച്ചീ???

    പലതവണയുള്ള വായനയിൽ മനസ്സിലൊരു ഗദ്ഗദം വന്ന് മൂടി.

    (ഹെയർപ്പിൻ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ ഒരു അധികപ്പറ്റായി തോന്നി.)

    ReplyDelete
    Replies
    1. സന്തോഷം സുധി. ഈ വായനക്കും അഭിപ്രായത്തിനും.ഇംഗ്ലീഷ് വാക്കുകൾ വരാതെ ശ്രദ്ധിക്കാം

      Delete
  8. പെട്ടെന്ന് ഇല്ലാതെയാകുന്ന ചിലതുണ്ടല്ലോ!

    ReplyDelete
    Replies
    1. അതേ ..തീർത്തും പ്രതീക്ഷിക്കാത്ത നേരങ്ങളിലെ ചില വഴിപിരിയലുകൾ

      Delete
  9. A RIVER THAT IS FAIR.
    AND NEVER AT LEISURE..
    MAY BE MERE TEAR..!

    NICE POEM.

    GUD WISHES...........

    ReplyDelete
    Replies
    1. Wow...Thanks a lot Sougandhikam.Thanks for the beautiful comment

      Delete