Sunday, July 3, 2011

ജീവിതം

ഒന്നു നില്‍ക്കെന്റെ കുഞ്ഞേ
ഈ പ്രഭാതമെത്ര സുന്ദരം
കാതോര്‍ത്താല്‍ കേള്‍ക്കാമൊരു
കിളിപ്പാട്ട്,
കവിളില്‍ ചുവപ്പണിഞ്ഞു
സുന്ദരിയാകുന്നൊരു ആകാശം
സൂര്യന്റെ ആദ്യ കിരണങ്ങളെ
വാരിപ്പുണരുന്ന ഭൂമി
ഇലത്തുമ്പില്‍ അടരാന്‍  മടിക്കുമൊരു
മഞ്ഞിന്‍ കണം
പാതി വിരിഞ്ഞ മൊട്ടിനുള്ളില്‍
തുമ്പിക്കൊരു തേന്‍ കുടം

 ഇതൊന്നും കാണാതെ,
കേള്‍ക്കാതെ,അറിയാതെ
ചടുതിയില്‍ പായുന്നോരെന്റെ
ചേലത്തുമ്പില്‍ പിടിച്ചു നിര്‍ത്തി
കഥ പറയാന്‍ ആഞ്ഞത്
ജീവിതമല്ലാതെ മറ്റാരാണ്‌?

നാളെയാകട്ടെ
ഇന്നോരല്പം ധൃതിയിലാണെന്നു അറിഞ്ഞു കൂടെ ?

വീണ്ടും വഴി തടഞ്ഞു പറയുന്നു ജീവിതം!
എത്ര നാളായി ഒന്നു കണ്ടിട്ട്
മുഖത്തോട് മുഖം നോക്കിയിട്ട്
ഒരു കഥയും കിന്നാരവും പറഞ്ഞിട്ട്
എന്നും കണ്ടിട്ടും കാണാത്ത പോലെ
എങ്ങോട്ടെയ്ക്കാണ് ഈ ഓട്ടം?

15 comments:

  1. ബാലസാഹിത്യം ആണോ ? :-)

    ReplyDelete
  2. "എങ്ങോട്ടാണീ ഒാട്ടം. ?"

    ഒാടാന്‍ വേണ്ടി മാത്രമുള്ള ഒാട്ടത്തില്‍ ഈ ചോദ്യത്തിനു പ്രസക്തിയുണ്ടോ ?

    ReplyDelete
  3. ഈ ഓട്ടം ഒരുനാൽ അവസാനിക്കും..അതുവരെ ഓടുക തന്നെ.

    ReplyDelete
  4. എത്ര നാളായി ഒന്നു കണ്ടിട്ട്
    മുഖത്തോട് മുഖം നോക്കിയിട്ട്

    ഓട്ടമാണല്ലോ..

    ReplyDelete
  5. ഓട്ടം നല്ലതാ ...പുറകിലേക്ക് നോക്കണം ....

    ReplyDelete
  6. 'യു. കെ. കുമാരന്റെ ഒരു കഥയുണ്ട്, ഒരു സ്ത്രീ ഒറ്റയ്ക്ക് ഓടുന്നതിന്റെ രഹസ്യമെന്ത്' എന്ന്. (അതേ പേരുള്ള സമാഹാരത്തില്‍) വായിച്ചിട്ടുണ്ടോ?

    ReplyDelete
  7. ജീവിതം ഓട്ടമാണ്. ഓടി തീരുമ്പോഴായിരിക്കും എന്തിന് വേണ്ടി ഓടി എന്നു ആലോചിക്കുന്നത്. അപ്പോഴായിരിക്കും തിരിച്ചു ഒരു ഓട്ടം അസാദ്ധ്യമാണെന്നു അറിയുക. അല്ലേ?

    ReplyDelete
  8. ഒന്നോ രണ്ടൊ വരികളൊഴിച്ചാല്‍ കവിതയും, ലളിതമായി അവതരിപ്പിച്ച ആശയവും സുന്ദരമായിട്ടുണ്ട്. ആശംസകള്‍!

    ജീവിക്കാന്‍ വേണ്ടി മരിച്ചോടുന്ന ജീവിതം!

    ReplyDelete
  9. ഓട്ടത്തിനിടയിൽ നാം പലതും കാണാതെ പോകുന്നു, ജീവിക്കാൻ മറന്നു പോകുന്നു, അല്ലേ?

    ReplyDelete
  10. നമ്മളൊക്കെ ഓടുകയാണ്. ഒന്നും കാണാതെ, ഒന്നും കേള്‍ക്കാതെ.

    ReplyDelete
  11. അതെ അതെ ഇത്ര തിരക്ക് പാടില്ല

    ReplyDelete
  12. ചിലര്‍ ജീവിക്കാനായി തിരക്കു കൂട്ടുന്നു. മറ്റു ചിലരാകട്ടെ എല്ലാം വെട്ടിപിടിക്കാനുള്ള തിരക്കിലും. ചുരുക്കി പറഞ്ഞാല്‍ തിരക്കില്‍ നിന്നും തിരക്കിലേക്കുള്ള ഓട്ടം. ഒടുവില്‍ എന്തിനാണ്‌ തിരക്കു കൂട്ടിയതെന്ന് ഓര്‍ത്തെടുക്കുമ്പൊഴേക്കും എല്ലാം അവസാനിച്ചു കാണും.

    എനിക്ക്‌ വളരെ ഇഷ്ടമായി ഈ ചിന്ത. ചിന്ത മാത്രമല്ലാട്ടോ, കവിതയും.

    ReplyDelete
  13. വേഗതയുടെ ലോകത്ത്... മെല്ലെപ്പോകുന്നവരുടെ വേഗതയിലാണ് ഈ ലോകം ജീവനം തേടുന്നതെന്നു ആരറിയുന്നു.???

    നല്ല ചിന്തക്ക് ഭാവുകങ്ങള്‍.!

    ReplyDelete
  14. എന്നെപ്പോലെയുള്ള കുട്ടികള്‍ക്കും പെട്ടെന്ന് മനസ്സിലാവുന്നതരത്തിലൊരു കവിത.

    ReplyDelete