മനസ്സിന്നു
മഴ മാഞ്ഞൊരു ആകാശം
കണ്ണ് നീരിന്റെ പേമാരി
നോവിന്റെ മിന്നലാട്ടങ്ങള്‍
ഹൃദയം തകര്‍ക്കുന്ന
ഇടിമുഴക്കങ്ങള്‍
സര്‍വ്വവും കടപുഴക്കിയെറിയുന്ന
കാറ്റിന്റെ കോലാഹലങ്ങള്‍.
ആടി തിമിര്‍ത്തതിനൊടുവില്‍
നിശബ്ദതയുടെ മേലങ്കിയണിഞ്ഞു
നൊമ്പരങ്ങളുടെ പടിയിറക്കം
ഉള്ളിലുറങ്ങിയ വിത്തില്‍
ആദ്യത്തെ മുള
ഇനിയും പെയ്തു തോരാന്‍
ഇടി മുഴക്കവുമായി എത്തിയേക്കാം
ഒരു മഴക്കാലം,എങ്കിലും
വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..
ഒരു മഴത്തോര്ച്ചയില്‍...
ReplyDeleteഒഴുകി തീരുന്നിടത്താണ് മഴവില്ലുകള്‍ ചേക്കേറുന്നത്
ReplyDeleteഇടി മുഴക്കം വസ്സന്തത്തെ പ്രസവിക്കുന്നത്
മഴവില്ലും പൂക്കളും ഉണ്ടാവുക തന്നെ ചെയ്യും.
ReplyDeleteമഴ മഴ സർവ്വത്ര മഴ.....
ReplyDeleteഈ ബ്ളോഗിലെ പത്തോളം കവിതകൾ വായിച്ചു.ഇതേ ആശയങ്ങൾ തന്നെ ഏതെങ്കിലും ഒരു താളത്തിൽ (വൃത്തത്തിൽ)എഴുതാൻ സ്രമിക്കുക.തീർച്ചയായും ഇപ്പോഴത്തെതിനേക്കാൾ ഹൃദ്യമായേക്കാം.അക്ഷരം അല്പംകൂടി വലിപ്പമുള്ളതുമാക്കുക.ആശംസകൾ
ReplyDeleteഎങ്കിലും
ReplyDeleteവിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..
ഈ ശുഭ പ്രതീക്ഷ തന്നെയാണ് ആവശ്യം :)
ഒഴുകട്ടെ ഇനിയും...
ReplyDeleteഭാവുകങ്ങൾ..
ഹാവൂ പെയ്തു തോർന്നല്ലോ. ഇനി വിരിയും മഴവിൽക്കൊടി. നല്ല കവിത.
ReplyDeleteആ മഴക്കൊടുവില്‍ മാനം തെളിഞ്ഞേക്കാം...
ReplyDeleteഭൂമിയില്‍ പുതുനാമ്പുകള്‍ മുളപോട്ടിയേക്കാം...
ചില്ലകളില്‍ പൂക്കള്‍ പുഞ്ചിരി തൂകിയെക്കം ....
അങ്ങനെ ഒരുനല്ല നാളയെ കാത്തിരിക്കാം...
പ്രതീക്ഷയോടെ ...
ഭക്തിപൂര്‍ണമായ ഒരു രാമായണ മാസം നേര്‍ന്നുകൊള്ളുന്നു.
പ്രകൃതിയുടെ ഏത് ഭാവമാണ് ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാല്‍ ഞാന്‍ പറയും മഴ പെയ്തു തോര്‍ന്നു നീലാകാശവുമായി വെളുക്കെചിരിക്കുന്ന ആ ഭാവമാണെന്നു.
ReplyDeleteഈ പ്രസന്നത സകലതിനേയും നിറഞ്ഞ മുഖത്തോടെ സ്വാഗതം ചെയ്യുന്നുണ്ട്. ഇഷ്ടമായി കവിത.
kollaaam.... :))
ReplyDeleteവിരിയാതിരിക്കില്ലൊരു മഴവില്ല്
ReplyDeleteപുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..
തീര്‍ച്ചയായും.
അവസാനവരികൾ കൂടുതൽ നന്ന്
ReplyDelete:-)
ഉപാസന
കാറും കോളും എങ്ങനെ നിറയുമ്പോഴും ഒരു പ്രതീക്ഷക്കതിര്‍.
ReplyDeleteനന്നായിരിക്കുന്നു കവിത
ഒരു മഴ തോര്‍ച്ച്ചയില്‍ വീണ്ടും ജീവിതം ഒഴുകിതുടങ്ങുന്നു. നല്ല കവിത.
ReplyDeleteപ്രതീക്ഷകള്‍.....! നല്ലത്
ReplyDeleteമിക്ക കവിതകളിലേയും പോലെതന്നെ ഇതിലേയും അവസാന വരികളാണ് കൂടുതല്‍ മികച്ച് നില്‍ക്കുന്നതെന്ന് തോന്നുന്നു
ആശംസകള്‍!
ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ മഴ
ReplyDeleteആ കണ്ണീര്‍മഴ പെയ്തൊഴിഞ്ഞപ്പോള്‍
ആകാശം പോലെ പുഞ്ചിരിക്കുന്ന മനം
അവിടെ വസന്തം വിരിയട്ടെ..
പുതിയ പ്രതീക്ഷകള്‍ നാമ്പിടട്ടെ..
നല്ല കവിത. ഇഷ്ടമായി.
എങ്കിലും വിരിയാതിരിക്കില്ലൊരു മഴവില്ല് .
ReplyDeleteകൊള്ളാം..
നന്നായി ശ്രീദേവി.
ReplyDeleteനല്ല എഴുത്ത്.
shubha prtheekshakal athanallo jeevithathe munnottu nayikkunnath
ReplyDeleteനിലനില്‍ക്കുന്നവ മൂന്നെന്നാണ്.{സ്നേഹം, വിശ്വാസം, പ്രതീക്ഷ} പ്രതീക്ഷയുടെ ചിറകിലേറി നഭസ്സില്‍ മുത്തമിടാം.
ReplyDeleteകവിതക്കാശംസ.
നല്ല കവിത. കവിതാസ്വാദനം പഠിച്ചുവരുന്നു.
ReplyDeleteഭാവുകങ്ങള്‍
മഴവില്ലിനാല്‍ ഞാന്‍ തീര്‍ത്ത വര്‍ണ ചിത്രമൊക്കെയും
ReplyDeleteമായ്ക്കുമോ വെള്ളിമേഘമേ നീ ? എന്നായിരിക്കാം
ചോദിക്കുന്നത്. വര്‍ണ ചിത്രങ്ങള്‍ വരയ്ക്കുന്നതും
മായ്ക്കുന്നതും എല്ലാം വെള്ളി മേഘങ്ങള്‍.
നല്ല ഭംഗിയുള്ള കവിത.
ReplyDeleteവീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നത്.
നല്ല കവിത. വായിച്ചപ്പോള്‍ നാട്ടിലേക്ക് പോവാന്‍ ഒരാശ...
ReplyDeletebeautiful
ReplyDeleteഒഴുകാതിരിക്കില്ല ജീവിതം
ReplyDeleteവിരിയാതിരിക്കില്ലൊരു മഴവില്ല്
ReplyDeleteപുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം.
നിറയെ പൂക്കള്‍ നിറഞ്ഞ വസന്തം ദേവിയുടെ ലോകത്ത് മഴവില്ല് വിരിക്കട്ടെ എന്നാശംസിക്കുന്നു...
-സ്നേഹപൂര്‍വ്വം അവന്തിക
മഴയും മനസ്സും.... എന്നും പുതുമ നിറഞ്ഞ വിഷയം!
ReplyDeleteമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ബ്ലോഗില്‍ കുറിച്ചിട്ട
ചില വരികള്‍ ഓര്‍മ്മ വന്നു.
http://blogeeyam.blogspot.com/2008/04/blog-post.html