ജ്വലിക്കുന്ന അഗ്നി നാളങ്ങളെ
ഉള്ളില്‍ ഏറ്റിയവന്‍...
പെണ്ണിന്‍റെ മാനത്തിനു വില പറഞ്ഞ കണ്ണുകളെ
ചൂഴ്ന്നെടുക്കാന്‍ കെല്പ്പുള്ളതാണ് ആ കരങ്ങള്‍.
ഒരു തുണ്ട് കയറില്‍ അവസാനത്തെ കൊയ്ത്തിനു ഇറങ്ങിയ
കര്‍ഷകന്‍റെ ഹൃദയ താളവും അവനായിരുന്നു.
പ്രഭാതത്തിലെ ചായക്ക് ചൂട് പകരുന്നതിനപ്പുറം
വാര്‍ത്തകളെ നെഞ്ചിലെ തീയായി ജ്വലിപ്പിച്ചവന്‍...
അധികാര തിമിരം ബാധിച്ചവര്‍ക്ക് മുന്‍പില്‍
അഹിംസയെന്നാല്‍ തോല്‍വി മാത്രമെന്ന തിരിച്ചറിവില്‍
കുരുതിക്കളങ്ങള്‍ തീര്‍ത്തവന്‍...!

അവിടെയും അന്ത്യത്താഴത്തിനു തീന്മേശ ഒരുക്കിയത്
നിലാവിന്‍റെ നൂലുകളാല്‍ നെയ്ത പ്രണയം തന്നെ ആയിരുന്നു.
കൊമ്പിന്റെ ഭംഗി കാട്ടി കുടുക്കിയതൊരു മാന്‍പേട.
അവളുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും
വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടാവുമോ?