Thursday, July 23, 2009

ഒരിടത്തൊരിടത്തൊരു...

കടപ്പാടുകളുടെ കഥ പറഞ്ഞു
പരസ്പരം അന്യരാക്കി നടന്നകന്നവര്‍
ജീവിതം വിരസമായപ്പോള്‍
പൊടി തട്ടി എടുത്തത്‌
നിറം മാഞ്ഞൊരു പ്രണയ പുസ്തകമാണ്

തുറന്നു നോക്കപ്പെടാത്ത ദളങ്ങള്‍ക്കിടയില്‍
കൈ മാറാന്‍ മറന്ന
മയില്‍പ്പീലികള്‍
മാനം കാണാതെ കാത്തു വച്ചിട്ടും
കുഞ്ഞുങ്ങളെ പ്രസവിക്കാഞ്ഞവ

മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കും
എച്ചില്‍ പാത്രങ്ങള്‍ക്കുമിടയില്‍
പ്രണയം തളിര്‍ക്കില്ലെന്നു അവള്‍ക്കും
അടഞ്ഞു തീരാത്ത കടങ്ങള്‍ക്കും
അവസാനിക്കാത്ത തിരക്കുകള്‍ക്കുമിടയില്‍
ഞെരിഞ്ഞു അമരുന്നൊരു സ്വപ്നം
മാത്രമാണിതെന്ന് അവനും അറിയാം ..

കൈപ്പിടിയില്‍ അമരാത്തതിനോടുള്ള
അടങ്ങാത്തൊരു ആവേശം മാത്രമാവം
പ്രണയമെന്ന പേരില്‍
അവരെ കൊരുത്തിട്ടതു

19 comments:

  1. കൈപ്പിടിയില്‍ അമരാത്തതിനോടുള്ളഅടങ്ങാത്തൊരു ആവേശം മാത്രമാവംപ്രണയമെന്ന പേരില്‍അവരെ കൊരുത്തിട്ടതു

    shariyaanennu thonnunnu ..congrats

    ReplyDelete
  2. മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കും
    എച്ചില്‍ പാത്രങ്ങള്‍ക്കുമിടയില്‍
    പ്രണയം തളിര്‍ക്കില്ലെന്നു അവള്‍ക്കും
    അടഞ്ഞു തീരാത്ത കടങ്ങള്‍ക്കും
    അവസാനിക്കാത്ത തിരക്കുകള്‍ക്കുമിടയില്‍
    ഞെരിഞ്ഞു അമരുന്നൊരു സ്വപ്നം
    മാത്രമാണിതെന്ന് അവനും അറിയാം ..

    ജീവിത വേനലിൽ പലപ്പോഴും പ്രണയത്തിനു നിറം മങ്ങി പോവുന്നു.. നല്ല വരികൾ

    ReplyDelete
  3. ഒരു കടൽ..കൈക്കുമ്പിളിൽ...
    ഗംഭീരം..

    ReplyDelete
  4. കടപ്പാടുകളുടെ കഥ പറഞ്ഞു
    പരസ്പരം അന്യരാക്കി നടന്നകന്നവര്‍
    ജീവിതം വിരസമായപ്പോള്‍
    പൊടി തട്ടി എടുത്തത്‌
    നിറം മാഞ്ഞൊരു പ്രണയ പുസ്തകമാണ്

    തുറന്നു നോക്കപ്പെടാത്ത ദളങ്ങള്‍ക്കിടയില്‍
    കൈ മാറാന്‍ മറന്ന
    മയില്‍പ്പീലികള്‍
    മാനം കാണാതെ കാത്തു വച്ചിട്ടും
    കുഞ്ഞുങ്ങളെ പ്രസവിക്കാഞ്ഞവ...

    നല്ല വരികള്‍കെട്ടോ...പെരുത്ത് ഇഷ്ടായി

    ReplyDelete
  5. 'കൈപ്പിടിയില്‍ അമരാത്തതിനോടുള്ള
    അടങ്ങാത്തൊരു ആവേശം മാത്രമാവം
    പ്രണയമെന്ന പേരില്‍
    അവരെ കൊരുത്തിട്ടതു'

    പ്രണയത്തിണ്റ്റെ ഈ ഭാഷ്യം നന്നായി.

    ReplyDelete
  6. പ്രണയത്തിന്റേയും പ്രണയനൈരാശ്യത്തിന്റേയും പതിവു ചേതനയറ്റ ഭാവം...
    പുതുമയില്ലാത്ത ആവിഷ്കാരം...!

    ReplyDelete
  7. ആശയത്തിന്റെ ആവർത്തനത്തിലും മുഷിയാത്ത വരികൾ നന്നായിരിക്കുന്നു
    :)

    ReplyDelete
  8. കൈ മാറാന്‍ മറന്ന
    മയില്‍പ്പീലികള്‍..

    ReplyDelete
  9. "കൈപ്പിടിയില്‍ അമരാത്തതിനോടുള്ളഅടങ്ങാത്തൊരു ആവേശം മാത്രമാവംപ്രണയമെന്ന പേരില്‍അവരെ കൊരുത്തിട്ടതു"
    --How true.. It takes years to realize this. Sakshathkarikkathe pokunna pranayangal ethra varshangal kazhinjalum manassil jeevikkunnathum ee ore kaaranam konde aakam. Very well written maashe..

    ReplyDelete
  10. പ്രണയത്തിനരികില്‍ തുടിക്കാത്ത ഹൃദയമില്ല..,
    പ്രണയം അറിയാത്ത ജീവനില്ല...,
    പ്രണയം തരാത്ത സൌഭാഗ്യമില്ല...,
    പ്രണയം വേദന തരാത്ത മനസ്സുമില്ല..
    എങ്കിലും അത് സുന്ദരമാണ് ..,
    പ്രണയത്തെക്കുറിച്ചുള്ള എന്തും..
    നന്നായിരിക്കുന്നു. ആശംസകള്‍..!!

    ReplyDelete
  11. pranayaththe visadeekarikkanulla sreeyude sramangalkku abhivaadanam.
    pranayaththinu maranam ellalo

    ReplyDelete
  12. ഒരു ഉപാധികളില്ലാതെ വെറുതെ പ്രണയിക്കുക എന്നത് മഹത്തരമാണ്..പക്ഷെ അത് ശരിക്കും സാധാരണക്കാര്‍ക്ക് പറ്റില്ലാന്ന് തോന്നി ദേ ഇത് വായിച്ചപ്പോള്‍ “കൈപ്പിടിയില്‍ അമരാത്തതിനോടുള്ളഅടങ്ങാത്തൊരു ആവേശം മാത്രമാവംപ്രണയമെന്ന പേരില്‍അവരെ കൊരുത്തിട്ടതു“

    ReplyDelete
  13. കുറേയായി ഈ വഴി വന്നിട്ട്...
    വായിക്കാതെ വിട്ടതെല്ലാം ഒന്നിച്ചു വായിച്ചു..
    നന്നായിരിക്കുന്നു..

    ReplyDelete
  14. മനസ്സിന്റെ ചേല തുമ്പില്‍ ആരോ പിടിച്ചു വലിച്ച പോലെ...

    വളരെ നന്നായി...

    ReplyDelete
  15. സ്വപന്ം സഫലമാകില്ലായെന്നറിഞ്ഞാലും പ്രണയവും സ്വപ്നങ്ങളുമില്ലാതെ എങ്ങിനെ ജീവിക്കാനാവും!

    മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കും
    എച്ചില്‍ പാത്രങ്ങള്‍ക്കുമിടയില്‍
    പ്രണയം തളിര്‍ക്കില്ലെന്നു ...

    യാഥാര്‍ത്ഥ്യത്തിന്റെ ഈ കവിത ഇഷ്ടമായി ശ്രീ

    - സസ്നേഹം, സന്ധ്യ

    ReplyDelete
  16. മോഹം മുപ്പതുനാള്‍
    ആശൈ അറുപതുനാള്‍...എന്ന് തമിഴ്മൊഴി

    ReplyDelete