Tuesday, August 18, 2009

അണയാത്തൊരു കൈത്തിരി


















തോറ്റു മടങ്ങുവാന്‍ മനസ്സില്ലയെനിക്കെന്നു
പറയുക നീയീ ജീവിതത്തോട്
പെയ്യാന്‍ കൊതിക്കുന്ന മിഴികളെന്നാകിലും
വിതുമ്പല്‍ ഒതുക്കുന്ന ചൊടികള്‍ എന്നാകിലും
നിറം മാഞ്ഞോരീ രക്ത പുഷ്പങ്ങളെ
ഉള്ളില്‍ അടക്കുക നീ
വാടാത്ത പുഞ്ചിരി പൂവൊന്ന് ഈ
ചൊടികളില്‍ തിരുകി വച്ചീടുക നീ

നോവിന്റെ കടലാണ് മുന്‍പില്‍ എന്നാകിലും
മിഴി നീര്‍ തുടച്ചു ഒന്ന് നോക്കുക ചുറ്റിലും
നിന്നെയും കാത്തൊരു തോണി കിടപ്പുണ്ട്
തുഴയുക മറുകര അരികിലാണ്

നിഴല്‍ പോലും അന്യയായി
അകലുന്ന വേളയില്‍
ഇരുള്‍ മുറിച്ചിര തേടും
ചെന്നായ്ക്കള്‍ ഉണ്ടിവിടെ
തോറ്റു മടങ്ങുവാന്‍
മരണത്തില്‍ ഒളിക്കുവാന്‍
എത്രയെളുപ്പം സഖീ..

ഇരുള്‍ വീണ പാതയില്‍
ഇടറാതെ ചരിയ്ക്കുവാന്‍
ഉള്ളിലെ കൈത്തിരി
അണയാതെ കാക്കുക നീ...

22 comments:

  1. പാതയില്‍ഇടറാതെ ചരിയ്ക്കുവാന്‍ഉള്ളിലെ കൈത്തിരി അണയാതെ കാക്കുക നീ...

    ആശംസകള്‍...

    ReplyDelete
  2. തോറ്റു മടങ്ങുവാന്‍ മനസ്സില്ലയെനിക്കെന്നു
    പറയുക നീയീ ജീവിതത്തോട്
    നല്ല ആഹ്വാനം
    ആശംസകള്‍...

    ReplyDelete
  3. നോവിന്റെ കടലാണ് മുന്‍പില്‍ എന്നാകിലും
    മിഴിനീര്‍ തുടച്ചൊന്നു നോക്കുക ചുറ്റിലും
    നിന്നെയും കാത്തൊരു തോണി കിടപ്പുണ്ട്...


    നന്നായി..

    ReplyDelete
  4. ചേച്ചി. കവിതയിലെ പോസിറ്റീവ് ആയ സമീപനം നന്നായി.
    "ഇരുള്‍ മുറിച്ചിര തേടും ചെന്നായ്ക്കള്‍ ഉണ്ടിവിടെ", എന്ന വരിയാണ് മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. 'തോണി കിടപ്പുണ്ട്,മറുകര അരികിലാണ്' എന്ന സാന്ത്വനവും. ഇത് പോലുള്ള ആഴമുള്ള വരികള്‍ കുറച്ചു കൂടി ആവാം ട്ടോ.

    ReplyDelete
  5. നോവിന്റെ കടലാണ് മുന്‍പില്‍ എന്നാകിലും
    മിഴി നീര്‍ തുടച്ചു ഒന്ന് നോക്കുക ചുറ്റിലും
    നിന്നെയും കാത്തൊരു തോണി കിടപ്പുണ്ട്
    തുഴയുക മറുകര അരികിലാണ്

    നല്ല കവി ഹൃദയം ഒളിഞ്ഞിരിപ്പുണ്ട് ... നന്നായിട്ടുണ്ട് ...

    ReplyDelete
  6. ആകെമൊത്തം ഒരു “സഫലമീയാത്രാ ഫീലിങ്“...

    എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ-
    യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍...

    മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
    മധുപാത്രമടിയോളം മോന്തുക..
    നേര്‍ത്ത നിലാവിന്റെയടിയില്‍
    തെളിയുമിരുള്‍നോക്കുകിരുളിന്റെ-
    യറകളിലെയോര്‍മ്മകളെടുക്കുക..
    ...all the best sree

    ReplyDelete
  7. ജീവിതത്തിലെ ചില സങ്കീര്‍ണ്ണതകളെ അതിലഘിക്കാന്‍ ഒരു മനുഷ്യനെ പ്രാപ്തനാക്കുന്നതാവണം കഥകളും കവിതകളും. ഈ കവിത അത്തരത്തിലുള്ള ഒന്നാണ്‌. വച്ചു കെട്ടുകളില്ലാതെ സത്യസന്ധമായി എഴുതിയിരിക്കുന്നു. തെളിനീരുപോലെ വായനക്കാരന്‍റെ രസനയില്‍ തണുപ്പായി പടരുന്ന ഒരു സന്ത്വന കാവ്യം.

    ReplyDelete
  8. വളരെ നന്നായി എഴുതിയിരിക്കുന്നു,നല്ല വരികൾ കാവ്യഭംഗി തുളുമ്പുന്ന വരികൾ.ഇഷ്ടമായി ഈ കൈത്തിരിയെ.

    ReplyDelete
  9. നോവിന്റെ കടലാണ് മുന്‍പില്‍ എന്നാകിലുംമിഴി നീര്‍ തുടച്ചു ഒന്ന് നോക്കുക ചുറ്റിലുംനിന്നെയും കാത്തൊരു തോണി കിടപ്പുണ്ട്തുഴയുക മറുകര

    തുഴയുക തന്നെ

    സുന്ദര വരികൾ

    ആശം സകൾ

    ReplyDelete
  10. ശക്തമായിത്തന്നെ പറഞ്ഞു, ഈ ഒരു ശൈലിയിലൊന്നു കണ്ടിട്ട് വളരെ നാളുകളായി. നല്ല പോസിറ്റീവ് തിങ്കിങ്. മറ്റുള്ളവരെ ആവേശം കൊള്ളിക്കുമാറാകട്ടെ. ആശംസകള്‍.

    ReplyDelete
  11. നന്നായിരിക്കുന്നു....മനോഹരമായി തന്നെ ഇനിയും എഴുതുക... ആശംസകള്‍

    ReplyDelete
  12. ee varikal valare kalikamaanu.
    nerinte prasthanangal okkethanne vanthakarchaye neridunna varththamanaththil kavi kaththichchuvakkunna ee kiththiri oraswaasam thanne.

    ReplyDelete
  13. നന്മയുടെ കൈത്തിരി ഇഷ്ടമായി!

    ReplyDelete
  14. പ്രത്യാശ നിറയട്ടെ ജീവിതം സുന്ദരമാണ് ..വേദനകള്‍ പോലും ..ishtaayi

    ReplyDelete
  15. പ്രതീക്ഷയുടെ തിരിനാളവുമായ്...
    ഇഷ്ടമായി എന്നല്ല, സന്തോഷമായി..

    - സസ്നേഹം, സന്ധ്യ

    ReplyDelete
  16. പൊരുതി ജയിക്കണം.

    ReplyDelete
  17. നന്നായിട്ടുണ്ട്...
    വരികളിലെ ഒതുക്കവും ശുഭാപ്തിവിശ്വാസവും ഇഷ്ടപ്പെട്ടു.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ശ്രീ...
    മുറിവുകളുടേയും
    സ്വപ്‌നങ്ങളുടേയും
    നനവും വേദനയുമുണ്ട്‌...

    ആശംസകള്‍...

    ReplyDelete
  20. Dear Sreeja, evide thrissurile njanadakkamulla chila koottukaar jeevitha gaanam enna oru magazine erakkunnu. blogil ninnum kruthikal prasidheekarikkan uddesikkunnu. thankalude kruthikal prasidheekarikkatte. vishamam aakumo? marupati eshuthuka.

    abhivaadanangalode
    bhanu

    ReplyDelete
  21. പതിവിനു വിരോധമായി ഒരു പോസിറ്റീവ് എനര്‍ജിക്കവിത.

    ReplyDelete