Friday, December 4, 2009

നിഴല്‍


നീ ആണ് എന്‍റെ നിഴല്‍

ആദ്യത്തെ മിടിപ്പ് മുതല്‍

അവസാന ശ്വാസം വരെ.

ഇരുളിലും വെളിച്ചത്തിലും

ഉണര്‍വ്വിലും ഉറക്കത്തിലും...

എന്‍റെ തെറ്റിലും

ശരിയിലും ..



വാക്കുകള്‍ തെറ്റിച്ചു

സ്നേഹത്തിനു വില പറഞ്ഞു

അടര്‍ന്നു അകന്നു പോകുന്ന

ബന്ധങ്ങളെക്കാള്‍ ...

കാതലില്‍ ആഴ്ന്നിറങ്ങി...

ജീവ രക്തം ഊറ്റിക്കുടിച്ചു

മെല്ലെ മെല്ലെ പടര്‍ന്നു കയറി

ഒന്നിച്ചൊരു അസ്തമയം കാട്ടുന്ന

നിന്നെയാണ് എനിക്കിഷ്ടം ...


23 comments:

  1. ഒന്നിച്ചാണ് അസ്തമയമെങ്കിൽ സമ്മതിച്ചു..

    ReplyDelete
  2. വാക്കുകള്‍ തെറ്റിച്ചു , സ്നേഹത്തിനു വില പറഞ്ഞു ,അടര്‍ന്നു അകന്നു പോകുന്ന
    ബന്ധങ്ങളെക്കാള്‍ ...

    ശ്രീ പറഞ്ഞതു 100% എനിക്ക് സത്യമായാ തോന്നുന്നത്, അതിലും എത്രയോ ഭേദമാ, ജീവരക്തം ഊറ്റിക്കുടിച്ച് ഒരുമിച്ച് അസ്തമിക്കുന്നത്.

    - സന്ധ്യ

    ReplyDelete
  3. വെളിച്ചമസ്തമിച്ചു ..ഞാനൊരു തകർന്ന നിഴലായ് നിലം പതിച്ചു...

    ReplyDelete
  4. കുറേക്കാലത്തിനുശേഷമാണ് ശ്രീയുടെ ബ്ലോഗ്ഗ്ല് വന്നത്.എല്ലാം കൂടെ ഒന്നിച്ചു വായിച്ചു.സുഖമായിരിക്കുക എന്നുമാത്രം പറയുന്നു.

    ReplyDelete
  5. ഇട്ടിമാളു- ഉം അത് കേട്ടാല്‍ മതി :)
    സന്ധ്യ -:)
    താരകൻ - അവിടുന്നൊരു ഉയിര്തെഴുന്നെല്പ്പു ഉണ്ടാവും ന്നു ഉറപ്പു..
    ആഗ്നേയ - എനിക്ക് സുഖം തന്നെയാണ്..:) .എല്ലായ്പ്പോളും സുഖം തന്നെ ആണല്ലോ

    ReplyDelete
  6. “കാതലില്‍ ആഴ്ന്നിറങ്ങി...

    ജീവ രക്തം ഊറ്റിക്കുടിച്ചു

    മെല്ലെ മെല്ലെ പടര്‍ന്നു കയറി

    ഒന്നിച്ചൊരു അസ്തമയം കാട്ടുന്ന

    നിന്നെയാണ് എനിക്കിഷ്ടം ..“
    you said it!

    ReplyDelete
  7. നാം വെളിച്ചത്തിലായിരിക്കുമ്പോള്‍ എല്ലാവരും കാണും. ഇരുളിലായാല്‍ നിഴല്പോലും കൂട്ടിനുണ്ടാവില്ല....

    ഇരുളിലും കൂട്ടിനു വരുന്ന നിഴലുണ്ടെങ്കില്‍ അവനെ (ആത്മാവിനെ) വിശ്വസിക്കാം.

    നല്ല വരികള്‍ ..

    ReplyDelete
  8. സന്തോഷത്തിലും ദു:ഖത്തിലും കൂടയുള്ളവര്‍ ആരൊ അവര്‍ തന്നെ ശരി.
    നല്ല വരികള്‍..

    ReplyDelete
  9. ആകപ്പാടെ ഒരൊറ്റപ്പെടല്‍ ഫീല്‌

    ReplyDelete
  10. ഇഷ്ടായി ഈശൈലി....

    ReplyDelete
  11. sree,

    nalloru kavitha..vilayiruthan valiya kazhivilla .congrats..

    ReplyDelete
  12. വരികള്‍ നല്ലത്...
    കാല്‍പ്പനികം...
    "കവിതയ്ക്ക് പോയ്യഴക്..."

    ഇഷ്ടപ്പെട്ടു!

    ReplyDelete
  13. adyamayanu ivite vannath.. nalloru blog.. kollatto..eniyum varanamennund..

    ReplyDelete
  14. "കാതലില്‍ ആഴ്ന്നിറങ്ങി...
    ജീവ രക്തം ഊറ്റിക്കുടിച്ചു "
    അയ്യോ യക്ഷിയെ ആണൊ കൂടുതല്‍ ഇഷ്ടം?
    ..ശ്..ശ്..ശ്.........
    .ശരിയിലും തെറ്റിലും ഊണിലും ഉറക്കത്തിലുമെല്ലാം കൂടെ ഇരിക്കുന്ന ഒരു ഐഡിയല്‍ ഫ്രണ്ട് ഉള്ളതെപ്പോഴും നല്ലതാണ്.കാരണം ചങ്ങാതി നന്നായാല്‍ കണ്ണാ‍ടി വേണ്ട എന്നല്ലെ അപ്പോ ഇത്തിരൂടെ നന്നായ ഒരു ചങ്ങാതിയെ കിട്ടിയാല്‍ കണ്ണ് പോലും വേണ്ട :)

    ..........................ബൈ ദ ബൈ കവിത കൊള്ളാം ശ്രീ..എല്ലാ ആശംസകളും...

    ReplyDelete
  15. നിഴല്‍ പോലെ നീ

    ReplyDelete
  16. Otta Vaakkil parayaam - Manoharam
    Thaangalkku ithra maloharamaayi ezhuthaan kazhiyo??
    Vaal thalayude moorcha/ Peruthishtaayi/
    Vyapasthaapitha bandhangal (pranayamo enthu maangaatholiyo aakatte)poyi thulayatte

    ReplyDelete
  17. Otta Vaakkil parayaam - Manoharam
    Thaangalkku ithra maloharamaayi ezhuthaan kazhiyo??
    Vaal thalayude moorcha/ Peruthishtaayi/
    Vyapasthaapitha bandhangal (pranayamo enthu maangaatholiyo aakatte)poyi thulayatte

    ReplyDelete