Friday, March 12, 2010

സ്വപ്നമേഘങ്ങള്‍ക്കിടയില്‍

സ്വപ്നമേഘങ്ങളിലൊരു പട്ടമായ്

പറന്നലയാന്‍ മോഹം


മണ്ണില്‍ വേരുകള്‍ ഉറപ്പിച്ചു

ആകാശത്തില്‍ ചിറകുകള്‍ വിരിച്ചു

സൂര്യതാപത്തില്‍ കൊഴിയാതെ

മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി പരന്നു...


കൊക്കുരുമ്മും മഴമേഘങ്ങള്‍

ഉയര്‍ത്തിയ ഹുങ്കാരത്തില്‍ ഭയന്ന്

മണ്ണിന്‍റെ നെഞ്ചില്‍

വേരുകളില്‍ തല ചായ്ക്കാനൊരു മോഹം


താഴേയ്ക്കുള്ള പറക്കല്‍ ?

നീണ്ടൊരു ആലോചനക്കൊടുവില്‍ ....

മധുരമുള്ള നോവാണീ പ്രവാസം

മണ്ണിലേക്ക് മടങ്ങുന്നതെന്തിനു നീ?

വിണ്ണില്‍ പറന്നു കളിച്ചു

മണ്ണിനെ മോഹിക്കുന്നതല്ലേ സുഖം?


സ്വാതന്ത്ര്യത്തിലേക്കുള്ള അവസാന പടി..

ബലഹീനമായ ആ ചരട്...

പഴകി പിന്‍ജിയിട്ടും,ശക്തി ചോരാതെ...

വേരുകള്‍ അടരാതെ കാക്കുന്നത്..

സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാനായി

പൊട്ടിച്ചു എറിയുക തന്നെ വേണം...

10 comments:

  1. സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാനായി
    പൊട്ടിച്ചു എറിയുക തന്നെ വേണം...

    തീര്‍ച്ചയായും.....!

    ReplyDelete
  2. ശ്രീയുടെ കവിത വായിച്ചപ്പോള്‍ കൊനാര്‍ക്കിലെ കുതിരയുടെ ശില്‍പമാണു മനസ്സില്‍ വന്നത്‌. കുതിര രണ്ടു കാലുകളും ഉയര്‍ത്തി ആകാശത്തിലേക്കു കുതിക്കാന്‍ വെമ്പുകയാണ്‌.പക്ഷേ അതിണ്റ്റെ പിന്‍കാലുകള്‍ തറയില്‍ താഴ്ന്നു പോയിരിക്കുന്നു. നാം അങ്ങനെയാണ്‌. ശ്രീയുടെ കവിത തന്നെ പറയും പോലെ. നന്നായിരിക്കുന്നു ശ്രീ...ഒരുപക്ഷേ ശ്രീ ഒന്നുകൂടി ശ്രമിച്ചാല്‍ ഇനിയും നന്നാക്കാന്‍ സാദ്ധ്യതയുണ്ട്‌.

    ReplyDelete
  3. പട്ടങ്ങള്‍ക്ക് അങ്ങനെ പൊട്ടിച്ചെറിഞ്ഞ് പോകാന്‍ പറ്റുമായിരുന്നെങ്കില്‍ പട്ടം പറത്തുന്നവന്റെ കയ്യില്‍ നൂലമാത്രമെ അവശേഷിക്കു. ! എനിക്കിനി തിരിച്ച് വരണ്ട എന്ന് പട്ടം മാത്രം വിചാരിച്ചാള്‍ പോരാ പട്ടം പറത്തുന്നവര്‍ കൂടെ വിചാ‍രിക്കണം.!!! പിന്നെ ആകസ്മീകമായി ചിലപട്ടങ്ങള്‍ കൈവിട്ട് പോകുകയും ചെയ്യും..പട്ടത്തിന്റെ ഭാഗ്യം പോലെ ഇരിക്കും!..ഹോ എന്നെ സമ്മതിക്കണം.....പൊട്ടിച്ച് പറന്ന് പോകുന്ന പട്ടങ്ങളെ നോക്കി വിഷമിച്ച് നില്‍ക്കുന്ന ചില കുരുന്നു മുഖങ്ങള്‍ ചിലപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ട്..സൊ.ആകെ കണ്‍ഫ്യൂഷന്‍!

    ReplyDelete
  4. :)
    മേഘങ്ങള്‍ ചിലയിടത്ത് ആവര്‍ത്തിച്ചു വരുന്നുണ്ട്..
    ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി..

    ReplyDelete
  5. വായിച്ചു. നന്നായി തോന്നി.

    ReplyDelete
  6. മധുരമുള്ള നോവാണീ പ്രവാസം ....
    തീര്‍ച്ചയായും.....!

    ReplyDelete
  7. "മണ്ണില്‍ വേരുകള്‍ ഉറപ്പിച്ചു
    ...ആകാശത്തില്‍ ചിറകുകള്‍ വിരിച്ചു
    .....സൂര്യതാപത്തില്‍ കൊഴിയാതെ
    ..മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി പരന്നു... "---- സുഖമാണീ ചിന്തകല്‍.

    "താഴേയ്ക്കുള്ള പറക്കല്‍ ? ..... നീണ്ടൊരു ആലോചനക്കൊടുവില്‍ ...." --- കാല്‍പ്പനിക മനോഹരം .

    മാനവ ജന്മം കര്‍മ്മ ബന്ധങ്ങളുടെ ഒരു തോണിയാണ്... വിണ്ടും യാത്ര തുടങ്ങേണ്ടി വരും എന്നറിഞ്ഞ്‌ കൊണ്ടുതന്നെ കുറേനേരതേക്കു തീരത്ത്‌ കെട്ടിയിടും ..... പക്ഷേ ആ തോണിയെ സ്വതന്ത്രനാക്കിയാലോ ദിശയറിയാതെ നേര്നയിക്കാന് അമരക്കാരനില്ലാതെ അലഞ്ഞുതിരിയും .................. കെട്ടുകള്‍ പൊട്ടിചെറിയുമ്പോ,..ലക്ഷയ്‌ ബോധവും ദിശാഗ്രാഹകത്വവും കൈപിടിയില്‍ ഉണ്ടാവണം ------ മനു

    ReplyDelete
  8. വായിച്ചു. നന്നായി .

    ReplyDelete
  9. "സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാനായി
    പൊട്ടിച്ചു എറിയുക തന്നെ വേണം.."

    ഊരാകുടുക്കുകളുടെ കെട്ടുപൊട്ടിച്ച് സ്വാതന്ത്രം നേടണം..എന്നിട്ട് അനന്തയിലൂടെ പറന്ന്..പറന്നങ്ങിനെ...

    ReplyDelete
  10. പൊട്ടിച്ചെറിയുക..പിന്നെ പറക്കുക

    ReplyDelete