Tuesday, November 23, 2010

അവസ്ഥാന്തരങ്ങള്‍


വാശി പിടിച്ചൊരു കുട്ടിയെപ്പോലെന് ഹൃദയം 
ചായാന്‍ ചുമലുള്ള നേരത്ത് 
ക്ഷീണമേറിയും
താങ്ങാന്‍  കയ്യുള്ളപ്പോള്‍ മാത്റം 
ഇടറി വീണും  
 
മഴയായി പെയ്തിറങ്ങാന്‍ നീ - 
കൊതിപൂണ്ട നേരം 
വരണ്ടുണങ്ങിയ മരുഭൂമിയായും 
വാത്സല്യം നിറഞ്ഞോരച്ഛനായ് നീ 
അരികിലെത്തുമ്പോള്‍  മകളായും 
പ്രണയത്തിന്‍ മഴവില്ലായി നീ 
വിരിയുന്ന വേളയില്‍ 
കാറൊഴിഞ്ഞൊരു  നീലാകാശമായും
 
തനിച്ചാകുന്ന നേരമൊക്കെയും
തിരയൊഴിഞ്ഞ കടല്‍പോല്‍ ശാന്തമായ് 
സ്വച്ഛമായ്
താങ്ങോ തണലോ കൊതിക്കാതെ 
വേനലും വറുതിയുമറിയാതെ
തോല്‍ക്കാന്‍ മനസ്സില്ലെന്ന വീറോടെ 
മുന്പോട്ടൊഴുകുന്ന പുഴപോലെന് ഹൃദയം...

9 comments:

  1. ഇത് കൊള്ളാം ...എത്ര മാത്രം കവിത ഉണ്ട് എന്ന് അറിയില്ല ....എന്നാലും
    ബട്ട്‌
    പേര് എന്തു ഒരു ചേര്‍ച്ച കുറവ്

    ReplyDelete
  2. ആ വാശി നന്ന് തന്നെ, എപ്പോഴും താങ്ങൂണ്ടാവണമെന്നില്ലല്ലോ. മഴയും വെയിലും മരുഭൂമിയും മരുപ്പച്ചയും എല്ലാ അവസ്ഥാന്തരങ്ങളിലൂടെയും...

    ReplyDelete
  3. എനിക്ക് ഈ കവിതകളെ കുറിച്ച് ഒരുപാട് ഒന്നും പറയാന്‍ അറിയില്ല. പിന്നെ തോന്നിയ ഒരു കാര്യം.... അതായത്, ചിലയിടങ്ങളില്‍ ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നൊരു കാര്യം. അതൊന്നു ശ്രദ്ധിക്കൂ....

    ReplyDelete
  4. നല്ലൊരു ഹൃദയം ഉള്ള കവിത
    നന്നായി മിടിക്കുന്നു ...
    പെര്‍ഫെക്റ്റ്‌ എന്ന് പറയാന്‍ പറ്റില്ലെങ്കിലും
    കുഴപ്പമില്ലാതെ
    പരിപാലിക്കുന്നുണ്ട്
    ദീര്‍ഘായുസ് നേരുന്നു ...

    ReplyDelete
  5. ജയവും, തോല്‍‌വിയും, ഉയര്‍‌ച്ചയും, താഴ്ചയും, തേങ്ങലുകളും, വിഹ്വലതകളും, സ്വപ്നങ്ങളും എല്ലാം ജീവിതത്തിന്റെ ഭാഗമല്ലേ? തളരാത്ത മനസ്സുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
    ആത്മാവിലേക്ക് വിരല്‍ ചൂണ്ടുന്ന കവിത. ഇഷ്ടമായി.

    ReplyDelete
  6. മനസ്സ് അങ്ങനെ ആയിരിക്കണം അങ്ങനെ ആയിരിക്കുകയും ചെയ്യും.
    കൊള്ളാം ശ്രീ

    ReplyDelete
  7. ചാഞ്ഞും ചരിഞ്ഞുമാടുന്ന ചെമ്പനീർപ്പൂ.....

    ReplyDelete
  8. അതേയതെ..അവസ്ഥാന്തരങ്ങള്‍

    ReplyDelete