Friday, December 17, 2010

അവള്‍

മണി മന്ദിരങ്ങളും പട്ടു ചേലകളും
മനം മയക്കുന്ന രത്നാഭരണങ്ങളും
പെണ്മനം കൊതിക്കുന്നതെന്തും
സമ്മാനിച്ചതില്ലേ ഞാന്‍ നിനക്ക്?

നിന്‍റെ മനസ്സൊഴികെ എല്ലാമെനിക്ക് സ്വന്തം
നിന്‍റെ ആത്മാവൊഴികെ എല്ലാമെന്റെ അടിമ..

നിശബ്ദയായി ,നിരാലംബയായി
മിഴി താഴ്ത്തി നില്‍ക്കുന്ന
നിന്നോടാണ് എനിക്ക് ആവേശം.

എന്നെ കൊതിപ്പിക്കുന്നതും
ലഹരി പിടിപ്പിക്കുന്നതും
നിന്‍റെ അംഗ സൌഷ്ടവമാണ്
അതിനുള്ളിലെ നീയെനിക്കെന്നും
അന്യയും അസ്പര്‍ശ്യയുമായി നില്‍ക്കുന്നു

ഞാന്‍ ഉദിച്ചു അസ്തമിക്കുന്ന വേളയില്‍
കണ്ണുകളടച്ചു
പ്രാര്തനയിലെന്ന പോല്‍
നീ മുഴുകുന്നതേത് ധ്യനത്തിലാണ്?

23 comments:

  1. "ലോകം മുഴുവന്‍ നേടിയാലും ആത്മാവ് കൂടെയില്ലെങ്കില്‍ എന്ത് പ്രയോജനം "
    -ബൈബിള്‍
    ഈ കവിതയുടെ ഉള്ളടക്കവും ഇങ്ങനെയല്ലേ !!!

    ReplyDelete
  2. ഈ ആണ് എന്ന ജീവി വര്‍ഗം ഇത്രയ്ക്ക് മന്ദ ബുദ്ധികള്‍ ആണെന്നാണോ ധരിച്ചു വെച്ചിരിക്കുന്നത്? ഈ കവിതയുടെ ആണ്‍ വേര്‍ഷന്‍ ഞാന്‍ എഴുതിയിരിക്കും!!!

    ReplyDelete
  3. അറിയാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടായിരിക്കാം,അറിയാനും.

    ReplyDelete
  4. ഞാന്‍ ഉദിച്ചു അസ്തമിക്കുന്ന വേളയില്‍
    കണ്ണുകളടച്ചു
    പ്രാര്തനയിലെന്ന പോല്‍
    നീ മുഴുകുന്നതേത് ധ്യനത്തിലാണ്?

    അതാണറിയേണ്ടത്...

    ReplyDelete
  5. അർദ്ധനിമീലിതമിഴികളിലൂറും അശ്രുബിന്ദുവെൻ.. ? ധ്യാനത്തിൽ മുഴുകേണ്ട ആവശ്യമെന്തെന്നു മാത്രം അറിയില്ല.. കവിത നന്നായിട്ടുണ്ട് കെട്ടോ!

    ReplyDelete
  6. ഞാന്‍ ഉദിച്ചു അസ്തമിക്കുന്ന വേളയില്‍
    കണ്ണുകളടച്ചു
    പ്രാര്തനയിലെന്ന പോല്‍
    നീ മുഴുകുന്നതേത് ധ്യനത്തിലാണ്?

    അതൊരു പ്രണയമാകാം....
    നീയറിയാതെ ( തിരിച്ചറിയാതെ )
    അവള്‍ നിനക്ക് തന്ന
    അവളുടെ ആത്മാവ്...

    ReplyDelete
  7. ശരീരത്തിനുള്ളിലുള്ള മനസ്സ് ശരീരത്തിനു പുറത്താണെന്ന് ഓഷോയും ഗ്രാംഷിയും വിവിധ രീതിയില്‍ പറയുന്നുണ്ട്.
    മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്ന് ബൈബിളും. ഈ കവിത അങ്ങനെ ഒട്ടേറെ ചിന്തകളെ മുന്നോട് വെക്കുന്നു. തലച്ചോറ് കൊണ്ടുമാത്രം ചിന്തിക്കുന്ന വര്‍ഗ്ഗം മനസ്സിനെ കാണാതെ പോകുന്നു.
    ഈ കവിത ആ ഒരു സത്യത്തെ വിരല്‍ ചൂണ്ടുന്നു

    ReplyDelete
  8. നീ മുഴുകുന്നതേത് ധ്യനത്തിലാണ്?

    ReplyDelete
  9. ഉള്ളിലെ "തന്നെ" തിരയുകയാവാം..മനസ്സിനെ കണ്ടെത്തിയവര്‍ ആരെന്കിലുമുണ്ടോ?
    കവിത നന്നായി

    ReplyDelete
  10. എല്ലാ പെണ്ണുങ്ങളും ഒരുപോലെയല്ല എന്നതുപോലെ, എല്ലാ പുരുഷന്മാരും ഒരു പോലെയല്ല!

    ഭാര്യയുടെ മനസ്സ് കിട്ടാത്ത ഭർത്താക്കന്മാരുണ്ട്;
    ഭർത്താവിന്റെ മനസ്സു കിട്ടാത്ത ഭാര്യമാരുമുണ്ട്!

    ReplyDelete
  11. രമേശ്‌ - ആദ്യത്തെ കമന്റിനു നന്ദി.
    രാജേഷേ, ഇതില്‍ പുരുഷ വിദ്വേഷം ഉണ്ടായിരുന്നില്ല..അങ്ങനെ തോന്നിപ്പിച്ചു എങ്കില്‍ ക്ഷമിക്കുക.
    പട്ടേപ്പാടം റാംജി ,സാപ്പി - ഹൃദയം നിറഞ്ഞ നന്ദി
    moideen അങ്ങടിമുഗര്‍ - :)
    ശ്രീനാഥന്‍ - മാഷേ സന്തോഷം ട്ടോ.
    ഭാനു കളരിക്കല്‍ - കവിതയെക്കാള്‍ മുകളില്‍ ആയി കേട്ടോ ഈ കമന്റും ചിന്തകളും
    M.R.Anilan -എം. ആര്‍.അനിലന്‍ - മാഷേ ..അതൊരു ചോദ്യമായി നില്‍ക്കട്ടെ ല്ലേ..
    ആറങ്ങോട്ടുകര മുഹമ്മദ്‌- സ്വയം തിരിച്ചറിയല്‍ അല്ലേ ഏറ്റവും ബുദ്ധിമുട്ട്?
    jayanEvoor - ജയേട്ട,ഞാന്‍ പുരുഷന്മാരെ കുറ്റപ്പെടുത്തി പറഞ്ഞതല്ല കേട്ടോ.ആത്മാവ് നഷ്ടമാകുന്ന ബന്ധങ്ങള്‍.അത്രയേ ഉദ്ദേശിച്ചിരുന്നുള്ളു.

    ReplyDelete
  12. അവള്‍ ഒരു മഴ കാറ്റ് പോലെ ....

    ReplyDelete
  13. നിശബ്ദയായി ,നിരാലംബയായി
    മിഴി താഴ്ത്തി നില്‍ക്കുന്ന
    നിന്നോടാണ് എനിക്ക് ആവേശം

    മനോഹരമായ കവിത...

    ReplyDelete
  14. മീരപാടുന്നു എന്ന കവിതയില്‍ സച്ചിദാനന്ദന്‍ പറയുന്നത് കൂടെ ചേര്‍ത്ത് വായിക്കുന്നു. ആശംസകള്‍
    പ്രദീപ്

    ReplyDelete
  15. എന്നെ കൊതിപ്പിക്കുന്നതും
    ലഹരി പിടിപ്പിക്കുന്നതും
    നിന്‍റെ അംഗ സൌഷ്ടവമാണ്
    അതിനുള്ളിലെ നീയെനിക്കെന്നും
    അന്യയും അസ്പര്‍ശ്യയുമായി നില്‍ക്കുന്നു

    ഞാനൊരു ശില്‍പിയാണ്... ഓരോ പെണ്‍ ശില്‍പവും എന്നോടെന്നും പറഞ്ഞിട്ടുള്ളത് ഇത് തന്നെയാണ്. നീ എന്‍റെ സൃഷ്ടാവെങ്കിലും എന്‍റെയുള്ളിലെ ഞാന്‍ നിനക്കെന്നും അസ്പര്‍ശ്യയായിരിക്കുമെന്ന്. എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.

    മനോഹരമായ കവിത...

    എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.

    ReplyDelete
  16. കവിത നന്നായിട്ടുണ്ട്..ആശംസകള്‍

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. നിന്‍റെ മനസ്സൊഴികെ എല്ലാമെനിക്ക് സ്വന്തം
    നിന്‍റെ ആത്മാവൊഴികെ എല്ലാമെന്റെ അടിമ..


    ഇത് രണ്ടും ഇല്ലേല്‍ പിന്നെ ബാക്കിയൊക്കെ കൊണ്ട് എന്ത് കാര്യം ?


    ആശംസകള്‍

    ReplyDelete
  19. അതിനുള്ളിലെ നീയെനിക്കെന്നും
    അന്യയും അസ്പര്‍ശ്യയുമായി നില്‍ക്കുന്നു

    all the best.

    ReplyDelete
  20. ധ്യാനത്തില്‍ ഒരു എക്സ്ക്യൂസ്

    ReplyDelete