Sunday, January 16, 2011

സ്വപ്നം

എന്‍റെ  സ്വപ്നം
ഓമനത്തം ഉള്ളൊരു പെണ്‍കുഞ്ഞു
ചിരിച്ചും കരഞ്ഞും
മാറില്‍ ചേര്‍ന്ന് പാല്‍ നുകര്‍ന്നും
ഓടിക്കളിക്കുന്നൊരു കിലുക്കാംപെട്ടി

അവനു മോഹം
ക്യാന്‍വാസില്‍ മഴവില്‍ നിറങ്ങളില്‍
വിരിയുന്നൊരു മകളെ
ടീനേയ്ജ് ഭ്രമങ്ങളിലെയ്ക്കൊരിക്കലും
പടര്‍ന്നു കയറാത്തവള്‍

കൂടണയാന്‍ വൈകുന്ന സന്ധ്യകളില്‍
തീയെരിക്കേണ്ട നെഞ്ചില്‍
മതിലിനപ്പുറത്തെ ചൂളം വിളിയില്‍
രക്ത സമ്മര്‍ദം ഉയര്‍ത്തേണ്ട
ഐസ്ക്രീമും സൗന്ദര്യവും വില്‍ക്കുന്ന
പാര്ളരുകളെ ഭയപ്പെടേണ്ട
ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌,
എണ്ണിയാല്‍ ഒടുങ്ങാത്ത ചാറ്റ് റൂമുകള്‍
ദുര്ഭൂതങ്ങള്‍ ഇവയലട്ടാതെ ഉറങ്ങണം

അച്ഛന്‍ വരച്ച വരയ്ക്കപ്പുറം
വളര്‍ന്നു പടരാതെന്‍ മകള്‍
എന്നുമീ പാല്‍ പുഞ്ചിരി പൊഴിക്കണം

തര്‍ക്കങ്ങള്‍ക്കും കണ്ണുനീരിനും ഒടുവില്‍
നീല കണ്ണുകള്‍ ഉള്ളൊരു
ബാര്‍ബിയെ വാങ്ങാന്‍ തീരുമാനിച്ചു

18 comments:

  1. ഈ ടേംസ് ആൻഡ് കണ്ഡീഷൻസിനും ഉചിതമായ തീരുമാനം. ദമ്പതികളെ നമുക്കഭിനന്ദിക്കാം, ശ്രീദേവി.

    ReplyDelete
  2. മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ ഭയന്ന് നാം നമ്മളെ വെട്ടിച്ചുരുക്കണമെന്നോ.
    അത് കൊള്ളാമല്ലോ.

    ReplyDelete
  3. ധാരണകളില്‍ അവര്‍ ഐക്യം കാണിച്ചല്ലോ ..അത്രയും നല്ലത് ...

    ReplyDelete
  4. നീല കണ്ണുകള്‍ ഉള്ളൊരു
    ബാര്‍ബിയെ വാങ്ങാന്‍ തീരുമാനിച്ചു

    തീരുമാനിച്ചോ? :)

    ReplyDelete
  5. നാടോടുമ്പോള്‍ കുറച്ചെങ്കിലും ഗതി മാറി ഓടേണ്ടേ?
    ഇല്ലെങ്കില്‍ നാട്ടാരോടിക്കും.

    കുറുകേ ഓടിയാലും നാട്ടാരോടിക്കും. :)

    ReplyDelete
  6. "തര്‍ക്കങ്ങള്‍ക്കും കണ്ണുനീരിനും ഒടുവില്‍
    നീല കണ്ണുകള്‍ ഉള്ളൊരു
    ബാര്‍ബിയെ വാങ്ങാന്‍ തീരുമാനിച്ചു"- അതാ നല്ലത്. അത് തന്നെയാ നല്ലത്.

    ReplyDelete
  7. പെൺകുട്ടിയുടെ പ്രശ്നങ്ങൾ നന്നായി ആവിഷ്ക്കരിച്ചു, അഭിനന്ദനം! ആരാണ് ബാർബി മതിയെന്ന് തീരുമാനിച്ചത്? ആൺകുട്ടിയെന്ന് തീരുമാനിച്ചാൽ മതിയായിരുന്നു. ഒരു ഇരുപത്തഞ്ചു വർഷം വളർത്തിയാൽ ഒന്നൊന്നര കോടിക്കു മറിച്ചു വിൽക്കാലോ!

    ReplyDelete
  8. തൊട്ടു തലോടി ബാർബി മുഷിയുമ്പോൾ
    ഉടുപ്പെല്ലാം പിഞ്ഞിക്കീറുമ്പോൾ

    ഉരഞ്ഞുരഞ്ഞ് കണ്ണിലെ തിളക്കം നഷ്ടമാവുമ്പോൾ
    ...

    അപ്പോൾ ?

    ReplyDelete
  9. പാവം പെൺകുഞ്ഞ് ; അവൾ ഭയപ്പാടിൽ ഒളിച്ച് വെക്കപെടുന്നവൾ.

    ReplyDelete
  10. ബാര്‍ബിയെ വാങ്ങി പ്രശ്നപരിഹാരം കാണുകയാണല്ലേ.. കവിത നന്നായിരിക്കുന്നു.

    ReplyDelete
  11. എങ്ങനെയാണ് ഒരു പെൺ‌കുട്ടിയുടെ അച്ഛനമ്മമാർ ഉറങ്ങുക? അവരുടെ നെഞ്ചിലെ തീ ഉമിത്തീ പോലെ നീറില്ലെ? ഒരമ്മയുടെ ഹൃദയം സദാ പിടയുകയില്ലെ.ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകെട്ടെ നീയെൻ മകനെ.. പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്റെ ചുണ്ടത്തറിവു പകരുന്നതെങ്ങനെ( പിറക്കത്ത മകന്) എന്ന് ചുള്ളിക്കാട് ചോദിച്ച ചോദ്യമുണ്ടല്ലോ. അതുകൊണ്ട് ഈ ലോകത്ത് ബാർബി തന്നെ നല്ലത്.

    ReplyDelete
  12. "എന്ത് പറയാന്‍ ആണ് മാഷേ..പറയാതെ അറിയുന്നതല്ലേ സൗഹൃദം..:-) വെറുതെ മനസ്സില്‍ തോന്നുന്നതൊക്കെ എഴുതി വയ്ക്കാന്‍ ഒരിടം..അതാണ് എനിക്കീ ബ്ലോഗ്.."

    വളരെ വാസ്തവം. ഞാനും അങ്ങിനെ ചിന്തിക്കുന്നു.

    greetings from trichur

    ReplyDelete
  13. പ്രതീക്ഷകള്‍ക്ക്‌ സ്ഥലകാലപ്പൊരുത്തം ഉണ്ടാവുക സ്വാഭാവികമാണ്‌. പ്രത്യയശാസ്ത്രത്തിന്റെ താളുകളില്‍ അവ പറ്റിപ്പിടിച്ചു നില്‍ക്കും. ശാസ്ത്രത്തിന്റെ താളുകള്‍ പലതും ചിതലെടുത്തു കഴിഞ്ഞു. കാലം അവയെ മാറ്റിക്കുറിക്കുകയും ചെയ്യുന്നു... എന്തായാലും പ്രതീക്ഷകള്‍ ഒരിക്കലും ചിതലുകള്‍ക്ക്‌ ഇരയാവാറില്ലല്ലോ. ആശയത്തിന്‌ പുതുമയില്ലെങ്കിലും, രസാവഹമായ അവതരണം.

    ReplyDelete
  14. പത്തമ്മ വന്നാലും....എന്ന പഴഞ്ചൊല്ലുപോലെ

    ReplyDelete