Wednesday, January 26, 2011

വാടാമലരുകള്‍

മണ്ണും സ്വപ്നങ്ങളും
പുതുതാണ്
അവിടെ വേരോടാന്‍
പുതിയ മുളകള്‍ പൊട്ടാന്‍
ഇനിയെത്ര കാലം?

ബാല്‍ക്കണിയുടെ ഇത്തിരി ചതുരത്തില്‍
മേഘങ്ങളും നിലാവും സ്വപ്നം കണ്ടു
ചില്ലകളും ഇലകളുമൊതുക്കി
അളന്നു മുറിച്ചു കിട്ടിയ ഇത്തിരി മണ്ണില്‍
പൂത്തുലയാതെ,പടരാതെ വളര്‍ന്നവളല്ലേ നീ

അറ്റമില്ലാത്ത ആകാശ കാഴ്ചകളും
അളന്നു തിരിക്കാത്ത മണ്ണും
കനിവായി ഒഴുകുന്ന തെളിനീര്‍ ചാലും
നെഞ്ചോടു ചേര്‍ത്ത് തഴുകുന്ന സൂര്യ രശ്മികളും
സ്വപ്ന സുഗന്ധമുള്ള
വാടാ മലരുകളായി വിടരുമോ?

15 comments:

  1. അറ്റമില്ലാത്ത ആകാശക്കാഴ്ചകൾക്കായി കൊതിക്കുന്നൂ ഞാനും ദേവീ...
    സ്വപ്നങ്ങൾവാടാമലരുകളാവട്ടെ...!



    ഓ.ടോ:സ്നാക്ക്സ് ഉടനെ...

    ReplyDelete
  2. ചില്ലകളും ഇലകളുമൊതുക്കി
    അളന്നു മുറിച്ചു കിട്ടിയ ഇത്തിരി മണ്ണില്‍
    പൂത്തുലയാതെ,പടരാതെ വളര്‍ന്നവളല്ലേ നീ
    -നല്ല വരികളാണു ശ്രീ.

    ReplyDelete
  3. വാടാമലരുകളുടെ വസന്തകാലം സ്വപ്നം കാണുക.

    ReplyDelete
  4. ഗ്രാമം കൊതിക്കാറുണ്ടോ എന്നും?

    കവിത നന്നായി
    ആശംസകള്‍

    ReplyDelete
  5. കരുത്തുള്ളതെല്ലാം പുതിയ ഇടത്തും അതിജീവിക്കും, നന്നായി ശ്രീദേവീ!

    ReplyDelete
  6. 'വെറുതെ മനസ്സില്‍ തോന്നുന്നതാണ്‌ എഴുതുന്നത്‌...' എങ്കിലും, കുറിക്കപ്പെടുന്ന വാക്കുകള്‍ക്കും, അവയെ മാറിലേറ്റി ഒലിച്ചെത്തുന്ന അരുവികള്‍ക്കും, അവയുടെ ഉറവിടത്തിനും ലാളിത്യവും അഴകും ഉണ്ട്‌. ബാല്‍ക്കണിയുടെ ചെറിയ ചതുരക്കളത്തില്‍നിന്നും കണ്ടെത്തുന്ന പ്രപഞ്ചദൃശ്യം ആര്‍ക്കളക്കാനാവും? കവിത നെയ്തുകൂട്ടുന്നവര്‍ക്ക്‌, ഒരുപക്ഷെ.....

    ReplyDelete
  7. അറ്റമില്ലാത്ത ആകാശ കാഴ്ചകളും
    അളന്നു തിരിക്കാത്ത മണ്ണും
    കനിവായി ഒഴുകുന്ന തെളിനീര്‍ ചാലും
    നെഞ്ചോടു ചേര്‍ത്ത് തഴുകുന്ന സൂര്യ രശ്മികളും
    സ്വപ്ന സുഗന്ധമുള്ള
    വാടാ മലരുകളായി വിടരുമോ?

    ReplyDelete
  8. വാടാമലരായി വിടരട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  9. അറ്റമില്ലാത്ത ആകാശ കാഴ്ചകളും
    അളന്നു തിരിക്കാത്ത മണ്ണും
    കനിവായി ഒഴുകുന്ന തെളിനീര്‍ ചാലും
    നെഞ്ചോടു ചേര്‍ത്ത് തഴുകുന്ന സൂര്യ രശ്മികളും
    സ്വപ്ന സുഗന്ധമുള്ള
    വാടാ മലരുകളായി വിടരുമോ?

    നല്ല വരികള്‍
    ഈ വര്‍ണ്ണപ്രപഞ്ചം കൊള്ളാം

    ReplyDelete
  10. vidarum devootty,

    vidaruka mathramalla phalamakatte enna ashamsayodikoody,

    pinne kavitha manoharamayirukkunnu

    ReplyDelete
  11. ഒടുങ്ങാത്ത ആഗ്രഹങ്ങള്‍
    ഈ വരികളില്‍ ഒളിച്ചുകളിയ്ക്കുന്നു..
    ആശംസകള്‍!!

    ReplyDelete
  12. ഒന്നും പറയാനില്ല.
    വിടർന്നേക്കാം.
    വിടരാതിരുന്നേക്കാം....

    ReplyDelete