Monday, January 31, 2011

പിണക്കങ്ങള്‍

എന്തിനാണിത്ര പിണക്കം?
കൂടുതല്‍ ഇണങ്ങാന്‍
പിണക്കങ്ങള്‍ക്ക്‌ ഒടുവില്‍
ഉമ്മകള്‍ കൊണ്ട് പൊള്ളിച്ചു
വാശിയോടെ നെഞ്ചോടു
ചേര്‍ക്കുകയില്ലേ നീ?

അങ്ങനെ ഇണങ്ങിയും പിണങ്ങിയും
ഒടുവിലൊരു നാള്‍
നിന്‍റെ ഉമ്മകളുടെ തീയില്‍ ഉരുകി
ദേഹവും രൂപവും നഷ്ടമായി
വേര്‍പിരിയാനാവാതെ ഒന്നാകില്ലേ നമ്മള്‍..

19 comments:

  1. വാങ്ങാറെ ഉള്ളോ കൊടുക്കാറില്ലെ ??

    ReplyDelete
  2. ഉമ്മകളുടെ തീയിൽ ഉരുകി ഒന്നാവട്ടെ..

    ReplyDelete
  3. ഈയിടെയായി ഇണക്കവും പിണക്കവും അകല്‍ച്ചയും ഒക്കെ ആണല്ലോ വിഷയം !
    എന്ത് പറ്റീ???

    ReplyDelete
  4. എല്ലാം ഒന്ന് ആകും ...എപ്പോ എന്ന് ചോദിച്ചാല്‍ മണ്ണില്‍ പുതഞ്ഞാല്‍

    ReplyDelete
  5. ഉമ്മകൊണ്ട് പൊള്ളിക്കുക! കൊള്ളാമല്ലോ!

    ReplyDelete
  6. ആവുമോ...?

    ആവാൻ ആശംസകൾ!

    ReplyDelete
  7. ഇണങ്ങാന്‍ വേണ്ടി പിണങ്ങുന്നവര്‍...
    അവസാനം ഒന്നാകുമോ
    ആകുമായിരിക്കും.

    ReplyDelete
  8. ഇതാണ് ആസിഡ് ഉമ്മ :))
    ഞാന്‍ ഓടി!!

    ReplyDelete
  9. ഉമ്മകള്‍ ഭാരതീയര്‍ക്കു അത്രയേറെ അനുഭവമാകുന്നില്ലെന്നു തോന്നുന്നു. ഒരിക്കല്‍ ഒരു ചരിത്രാധ്യാപകന്‍ മനുഷ്യന്റെ ചുണ്ടുകള്‍ ഈ വിധം പരിണമിച്ചത്‌ ഉമ്മ വെക്കാന്‍ ആണ് എന്നു പറഞ്ഞത് ഓര്‍ക്കുന്നു.

    ReplyDelete
  10. നിന്‍റെ ഉമ്മകളുടെ തീയില്‍ ഉരുകി
    ദേഹവും രൂപവും നഷ്ടമായി
    വേര്‍പിരിയാനാവാതെ.....

    ReplyDelete
  11. ചെറുപിണക്കത്തിനൊടുവില്‍..സാന്ത്വനത്തിന്റെ...പരിരംഭണങ്ങള്‍...നിശ്വാസങ്ങള്‍...പുലര്‍ച്ചെ..നീറുന്ന ദേഹത്തുനിറയെ പൊള്ളിയപാടുണ്ടായിരുന്നു..!! വരികള്‍ നന്നായിട്ടുണ്ട്,ഒത്തിരിയൊത്തിരിയാശംസകള്‍..!!

    ReplyDelete
  12. "നിന്‍റെ ഉമ്മകളുടെ തീയില്‍ ഉരുകി
    ദേഹവും രൂപവും നഷ്ടമായി
    വേര്‍പിരിയാനാവാതെ ഒന്നാകില്ലേ നമ്മള്‍..
    "
    ആ.. ആര്‍ക്കറിയാം...? ആകുമായിരിക്കും..

    ReplyDelete
  13. ഒടുവിലൊരു നാള്‍ ദേഹവും രൂപവും നഷ്ടമായി
    വേര്‍പിരിയാനാവാതെ ഒന്നാകില്ലേ ..‍..

    ReplyDelete
  14. ഉം....ഞാൻ തുടങ്ങിയിട്ടേയുള്ളു.,ബ്ലോഗെഴുത്തേയ്...

    പക്ഷെ “പിണക്കങ്ങൾ” എനിക്കു നന്നായി ഉൾക്കൊള്ളാൻ പറ്റീട്ടോ....

    ReplyDelete
  15. "ഉമ്മകള്‍ പൊള്ളിക്കുന്ന ഇണക്കവും പിണക്കവും" ഗതകാലങ്ങള്‍ പാടിയ അര്ദ്ധ സത്യത്തിന്റെ ഈരടികള്‍ ... ഇണക്കവും പിണക്കവും വേര്‍പിരിക്കാനാവാത്ത ചില ബന്ധങ്ങളെ സ്രുഷ്ടിക്കും.... ചിലബന്ധങ്ങള്‍ വേര്‍പിരിയപ്പെടും ... വേര്‍പിരിക്കപ്പെടുംമ്പോളും ഓര്‍മ്മയുടെ അകത്തളങ്ങളില്‍ പതിഞ്ഞ നൊമ്പരങ്ങളെ ചാലിക്കുവാന്‍ ഏതുപനിനീരിനുകഴിയും.... സസ്നേഹം ഏട്ടന്‍

    ReplyDelete
  16. ഒറ്റ ഉമ്മയില്‍ ഒരു ജീവിതം. നല്ല കവിത.

    ReplyDelete
  17. ചുടുചുംബനങ്ങള്‍...പിന്നെ പൊള്ളാതിരിക്കുമോ

    ReplyDelete