Wednesday, February 16, 2011

എത്ര കരുത്തുണ്ട് നിങ്ങളുടെ പ്രണയത്തിനു?

എത്ര കരുത്തുണ്ട് നിങ്ങളുടെ പ്രണയത്തിനു?

ഒരു കുഞ്ഞുറുമ്പ്‌ പോലും  അറിയില്ലെങ്കില്‍,
ഒരു മുടി നാരിഴ പോലും നഷ്ടമാവില്ലെങ്കില്‍,
ഒരു മൗസ് ക്ലിക്കില്‍ മായ്ക്കാവുന്നതെങ്കില്‍,
അങ്ങനെ എങ്കില്‍ മാത്രം പ്രണയിക്കുന്നവര്‍!!

ചേര്‍ത്ത് പിടിച്ച വിരലുകള്‍ അകന്നു പോകുമ്പോള്‍
ഓര്‍മ്മകളില്‍ പോലും കണ്ണ് നീര്‍ പൊടിയാതെ 
പ്രായോഗികത എന്ന പേരിട്ടു 
മറ്റൊരു കൈത്തലം ചൂടാറാതെ ചേര്‍ത്ത് പിടിക്കുന്നു

പ്രണയിച്ചതിനു,
ഒന്നാകാന്‍ കൊതിച്ചതിനു,
ജനക്കൂട്ടം ഒന്നായി കല്ലെറിഞ്ഞുകൊന്ന
ഒരാണും പെണ്ണും

ഒരിക്കലും ജയിക്കില്ലെന്ന് അറിഞ്ഞിട്ടും
ഒരു സമൂഹത്തിനും
വ്യവസ്ഥിതിക്കുമെതിരെ
ജീവന്‍ കൊടുത്തു പ്രണയിച്ചവര്‍..
മാധ്യമങ്ങളില്‍ കൌതുകം
നിറച്ചൊരു വാര്‍ത്തയായി മാഞ്ഞു പോയവര്‍

അവര്‍ക്ക് വിഡ്ഢികള്‍ എന്നല്ലാതെ
മറ്റെന്തു പേരാകും നമ്മുടെ നിഘണ്ടുവില്‍.

32 comments:

  1. പ്രണയിച്ചതിന്റെ പേരില്‍,വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതം നല്‍കാത്തതിന്റെ പേരില്‍,ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്ന ഒരാണും പെണ്ണും.വാര്‍ത്തയില്‍ കണ്ട ഒരു അഫ്ഘാന്‍ ചിത്രം.മനസ്സില്‍ നിന്നും മായാതെ നിന്നു ഏറെ ദിവസങ്ങള്‍..

    ReplyDelete
  2. നല്ല ചിന്ത ...പ്രണയം വെറും പ്രകടനം മാത്രമാകുന്ന ലോകത്തില്‍ പ്രസക്തമായത് ..
    ചങ്ങമ്പുഴയുടെ രമണന്‍ പറഞ്ഞില്ലേ
    "കപടമീ ലോകത്തില്‍ ഒരാത്മാര്‍ത്ഥ
    ഹൃദയമുണ്ടായ് പോയതാണെന്‍ പരാജയം !"

    ReplyDelete
  3. മനസ്സിലെ പ്രണയത്തെ ഒരു മൗസ് ക്ലിക്കിനും മായ്ക്കാന്‍ കഴിയില്ല. ഒരു സംഭവത്തില്‍ നിന്ന് ഒരു കവിത പിറന്നതും പ്രണയത്തെ നിര്‍വചിച്ചതും കൊള്ളാം.

    ReplyDelete
  4. അധികം ദിവസം മായാതെ നിന്നെങ്കിൽ അത്ര സെൻ‌സിറ്റീവ് ആണെന്നു തോന്നുന്നു. നമ്മുടെ ഉത്തരേന്ത്യയിൽ കല്ലെറിയൽ ഇലെങ്കിലും തല്ലിക്കൊല്ലൽ സാധാരണമാണ്.
    ചെകുത്താന്മാർ
    :-(

    ReplyDelete
  5. അഫ്ഗാനിൽ മാത്രമല്ല ശ്രീദേവി ഇത്. നമ്മുടെ രാജ്യത്തും ഒട്ടും ഭിന്നമല്ല സ്ഥിതി.ഉത്തരേന്ത്യയിൽ ഇതുപോലുള്ള ഒന്നുരണ്ടു സംഭവങ്ങൾ ഈ അടുത്തകാലത്തായി മാധ്യമങ്ങളിൽ വായിച്ചതോർക്കുന്നു.
    പോസ്റ്റ് നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
  6. അഫ്ഗനിസ്ഥാനില്‍ നടന്നതിലും ഭീകരമായ രണ്ടുസംഭവങ്ങള്‍ ഇന്നലെ ഇന്ത്യയില്‍ നടന്നു.

    ReplyDelete
  7. 'Mercy killing!' That is the beautiful term being used for killing lovers in north India.
    phoo! ennu kaarithuppan thonnum, sadachara pekolathullalukal kaaanumpol.
    (Had missed poems. read all. good. keep going.)

    ReplyDelete
  8. ഓര്‍മ്മകളില്‍ പോലും കണ്ണുനീര്‍ പൊടിയാത്തവയാണു പലതും. ഒരു മൗസ് ക്ലിക്കില്‍ മായ്ക്കാവുന്നവ .. നന്നായി വരികൾ, അതിലേറെ, കരുത്തുള്ള പ്രണയത്തിനൊപ്പം നിൽക്കുന്ന മനസ്സ്.

    ReplyDelete
  9. പ്രണയം പ്രണയം തന്നെയാണ് എന്നും എപ്പോഴും.
    അതിന്റെ രൂപം മാറ്റുന്നതും നിറം മാറുന്നതും ഓരോ വ്യക്തിയുടെയും ചിന്തകള്‍ക്കനുസരിച്ച് തന്നെ.
    ചെറിയ ഒരു വരിയിലൂടെ കവിതക്കുള്ള വഴി കണ്ടെത്തിയത്‌ ഇഷ്ടപ്പെട്ടു.

    ReplyDelete
  10. പ്രണയിക്കാത്തവര്‍ കല്ലെറിയട്ടെ..

    ReplyDelete
  11. ഒരിക്കലും ജയിക്കില്ലെന്ന് അറിഞ്ഞിട്ടും
    ഒരു സമൂഹത്തിനും
    വ്യവസ്ഥിതിക്കുമെതിരെ
    ജീവന്‍ കൊടുത്തു പ്രണയിച്ചവര്‍..
    മാധ്യമങ്ങളില്‍ കൌതുകം
    നിറച്ചൊരു വാര്‍ത്തയായി മാഞ്ഞു പോയവര്‍
    നല്ല കവിത.
    പ്രണയത്തെപ്പറ്റി പ്പറഞ്ഞപ്പോളോര്‍ത്തുപോയത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ മൊയ്തുവിന്‍റയും കാഞ്ചനയുടെയും
    പ്രണയത്തെപ്പറ്റി മാതൃഭൂമിയില്‍ വായിച്ച ഒരു ലേഖനമാണ്. ശരിക്കും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനമായിരുന്നു അത്. ഇവിടെ ബെര്‍ളിയുടം ആണെന്നു തോന്നുന്നു..ബ്ലോഗില്‍ അവരുടെ പ്രണയത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നതു കണ്ടു.

    ReplyDelete
  12. കവിതയുടെ അനുപല്ലവി....
    പ്രണയമൊരമ്പാണ് ........
    ലിപികളറിയാത്ത നോട്ടമായ്.....
    പിന്നെ.....
    അങ്ങനെയൊരു കാലം കഴിഞ്ഞു....
    പ്ലേറ്റോണിക്ക് ലവ്.......
    അത് പോയി....
    ഇപ്പോഴത്തേത് ഒരു കുഞ്ഞുറുമ്പ് പോലും അറിയാതെ .........
    കൌശലത്തിന്റെ കാപട്യത്തെ എത്ര സുന്ദരമായി പൊളിച്ചെഴുതി....

    ReplyDelete
  13. ദേവിയുടെ മനസ്സ് വായിയ്ക്കാന്‍ കഴിഞ്ഞു, അഭിനന്ദനങ്ങള്‍.

    ReplyDelete
  14. പ്രണയത്തോട് പൊതുസമൂഹത്തിന്റെ നിലപാട് നിഷേധാല്‍മകമാണ് എന്നും. കഥയിലും സിനിമയിലും പ്രണയം ആസ്വദിക്കുന്നവര്‍ ജീവിതത്തില്‍ അത് നിഷേധിക്കുന്നു.
    നല്ല ചിന്തക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  15. നല്ല ചോദ്യം!! ഇന്നത്തെ കളർഫുൾ സമൂഹമിതൊന്നും ചിന്തിക്കില്ല. ആസ്വദികാനൊരൂ ദിവത്തെ സൃഷ്ടിച്ചെടുത്തതും വാണിജ്യമാക്കിയതും ഇതായിരുന്നല്ലൊ!!

    ReplyDelete
  16. പ്രണയം അശേഷം ഭാരമില്ലാതെ പാറി പറന്ന്... ഹൃദയത്തില്‍ വന്നു വീഴുംബോഴോ മരണത്തെക്കാള്‍ ബലം എവറസ്ടിനെക്കാള്‍ ഭാരം. പിന്നെ ചാവുന്ന വേദനയോടെ...

    ReplyDelete
  17. ഒരിക്കലും ജയിക്കില്ലെന്ന് അറിഞ്ഞിട്ടും ഒരു സമൂഹത്തിനും വ്യവസ്ഥിതിക്കുമെതിരെ ജീവന്‍ കൊടുത്തു പ്രണയിച്ചവര്‍..

    സത്യമാണ്. ആത്മാര്‍ത്ഥ പ്രണയത്തിനു ഒരു സമൂഹം, അല്ല ഒരു നാട് തന്നെ എതിര്‍ത്താലും അത് പൂവണിയിക്കും.അവരുടെ കണ്ണില്‍ മറ്റൊന്നുമില്ല.ഈ ലോകത്തില്‍ അവര്‍ മാത്രമേ കാണൂ.

    ReplyDelete
  18. നമ്മുടെ നിഘണ്ടു..? അതിലെ വാക്കുകള്‍ക്കര്‍ഥം കൊടുത്തു നിറകൊടുത്തകത്തു വെക്കാം നമുക്ക്

    ReplyDelete
  19. "ഒരു കുഞ്ഞുറുമ്പ്‌ പോലും അറിയില്ലെങ്കില്‍,
    ഒരു മുടി നാരിഴ പോലും നഷ്ടമാവില്ലെങ്കില്‍,
    ഒരു മൗസ് ക്ലിക്കില്‍ മായ്ക്കാവുന്നതെങ്കില്‍,
    അങ്ങനെ എങ്കില്‍ മാത്രം പ്രണയിക്കുന്നവര്‍!!"

    മനോഹരം..

    ReplyDelete
  20. എവിടെയും (ചില) പ്രണയം ഇങ്ങനെയൊക്കെ തന്നെ.

    ReplyDelete
  21. chila edangalil pranayam asaathiamaanu....

    ReplyDelete
  22. nannaayirikkunnu
    http://apnaapnamrk.blogspot.com/

    ReplyDelete
  23. പ്രണയത്തിനുവേണ്ടി ജീവൻ കൊടുത്തവരെ വിഡ്ഡികൾ എന്നു വിളിക്കുന്ന നമ്മുടെ പേരെന്താകും...

    ReplyDelete
  24. വിഷു വരെ മാത്രം
    വിടര്‍ന്നുനില്‍ക്കും
    കണിക്കൊന്നപോല്‍
    ആകാശമറിയാതൊളിച്ച
    മയില്‍പ്പീലി
    തുണ്ടുപോല്
    മഷിതണ്ടാല്‍
    മായ്ക്കും മുമ്പെ
    ചിറകടിച്ച
    ശലഭങ്ങള്‍ പോല്‍
    പ്രണയവും
    എനിക്കിന്നോരോര്‍മ

    ReplyDelete
  25. നന്നായി എഴുതി..

    ReplyDelete
  26. പ്രണയം തീ പിടിച്ചാൽ പൊട്ടും അല്ലെങ്കിൽ ചീറ്റും, നനഞ്ഞുപോയാൽ ....

    ReplyDelete
  27. ഒരിക്കലും ജയിക്കില്ലെന്ന് അറിഞ്ഞിട്ടും
    ഒരു സമൂഹത്തിനും
    വ്യവസ്ഥിതിക്കുമെതിരെ
    ജീവന്‍ കൊടുത്തു പ്രണയിച്ചവര്‍..

    ReplyDelete
  28. ഫെബ്.14 കവിതയാണോ..? മനസ്സിലായി

    ReplyDelete