Sunday, May 22, 2011

ജീവിതം

നാളെ നാളെയെന്നുള്ള ചിന്തയില്‍
കാണാതെ പോകുന്ന ഇന്നുകളെ
ഈ നിമിഷമെന്നെ സൌന്ദര്യത്തെ
ചുറ്റും പാടി പറക്കുന്ന കിളികളെ
പുഞ്ചിരിക്കുന്ന പൂക്കളെ
തലോടുന്ന കാറ്റിനെ
ഉമ്മ വയ്ക്കുന്ന സൂര്യനെ
ഒന്ന് കണ്ടു കണ്‍ നിറയ്ക്കാതെ
ഓടിയെത്തുവാന്‍ മരണമല്ലാതെ
മറ്റൊരു ലക്ഷ്യമില്ലെന്നു
മറക്കുന്നു നാം!!

കരുണ നിറഞ്ഞ നോട്ടം
ഒരു സ്നേഹ സ്പര്‍ശം
ഏതു വേനലും
മറവിയിലാഴ്ത്തുമൊരു പുഞ്ചിരി
സര്‍വ്വ ദുഖങ്ങളും തുടച്ചു മാറ്റുന്നൊരു
ആശ്ലേഷം
ഇത്രയേ വേണ്ടൂ
ജീവിതമെന്ന സത്യത്തെ അറിയാന്‍!

16 comments:

 1. സത്യമാണ് പറഞ്ഞത് . ഇന്നലകളെ നോക്കാതെ നാളേക്ക് വേണ്ടി വെപ്രാള പ്പെടുന്നവരാണ് നാം . ഇന്നുകളില്‍ ജീവിക്കാതെ നാളേക്ക് വേണ്ടി ജീവിക്കാന്‍ പാടുപെടുന്നവര്‍ . അപ്പോള്‍ സ്നേഹവും കരുണയും ഒരു പുഞ്ചിരി പോലും അവിടെ നഷ്ടമാകുന്നു .
  ഇപ്പോഴുള്ള ഈ ഒരു നിമിഷര്‍ദ്രത്തില്‍ പൂര്‍ണമായും ജീവിക്കുവാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ല . സ്വന്തം കുഞ്ഞുങ്ങളെ നോക്കുവാന്‍ മാതാപിതാക്കള്‍ക്കോ വൃദ്ധരായ അച്ഛനമ്മമാരെ നോക്കാന്‍ മക്കള്‍ക്കോ ഇവിടെ നേരമില്ല. എല്ലാവരും നെട്ടോട്ടമാണ്. ജോലി ഉള്ള അച്ഛനമ്മമാര്‍ കുട്ടികളെ രാവിലെ പ്ലേ സ്കൂളില്‍ കൊണ്ട് ചെന്നക്കും. വൈകുന്നേരം തിരികെ കൊണ്ടുവരും. അല്ലാതെ അവരോടോന്നിച്ചു അല്‍പനേരം ചെലവഴിക്കുവാന്‍ അവര്‍ക്ക് നേരമില്ല. വീട്ടില്‍ വന്നാലും ഓഫിസിലെ പണികള്‍ ഉണ്ടാകും.
  അതുപോലെ തന്നെ മക്കള്‍ക്ക്‌ ജോലി കിട്ടിയാല്‍ പ്രായമായ അച്ഛനമ്മമാര്‍ വീട്ടില്‍ തനിച്ചാകും. ചിലര്‍ അവരെ വൃദ്ധ സദനത്തില്‍ കൊണ്ട് ചെന്നക്കും.
  എവിടെയും ആര്‍ക്കും നേരമില്ല.
  പോസ്റ്റ്‌ നന്നായിരിക്കുന്നു.

  ReplyDelete
 2. സുന്ദരമായ കവിത,ഹൃദയത്തില്‍ തൊടുന്ന വരികള്‍,ആശംസകള്‍.

  ReplyDelete
 3. ഇത്ര ലളിത മായിരുണോ ജീവിതം എന്നെ സത്യത്തെ കണ്ടെത്താന്‍ ...........
  ചുമ്മാ സ്വാമി മാര്‍ ഒക്കെ കണ്ട മഞ്ഞു മലയില്‍ ഒക്കെ പോയി തപസ്സു ഇരുന്നു .വെറുതെ .......

  ReplyDelete
 4. ഹാ സത്യം!
  ആളുകള്‍ ടിവി കണ്ടു സമയം കളയുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്.
  ആ സമയം സംസാരിച്ചു ഇരുന്നാല്‍ എത്റ നന്നെന്നു. ഒരാളെ, അയാളുടെ വാക്കുകളെ കേള്‍ക്കുക എത്റ മനോഹരമാണ്.
  അഹങ്കാരവും ദുരഭിമാനവും ഇല്ലാതെ ആളുകള്‍ പരസ്പരം ഹൃദയം പങ്കു വെച്ചാല്‍ എത്റ സുഖകരമാണ്.
  പ്രണയിക്കുന്നവര്‍ തമ്മില്‍ പോലും ഇത് സാദ്ധ്യമാകുന്നില്ലെന്ന ദുഃഖം നിലനില്‍കുന്നു. കഷ്ടം അല്ലാതെന്തു പറയാന്‍.

  ReplyDelete
 5. ആന്റീ...ഞാനും ഫോളോ ചെയെതോട്ടെ .....

  ReplyDelete
 6. ആഹാ, എത്ര ലളിതമായി പറഞ്ഞു. നന്നായിരിക്കുന്നു,
  എന്ന് പറഞ്ഞാല്‍ ഉദ്ദേശിച്ചതത്രയും വായിക്കുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാകണ എഴുത്ത്.


  ഒറ്റ നോട്ടത്തില്‍ ചെറുതങ്ങനെ പറയും എങ്കിലും....... ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് നടന്നാല്‍ കണ്ണ് മാത്രേ നിറയൂ. മരണമെന്ന ലക്ഷ്യ(?‍)ത്തിലേക്ക് പെട്ടെന്ന് അടുക്കും. ജീവിതത്തെ മനസ്സിലാക്കിയാലും അതിജീവനം നടക്കണ്ടേ. അതിത്ര ലളിതമല്ലെന്ന് ചെറുതിന്‍‍റെ പക്ഷം.
  ((( അധികപ്രസംഗായോ)))) ദേ...വ്യേ....... :(

  ReplyDelete
 7. തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ ജീവിതം മറക്കുന്നു, അവസാനം ഒന്നുമാകാതെ.....
  സുന്ദയമായ കവിത.

  ReplyDelete
 8. "പ്രപഞ്ചത്തിലെ ഒരേയൊരു സ്വാതന്ത്ര്യം സ്നേഹം ആണ്.
  സ്നേഹം അന്വേഷിക്കുമ്പോള്‍, അസ്ഥിക്കും മാംസത്തിനും ഇടയിലെ വ്യധിയായി മാറുന്നു. ആദി മനുഷ്യനിലൂടെ നമ്മിലേക്ക്‌ പകര്‍ന്ന പ്രകൃതിദത്തമായ ബലഹീനതയാണ് സ്നേഹം."

  -ഖലീല്‍ ജിബ്രാന്‍

  ഈ സത്യം അറിയാവുന്നതു കൊണ്ടല്ലേ ഞാന്‍ ഇങ്ങിനെ ചിരിച്ച്‌ കളിച്ച്‌ ചലപിലാന്ന് പറഞ്ഞ് ബ്ലോഗിലൊക്കെ പറന്നു നടക്കണേ? :)

  ReplyDelete
 9. നല്ല കവിത.. ഇനിയും എഴുതൂ

  ReplyDelete
 10. "ഇത്രയേ വേണ്ടൂ
  ജീവിതമെന്ന സത്യത്തെ അറിയാന്‍!"

  ReplyDelete