Sunday, June 26, 2011

വാക്കിന്റെ വേനല്‍

ഉരുകിയൊലിക്കുന്ന ഹൃദയ വേദനകളെ
മൌനത്തെ കൂട്ട് പിടിച്ചു
നെഞ്ചോടു ചേര്‍ത്ത് വച്ച്
ഒപ്പിയെടുക്കാമെന്ന്,
ആരോടും പറയാതെ
ഉള്ളില്‍ ഒളിപ്പിക്കുന്ന
ഒറ്റപ്പെടലിന്റെ പൊള്ളലുകള്‍
വാക്കുകളുടെ സ്നേഹ മഴയില്‍
കുതിര്‍ത്തു എടുക്കാമെന്ന്,
വേണം വേണം ന്നു
മനസ്സ് ആര്‍ത്തി പിടിക്കുമ്പോളും
ഞാന്‍ അങ്ങനെ ഒന്നുമല്ലെന്ന്
എനിക്കങ്ങനെ തോന്നലുകളെ ഇല്ലെന്ന
നാട്യത്തെയാകെ കൊന്ജലുകളില്‍,
പരിഭവങ്ങളില്‍ അലിയിക്കാമെന്നു
എന്തെല്ലാം തോന്നലുകള്‍ ആയിരുന്നു?
നീ ഒരു സ്വപ്ന ദൂരം
അകലെ ആയിരുന്നപ്പോള്‍!!

കാത്തിരുന്നു കാത്തിരുന്നു
ഒരു വാക്കിന്റെ വേനലില്‍
കരിഞ്ഞുണങ്ങാം എന്ന്
അരികില്‍ വന്ന നിന്നെ
പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?

26 comments:

 1. "കാത്തിരുന്നു കാത്തിരുന്നു
  ഒരു വാക്കിന്റെ വേനലില്‍
  കരിഞ്ഞുണങ്ങാം എന്ന്
  അരികില്‍ വന്ന നിന്നെ
  പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?"

  ഈ വരികള്‍ ഒരുപാട് ഇഷ്ടായി. ആശംസകള്‍..

  ReplyDelete
 2. കാത്തിരുന്നു കാത്തിരുന്നു
  ഒരു വാക്കിന്റെ വേനലില്‍
  കരിഞ്ഞുണങ്ങാം എന്ന്
  അരികില്‍ വന്ന നിന്നെ
  പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?
  nalla varikal..

  ReplyDelete
 3. കൊള്ളാം നന്നായി !!
  ആശംസകള്‍

  ഫുള്‍ സ്റ്റോപ്പ്‌ ഇല്ലാത്തതോണ്ട് ഒറ്റ ശ്വാസത്തില്‍ വായിച്ചു നോക്കി , ശ്വാസം മുട്ടി ചത്തേനെ ... :P

  ReplyDelete
 4. വേദനയൂറുന്ന വരികള്‍ ..
  കവിത നന്നായി

  ReplyDelete
 5. നന്നായിട്ടുണ്ട്.

  അവസാന വരികൾ, പ്രത്യേകിച്ചും!

  ReplyDelete
 6. കാത്തിരുന്നു കാത്തിരുന്നു
  ഒരു വാക്കിന്റെ വേനലില്‍
  കരിഞ്ഞുണങ്ങാം എന്ന്
  അരികില്‍ വന്ന അവനെ
  പഠിപ്പിച്ചിട്ടിരുന്ന് മോങ്ങുന്നോ? :പ്

  വരികള്‍ കൊള്ളാം, ഇഷ്ടപെട്ടു.

  ReplyDelete
 7. നല്ല കവിത. ഒരു വാക്കിന്റെ വേനലില്‍ - ഇഷ്ടപ്പെട്ടു

  ReplyDelete
 8. ഒറ്റപെടലിന്റെ പൊള്ളലുകൾ..
  നല്ലൊരു വായന.

  ReplyDelete
 9. kathirippu sukhamanu...
  othiri eshttayi.. thudaruka ee saili


  hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
  edyke enne onnu nokkane...
  venamengil onnu nulliko....
  nishkriyan

  ReplyDelete
 10. നന്നായിട്ടുണ്ട്‌...ആശംസകള്‍..

  ReplyDelete
 11. ""കാത്തിരുന്നു കാത്തിരുന്നു
  ഒരു വാക്കിന്റെ വേനലില്‍
  കരിഞ്ഞുണങ്ങാം എന്ന്
  അരികില്‍ വന്ന നിന്നെ
  പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?...""

  അങ്ങിനെയാണോ ശ്രീദേവീ..........
  എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി ഈ വരികള്‍
  \

  ആശംസകള്‍
  ജെ പി @ തൃശ്ശിവപേരൂര്‍

  ReplyDelete
 12. കാത്തിരുന്നു കാത്തിരുന്നു
  ഒരു വാക്കിന്റെ വേനലില്‍
  കരിഞ്ഞുണങ്ങാം എന്ന്
  അരികില്‍ വന്ന നിന്നെ
  പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?

  വളരെ മനോഹരം

  ReplyDelete
 13. ലളിതം സുന്ദരം...

  ReplyDelete
 14. വാക്കിന്റെ വേനല്‍ എന്ന വരികളില്‍ എല്ലാം ഉണ്ട്. വേദനയും വിരഹവും ഒറ്റപ്പെടലും പൊള്ളലും എല്ലാം എല്ലാം.

  ReplyDelete
 15. ദൂരത്തെ സ്വപ്നം കൊണ്ടും അളക്കാം അല്ലെ? നല്ല കാഴ്ചപ്പാട്.

  ReplyDelete
 16. നീ ഒരു സ്വപ്ന ദൂരം
  അകലെ ആയിരുന്നപ്പോള്‍!!വാക്കുകളുടെ സ്നേഹ മഴയില്‍
  കുതിര്‍ത്തു എടുക്കാമെന്ന്,നല്ല ചിന്തകളിലുടെ നല്ലൊരു കവിത.... തീഷ്ണമായ വേനലിൽ വീഴുന്ന വാക്കുകൾ...എല്ലാ ഭാവുകങ്ങളും

  ReplyDelete
 17. കൊള്ളാം.
  ആശംസകള്‍

  ReplyDelete
 18. ജീവിതം എന്ന് പറയുന്നത് സുഖ ദുഖങ്ങളുടെ സമാഹാരമല്ലേ ?അതില്‍ സുഖം എത്രയുണ്ട് ദുഖം എത്രയുണ്ട്
  ഏറെയും ദുഃഖങ്ങള്‍ മാത്രം ,ഹൃദയം പിളര്‍ക്കുന്ന വേദനകളുടെ മധ്യ എപ്പോഴോ ഒരിക്കല്‍ ലഭിക്കുന്ന
  കുളിര്‍ സ്പര്‍ശം ,ഏകാകിത്വത്തിന്റെ ഇരുട്ടില്‍ തപ്പി തടയുമ്പോള്‍ "ഞാന്‍ കൂടെയുണ്ട് " എന്നാ മൃദു സ്വ ന്തനം
  തിര അടിചാര്‍ക്കുന്ന ഈ സഗരമാധ്യത്തില്‍ എവിടെയങ്കിലും ഒരു പച്ച തുരുത് .ഇതിനെ അല്ലേ നാം സന്തോഷം
  എന്ന് വിളിക്കുന്നെ ?എന്നാല്‍ ദുഃഖം മനുഷ്യനെ ഉപേക്ഷിക്കപെട്ട ദ്വീപ്‌ ആക്കി മാറ്റി കളയുന്നു .ആഹ്ലാദം എല്ലാം നമുക്ക്
  പങ്കിടാം .പങ്കിടല്‍ ആണ് ആഹ്ലാദം എന്ന് പറയാം ,എന്നാല്‍ ദുഖം സ്വകാരിയ അനുഭവം ആണ് .മറ്റുള്ളവര്‍ക്ക്
  അതില്‍ പ്രവേശനം ഇല്ല ,ഉണ്ടെകില്‍ തന്നെ അതിന്റെ വക്കത്തു മാത്രം .ഒപ്പം ഉണ്ടായിരുന്ന ഒരാള്‍ എന്നും ഒപ്പം
  ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ ജീവിതത്തിന്റെ ഏതോ വഴിതിരുവില്‍ മുന്നില്‍
  പെട്ടെന്ന് ആവിര്‍ഭവിച്ച ഇരുള്‍ കയത്തില്‍ ഇറങ്ങി മറയുകയും നിങ്ങള്‍ ഒറ്റക്കക് കരയില്‍ അവശേഷിക്കുകയും
  ചെയ്യുന്ന അനുഭവത്തില്‍ പങ്കിടല്‍ എവിടെ ? കാലത്തിനു ആറ്റിതണുപ്പിക്കാന്‍ കഴിയുന്നതല്ല ഈ കനലിന്റെ ചൂട് .
  മനുഷ്യന് ഏറ്റവും വലിയ ഭീതിയും ദുഖവും എല്പ്പികുന്നത് ഒറ്റപെടല്‍ ആകാം .എറിക് ഫ്രോം ന്റെ ഒരു ഗ്രന്ഥം
  തന്റെ സ്നേഹന്വേഷനത്തിന്റെ ആരംഭ ബിന്ദു ആയി കാണുന്നത് ഇതിനെ ആണ് താനും .മനുഷ്യ സത്ത സ്പര്‍ശിനികള്‍
  നീട്ടി മറ്റൊരു സത്തയെ ചുറ്റിപിടിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു . അത് എവിടെയോ പിടി കിട്ടി എന്ന് സ്വാസ്ഥ്യം കൊള്ളുമ്പോള്‍
  തന്നെ അത് മുറിഞ്ഞു പോകുകയും ചെയ്യുന്നു . ഈ കവിത ഇത്തരം ചിന്തകള്‍ ഉയര്‍ത്തുന്നു .അഭിവാദനങ്ങള്‍

  ReplyDelete
 19. വാക്കിന്റെ വേനലില്‍ കരിയുന്ന, സ്വപ്നദൂരം താണ്ടാന്‍ കൊതിക്കുന്ന മനസ് .........
  ഈയിടെ വായിച്ചതില്‍ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ ....

  ReplyDelete
 20. "വാക്കിന്റെ വേനല്‍" എന്ന തലക്കെട്ട് ഗംഭീരമായി. ഈ കവിതയുടെ മുഴുവന്‍ ആത്മാവും ഇതിലുണ്ട്. കവിത നന്നായി.

  ReplyDelete
 21. തേങ്ങലും നൊമ്പരവും വേവലാതിയും എല്ലാം വാക്കുകളില്‍ കാണുന്നു.

  ReplyDelete
 22. കാത്തിരുന്നു കാത്തിരുന്നു
  ഒരു വാക്കിന്റെ വേനലില്‍
  കരിഞ്ഞുണങ്ങാം എന്ന്
  അരികില്‍ വന്ന നിന്നെ
  പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?"

  ReplyDelete
 23. കാത്തിരുന്നു കാത്തിരുന്നു
  ഒരു വാക്കിന്റെ വേനലില്‍
  കരിഞ്ഞുണങ്ങാം എന്ന്
  അരികില്‍ വന്ന നിന്നെ
  പഠിപ്പിച്ചതും ഞാന്‍ തന്നെയല്ലേ?"

  ReplyDelete