Thursday, July 14, 2011

ഏകാന്തതയുടെ തുരുത്തുകള്‍

തിളയ്ക്കുന്ന വെയിലില്‍
ശൂന്യമായ വഴിയില്‍
ലക്ഷ്യമില്ലാതെ നടക്കുമ്പോള്‍,

ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍
ചിത്രം വരയ്ക്കുന്ന ചുവരില്‍
എന്നെ മാത്രം തിരഞ്ഞിരിക്കുമ്പോള്‍,

മുറ്റം നിറയുന്ന
മഴവെള്ളത്തില്‍
സ്വപ്നം നിറച്ച കടലാസ്സു വള്ളം
മഴയുടെ ഏറ്റിറക്കങ്ങളില്‍
മുങ്ങി താഴുമ്പോള്‍,

രാത്രിയുടെ ഇരുള്‍ ചായത്തില്‍
നിഴലുകള്‍ ഇഴ പിരിയുമ്പോള്‍
പാതി വിടര്‍ന്ന
പൂവിന്‍ കവിളില്‍
ഉമ്മ വച്ചെത്തുന്ന കാറ്റ്
എന്നെ മാത്രം പൊതിയുമ്പോള്‍,

ചാന്ദ്രസ്വപ്നത്തില്‍
നെഞ്ചോടു ചേര്‍ത്തൊരു
മയില്‍‌പീലി തുണ്ടില്‍
പ്രാണനെ
ചേര്‍ത്തു വച്ചുറങ്ങുമ്പോള്‍,

ഈ തുരുത്തുകളില്‍ ഒക്കെയും
ഏകാന്തതയുമായി
ഞാന്‍ പ്രണയത്തിലാണ്.

17 comments:

  1. ഏകാന്തതയുടെ തുരുത്തുകള്‍........

    ReplyDelete
  2. ഈ തുരുത്തുകളില്‍ ഒക്കെയും
    ഏകാന്തതയുമായി
    ഞാന്‍ പ്രണയത്തിലാണ്.

    ReplyDelete
  3. അക്ഷര തെറ്റു വരുത്താതിരുന്നാല്‍ ഇത് മഹാകാവ്യം

    ReplyDelete
  4. തനിച്ചു തന്നെയാണ് എപ്പോഴും എന്നും. എന്നിട്ടും തനിച്ചിരിക്കാന്‍ കൊതിയാകുന്നു.

    ReplyDelete
  5. ''ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍
    ചിത്രം വരയ്ക്കുന്ന ചുവരില്‍
    എന്നെ മാത്രം തിരഞ്ഞിരിക്കുമ്പോള്‍''

    നല്ല വരികൾ..

    ReplyDelete
  6. ഈ തുരുത്തുകളില്‍ ഒക്കെയും
    ഏകാന്തതയുമായി
    ഞാന്‍ പ്രണയത്തിലാണ്.
    കൊള്ളാം. അതില്‍ നിന്നെല്ലാം നല്ല കവിതകള്‍
    പിറവിയെടുക്കട്ടെ.

    ReplyDelete
  7. നന്നായിട്ടുണ്ട്.. വരികളിലെ ചിന്തകള്‍ക്ക് ആശംസകള്‍

    ReplyDelete
  8. ഞാനും പ്രണയത്തിലാണ് !! :))

    കൊള്ളാം ആശംസകള്‍ ...

    ReplyDelete
  9. ഈ തുരുത്തുകളില്‍ ഒക്കെയും
    ഏകാന്തതയുമായി
    ഞാന്‍ പ്രണയത്തിലാണ്.

    ഇഷ്ടായി
    ആശംസകള്‍

    ReplyDelete
  10. എകാന്തതയുമായി പ്രണയത്തില്‍....

    അപ്പോഴാണ്‌ പലതും വിരിയുന്നതും മുളയ്ക്കുന്നതും.... അല്ലെ?

    ReplyDelete
  11. ഏകാന്തതയെ ഞാനും ഒരുപാട് പ്രണയിക്കുന്നു. സന്ധ്യ നേരങ്ങളില്‍ കടലിലേക്ക് നോക്കി തനിച്ചിരിക്കാന്‍ കൊതി തോന്നാറുണ്ട്.
    ഓര്‍മ്മകളെ ഓര്‍ത്തെടുക്കാന്‍...സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകരാന്‍..

    ReplyDelete
  12. ഇഷ്ടപ്പെട്ടു ഈ ഏകാന്തത. അഭിനന്ദനങ്ങൾ.

    ReplyDelete
  13. തുരുത്തുകളെല്ലാം നല്ല ബിംബങ്ങള്‍..

    ReplyDelete
  14. നല്ല വരികള്‍..ഇഷ്ടപ്പെട്ടു..

    ReplyDelete
  15. ജീവനുള്ള ആത്മാവിന്‍റെ സംഗീതമാണ് പ്രണയം.
    എന്നുമെപ്പോഴും നാം നമ്മോടു തന്നെയും പ്രണയത്തിലാണ്.

    ഈ അക്ഷരക്കൂട്ടുകള്‍ക്ക് അഭിനന്ദനം.

    ReplyDelete
  16. ഈ തുരുത്തുകളില്‍ ഒക്കെയും
    ഏകാന്തതയുമായി
    ഞാന്‍ പ്രണയത്തിലാണ്....
    - ശ്രീജാ,
    നല്ല പ്രണയസ്ഥലികൾ!

    ReplyDelete
  17. ഏകാന്തതയെ പ്രണയിക്കുന്നവര്‍

    ReplyDelete