Saturday, February 16, 2013

യാത്ര

അവസാനത്തെ ഇലയും
തല്ലിക്കൊഴിച്ചെന്ന വാശിയോടെ
രാത്രിയുടെ അവസാന യാമം വരെയും
വീശിയടിച്ചൊരു കാറ്റ്.
നേരം പുലരുമ്പോള്‍
ആരും കാണാത്ത ഒരു ചില്ലയില്‍
കാറ്റിന്റെ ഗതിവേഗങ്ങളില്‍
അടരാത്തൊരു ഇളം തളിര്‍.

വളര്‍ച്ചയുടെ പടവുകളില്‍ ,
സൂര്യതാപത്തിലുരുകാതെ
ചാന്ദ്രസ്വപ്നങ്ങളില്‍ മയങ്ങാതെ
മയില്‍‌പീലി തുണ്ടില്‍
പ്രാണനെ ചേര്‍ത്ത് വയ്ക്കാതെ
ഒരു വേണുഗാനത്തിനും കാതോര്‍ക്കാതെ
മണ്ണാങ്കട്ടയ്ക്കൊപ്പം കാശിക്കു പോകണം.

ഒരു മഴയിലുമലിയാതെ ,
ഒരു കാറ്റിലും പിരിയാതെ
പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതൊരു  യാത്ര.

മുത്തശ്ശിക്കഥയിലെ കാറ്റ്
മഴയ്ക്കൊപ്പം ചേര്‍ന്നെത്തുമ്പോള്‍
പറന്നും അലിഞ്ഞും
ഇരു വഴികളില്‍ അകലാതെ
ഒരു കുടക്കീഴില്‍ കൈചേര്‍ത്ത്
നടന്നു തീര്‍ക്കണം
ഈ ജീവിതയാത്ര.

12 comments:

  1. ശ്രീ...പ്രാരാബ്ധങ്ങള്‍ ഒക്കെ തീര്‍ത്തിട്ടു വേണം....ഒരു യാത്ര പോകാന്‍.....

    ഒരു മഴയിലുമലിയാതെ ,
    ഒരു കാറ്റിലും പിരിയാതെ
    പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതൊരു യാത്ര.


    :-)

    ReplyDelete
  2. ഇരു വഴികളില്‍ അകലാതെ
    ഒരു കുടക്കീഴില്‍ കൈചേര്‍ത്ത്
    നടന്നു തീര്‍ക്കണം
    ഈ ജീവിതയാത്ര.

    ReplyDelete
  3. മണ്ണാങ്കട്ടയും കരിയിലയും പുതിയൊരു യാത്രയ്ക്കൊരുങ്ങുമ്പോള്‍ ആശംസകള്‍

    ReplyDelete
  4. നല്ല വരികള്‍ .. നന്മയിലൂടെയുള്ള മനസ്സിന്റെ നടത്ത..

    ReplyDelete
  5. ശുഭയാത്രാ ഗീതങ്ങള്‍
    പാടുകയല്ലോ കിളിയും കാറ്റും ....

    നല്ല കവിത

    ശുഭാശംസകള്‍ ..........

    ReplyDelete
  6. മണ്ണാങ്കട്ടയും കരിയിലയും പോലെ പരസ്പരം പിരിയാന്‍ കഴിയാത്ത ഒരു യാത്ര, അല്ലേ? ആശംസകള്‍.

    ReplyDelete
  7. കൃഷ്ണനോട് ഒരു മമതയുണ്ടായിരെന്നെന്നു തോന്നുന്നു....ആശംസകള്‍ യാത്രകള്‍ക്ക്

    ReplyDelete
  8. സാഹചര്യങ്ങളുമായി
    പോരുതപ്പെട്ടുപോകാനാവാത്തവര്‍ക്ക് വരുന്ന ക്ലേശങ്ങളല്ല ട്രാജഡി .അവനവനുമായി പോരുതപ്പെടാനാവാതെ നടക്കുന്ന ആത്മ സംഘ്ടനതിന്റെ തീയില്‍ നിരര്‍ത്ഥകം എന്നറിഞ്ഞു കൊണ്ട് തന്നെ സ്വയം വെന്തുരുകി അവസാനിക്കുന്ന മാനസിക സ്ഥിതി വിശേഷമാണ്
    ( പി കെ ബാലകൃഷ്ണന്‍ )

    ശിഥിലമായ ചില വിചാരങ്ങളുടെ നുറുങ്ങുകള്‍ :-).. കവിതയെ പ്രശംസിക്കാനും ,വിമര്‍ശിക്കാനും ഞാന്‍ ഇല്ല :-)

    ReplyDelete
  9. ഒരു മഴയിലുമലിയാതെ ,
    ഒരു കാറ്റിലും പിരിയാതെ
    പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതൊരു യാത്ര.
    യാത്രാമംഗളങ്ങള്

    ReplyDelete