Saturday, November 16, 2013

വേരുകളും ചില്ലകളും

ഒരു മരമാണ് നീ
നനവ്‌ തേടി,കനിവ് തേടി
ആത്മാവിലേയ്ക്ക്‌
ആഴ്ന്നിറങ്ങട്ടെ നിന്റെ വേരുകൾ .
ധ്യാനിക്കുമീ മണൽത്തരികളെ
ഉണർത്താതെ
മുലപ്പാൽ തേടുമൊരു
കുഞ്ഞിളം ചുണ്ട് പോൽ
നുകരുക മതിയവോളമീ
ജീവാമൃതം .

ഉയരട്ടെ
ആകാശത്തോളമീ ചില്ലകൾ
ചേർത്ത് പിടിച്ചു ഉമ്മ വയ്ക്കുകയീ
നക്ഷത്രകുഞ്ഞുങ്ങളെ
പ്രകാശവർഷങ്ങൾ അകലെ എന്നാകിലും
പകർന്നു നല്കുക
വേരുകൾ നുകർന്നൊരീ
സ്നേഹജലം.

18 comments:

  1. കുഞ്ഞു പാല്‍ നുകരുന്ന മൃദുലതയോടെ അറിവിന്‍റെ ആഴങ്ങളില്‍ നിന്നും ശേഖരിക്കപെടുന്ന നന്മയുടെ അമൃതകണങ്ങള്‍ പകര്‍ന്നു നല്‍കുവാന്‍ ഉള്ള ആന്തരിക സന്ദേശം കൂടി ഉള്‍കൊള്ളുന്ന ഈ കവിത സത്യത്തില്‍ വംശവൃക്ഷതിനോടല്ലേ സമരസപെടുന്നത്..ശ്രീകുട്ടി നനായി പറഞ്ഞൂട്ടോ.....

    ReplyDelete
  2. പകർന്നു നല്കുക
    വേരുകൾ നുകർന്നൊരീ
    സ്നേഹജലം.

    മനോഹരമായ വരികള്‍.. വേരു ചില്ലയും പടരാന്‍ ഭൂമിയെ ബാക്കി വെച്ചാല്‍ മതിയായിരുന്നു

    ReplyDelete
  3. വേരുകളും ചില്ലകളും നന്നായി.

    ReplyDelete
  4. കൊള്ളാം, വന്മരമാകട്ടെ

    ReplyDelete
  5. "കനിവ് തേടി
    ആത്മാവിലേയ്ക്ക്‌
    ആഴ്ന്നിറങ്ങട്ടെ നിന്റെ വേരുകൾ .
    ധ്യാനിക്കുമീ മണൽത്തരികളെ
    ഉണർത്താതെ" ... Excellent Sreekutiii...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അമ്മ മരത്തിന്റെ സാദ്ധ്യതകൾ

    ReplyDelete
  8. മരം....മണ്ണിനു വിണ്ണിന്റെ വരദാനം.!!

    നല്ല കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ...

    ReplyDelete
  9. Ellaa Asamsakalum Nerunnu Sreeja

    ReplyDelete