Wednesday, December 3, 2014

ഒരു മഴത്തുള്ളി മാത്രം

എനിക്കൊരു മഴത്തുള്ളി ആയിരുന്നാൽ  മതി
ഒരു ചാറ്റൽ മഴയായോ
പേമാരിയായോ പെയ്തിറങ്ങുമ്പോൾ
ഇലത്തുമ്പിലൊ
വരണ്ട മണ്ണിലോ
ഉണ്ണി ഒഴുക്കുന്ന കടലാസ്സു തോണിയിലൊ
കൊക്കിനാൽ  ശ്രമപ്പെട്ടു
തോർത്തുണക്കുന്നൊരു
കിളിച്ചിറകിലോ
തൊട്ടാവാടിപ്പൂവിന്റെ നിറുകയിലോ
ആരാരും കാണാതെ മണ്ണിൻ നെഞ്ചിലുറങ്ങുമൊരു
കുന്നിമണിച്ചുണ്ടിലോ
അങ്ങലിഞ്ഞില്ലാതെയാവണം

ശാട്യമേതുമില്ലാതെ  നീരാവിയായി
മേഘമാലകളിൽ  ചേരണം
കാറ്റിന്റെ ഗതിവേഗങ്ങളിൽ ഒഴുകി
എത്തുന്നിടങ്ങളെ ലക്ഷ്യമായി സ്വീകരിച്ച്
രാപകലുകളുടെ കണക്കെടുക്കാതെ
കാടും മേടും പുഴയും കണ്ടു
അവസാനമില്ലാത്ത
തീർത്ഥയാത്ര പോകണം

പിന്നൊരു നാൾ മഴമേഘങ്ങൽക്കൊപ്പം
എങ്ങനെയെന്നും എവിടേയ്ക്കെന്നും
 ഒന്നും ആശങ്കപ്പെടാതെ
സഹർഷം ഈ മണ്ണിലേയ്ക്കു തന്നെ പെയ്തിറങ്ങണം.

10 comments:

  1. തീരെ ചെറിയ ആഗ്രഹങ്ങള്‍!!!

    ReplyDelete
  2. പലതുള്ളി പെരുവെള്ളം.
    ഭാവന അസ്സലായി.

    ReplyDelete
  3. Nannaayirikkunnu/Will write in detail/ Y u deleted my other
    comments? U only asked me to write my sincere comments/Then??

    ReplyDelete
  4. Balu Vello
    Balu Sir,
    I haven't ever deleted any comments.
    Thanks
    Sreeja

    ReplyDelete
  5. നന്നായിട്ടുണ്ട്...

    ReplyDelete
  6. കൊള്ളാം


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  7. കൊള്ളാം


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  8. ഒരു നീണ്ട ഒറ്റത്തുള്ളി ആഗ്രഹം...ഇടക്ക് വെച്ചു വറ്റി ആവിയായി പോകില്ലെന്ന് ആശംസിച്ചു കൊണ്ട്

    ReplyDelete
  9. അത് നന്നായി മഴത്തുള്ളികള്‍ ഒരിക്കലും നശിക്കുന്നില്ലല്ലൊ..ഒന്നില്‍ നിന്ന് ഒന്നിലേക്ക് രൂപമാറി ചുറ്റിക്കറങ്ങാം.ആരെയും പേടിക്കണ്ട..അനുവാദമില്ലാതെ എവിടേയുംകടന്ന് ചെയ്യാം..ഹൊ.എനിക്കും ഒരു മഴത്തുള്ളി ആയാല്‍ മതി...

    ReplyDelete