Wednesday, March 18, 2015

ഒറ്റയ്ക്കല്ലൊറ്റയ്കല്ലെന്ന് ...ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്

കുഞ്ഞുന്നാളിലെന്ന പോലെ
ഇപ്പോളും കണ്ണടച്ച്
തുളസിയില ഇട്ടു നോക്കും
അകം വീണാൽ
ഒറ്റയ്ക്കല്ലെന്നും
പുറം വീണാൽ
ഒറ്റയ്ക്കാണെന്നും
അകം
പുറം
പുറം
അകം
അകം വീഴുമ്പോൾ
ഹാ എവിടെയോ ആരോ ഉണ്ടെന്നു
ഒരിക്കലും ഉപേക്ഷിച്ചു കളയാത്തൊരാൾ
വന്നു ചേരാതിരിക്കില്ല
അവസാന ശ്വാസത്തിനു മുൻപായെങ്കിലും

പുറം വീണാലുടൻ
വേദാന്തിയാകും
എല്ലാവരും തനിച്ചല്ലേ
ജീവിതമൊരു നാടകം മാത്രം
തിരശ്ശീല വീഴുമ്പോൾ
മായുന്ന ചായക്കൂട്ടുകൾ

നിന്നെ ഉണർത്തിയ ബോധി വൃക്ഷ ചുവട്ടിൽ
അകമെന്നൊ പുറമെന്നോ
ആഗ്രഹിക്കാനാവാതെ
നില്ക്കുന്നോരെന്നിലെയ്ക്ക്
മഴ പോലെ പെയ്തിറങ്ങുന്ന  ഇലകൾ
അകം പുറം അകം പുറം അങ്ങനെ ....
ഒറ്റയ്ക്കല്ല ഒറ്റയ്ക്കല്ലെന്നു
ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
കാറ്റിന്റെ പിറുപിറുക്കൽ

കാഴ്ചകളുടെ അകം പുറമറ്റ
സാല വൃക്ഷ തണലിലുറങ്ങുന്ന
നിന്റെ കാലടിപ്പാടിലീ
പ്രാണനെ ചേർത്ത്  വയ്ക്കുട്ടെ  ഞാൻ

14 comments:

  1. Ishtaayi

    Mullanezhiye Kadamedukkatte (Malayaalathinte Marxist Kavi) -
    "Ottayalla Ottayalla Ottayalla, Nammal Ottayalla Ottayalla Ottayalla"

    ReplyDelete
  2. ജനക്കൂട്ടത്തിന് നടുവിലെ ഏകാകികളാണെല്ലാരും!

    ReplyDelete
  3. ശരിക്കും ഒറ്റയ്ക്കാണ്.

    ReplyDelete
  4. എന്നിട്ട്ന്ത് തീരുമാനിച്ചു? ഒറ്റക്കാണോ? ഒറ്റക്കല്ലെ?

    ReplyDelete
  5. കാഴ്ചകളുടെ അകം പുറങ്ങളിൽ ജീവിതത്തെ തേടാം.

    ReplyDelete
    Replies
    1. തീര്ച്ചയായും..ആ തേടൽ തന്നെയാണല്ലോ ജീവിതം

      Delete
  6. ഇടക്കൊന്ന് ഒറ്റക്കാവാൻ തോന്നാറുണ്ട് .
    നന്നായി .

    ReplyDelete
    Replies
    1. സന്തോഷം .വായനക്ക്... അഭിപ്രായം കുറിച്ചതിന്

      Delete